Image

ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

Published on 02 December, 2025
ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

പെന്‍സില്‍വേനിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026- 2028 കാലയളവിലേക്ക് പെന്‍സില്‍വേനിയയില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീം എംപവര്‍ പാനലിലാണ് മത്സരിക്കുന്നത്.

അമേരിക്കയില്‍ എത്തുന്നതിനു മുമ്പ് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജിവമായ അഭിലാഷ് ജോണ്‍ തിരുവനന്തപുരം ലോ കോളജില്‍ നിയമ ബിരുദവും കേരളാ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന യുവ നേതാവാണ് അഭിലാഷ് ജോണ്‍.

യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ അഭിലാഷ് ജോണ്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പൊതുപ്രവര്‍ത്തന രംഗത്ത് ജനകീയ സേവകന്‍ എന്ന നിലയിലും ശ്രദ്ധേയനായി. കൊല്ലം ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി എന്ന നിലയിലും മികച്ച സേവനം കാഴ്ചവെച്ചു. അഭിഭാഷകനായതോടെ അഭിഭാഷക സംഘടനയുടെ അമരക്കാരനായും ശോഭിച്ചു.  

2010 മുതല്‍ ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോണ്‍ നിലവില്‍ പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചില്‍പ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയര്‍മാന്‍ കൂടിയാണ്.

അഭിലാഷ് ജോണിനെപ്പോലെ കഴിവും ആര്‍ജ്ജവവുമുള്ള ചെറുപ്പക്കാര്‍ ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക