
വ്യത്യസ്തമായ പ്രമേയത്തിലൂടെ പ്രേക്ഷകമനസ്സിനെ ആകാംക്ഷയുടെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തിയ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറെ ജിയോഹോട്ട്സ്റ്റാറിൽ ഡിസംബർ 5 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ഹൊറർ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ സദാശിവനാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ, വൈ. എൻ. ഒ. ടി സ്റ്റുഡിയോ എന്നീ ബാനറുകളിൽ ചക്രവർത്തി, രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുസ്മിത ഭട്ട്, ജിബിൻ ഗോപിനാഥ്, ജയകുറുപ്പ്, അരുൺ അജികുമാർ, ശ്രീധന്യ, മദൻ ബാബു കെ, സുധ സുകുമാരി, മനോഹരി ജോയ്, സ്വാതി ദാസ് പ്രഭു, അതുല്യ ചന്ദ്ര, അനഘ അശോക്, അജിത് സോമനാഥ്, സഹീർ മുഹമ്മദ്, മനോജ് മൂർത്തി, നിധിന്യ പട്ടയിൽ, പ്രിയ ശ്രീജിത്ത്, ഷൈൻ ടോം ചാക്കോ എന്നിവരും അഭിനയിച്ചിരിക്കുന്നു.

തന്റെ വീട്ടിൽ ഒരു അമാനുഷിക സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയ രോഹൻ അതിനെ അഭിമുഖീകരിക്കുകയും അതിന്റെ പിന്നിലെ യാഥാർത്ഥ്യങ്ങളെപ്പറ്റി നടത്തുന്ന അന്വേഷണവുമാണ് ഈ ചിത്രത്തിൻറെ പ്രമേയം.
ഷെഹ്നാദ് ജലാൽ ഛായാഗ്രാഹകണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷഫീഖ്, മുഹമ്മദ് അലി എന്നിവർ ചേർന്നാണ്. സംഗീതം ക്രിസ്റ്റോ സേവ്യർ.

ഡിസംബർ 5 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘ഡീയസ് ഈറെ’ സ്ട്രീം ചെയ്യുന്നത്. ഈ ഹൊറർ ത്രില്ലർ മിസ് ചെയ്യരുത്