Image

ആദര്‍ശ കുടുംബം (ലേഖനം: ജോണ്‍ വേറ്റം)

Published on 02 December, 2025
ആദര്‍ശ കുടുംബം (ലേഖനം: ജോണ്‍ വേറ്റം)

ആധുനികലോകത്ത് അനുയോജ്യമായ വിവാഹങ്ങളും ആദര്‍ശമുള്ള   കുടുംബങ്ങളും കുറയുന്നുവെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. വിവാഹം ദമ്പതികളുടെ ബന്ധമാണ്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പ്രതിജ്ഞാ ബദ്ധവും നിയമപരവുമായ പങ്കാളിത്തം, അവരുടെ പരസ്പര സ്നേഹം, വിശ്വാസം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സുപ്രധാന സംഗതികളും അതില്‍ സംഗമിക്കുന്നുണ്ട്. എന്നാല്‍, ദമ്പതികളും, മക്കളും, മാതാപിതാക്കളും  പലപ്പോഴും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്ന, ഒരു വലിയ ബന്ധുവലയം കുടുംബത്തിലുണ്ടാകും. വലിയ ഉത്തരവാദിത്തവും, കൂട്ടായ തീരുമാനങ്ങളും കുടുംബത്തില്‍ എടുക്കേണ്ടിവരും.      

ദമ്പതികള്‍ തമ്മില്‍ ആശയവിനിമയം നടത്താതിരിക്കുക, സത്യസന്ധതയോടെ ഒന്നിച്ച് പ്രവര്‍ത്തിക്കാതിരിക്കുക, പരസ്പരം അവിശ്വസിക്കുക, അന്യോനൃം സ്നേഹവും സ്വാതന്ത്ര്യവും കൊടുക്കാതിരിക്കുക, സ്വാര്‍ത്ഥതയോടുകൂടിയ പെരുമാറ്റം എന്നിവയും, ദാമ്പത്യജീവിതത്തെ വൈകാരികപ്രശ്നങ്ങളിലേക്കും വിവാഹമോചനത്തിലേക്കും നയിക്കാറുണ്ട്.  അഭിപ്രായ വ്യതൃാസങ്ങളും, കുട്ടികളെ ശരിയായി പരിപാലിക്കാത്തതും, സാമ്പത്തിക ബാദ്ധ്യതകള്‍ അവിഹിതബന്ധം ശാരീരിക പീഡനം മയക്കുമരുന്നുപയോഗം ക്രമംകെട്ട മദ്യപാനം എന്നിവയും, കുടുംബ ജീവിതത്തെ ദോഷമായി ബാധിക്കുന്നു.   
    
പുത്തന്‍ തലമുറയില്‍പ്പെട്ടവരില്‍ അധികവും ഇഷ്ടപ്പെടുന്നത്, സ്ത്രീയും പുരുഷനും തമ്മില്‍ പരിചയപ്പെട്ടതിനുശേഷം നടത്തുന്ന വിവാഹം അഥവാ “ഡേറ്റിംഗ് മാര്യേജ്” ആണ്. ഇതിന്‍റെ ഗുണദോഷങ്ങള്‍ മുന്നമേ കാണുന്നവര്‍ ചുരുക്കം. പരസ്പരം പരിചയപ്പെടുമ്പോള്‍, ഇരുവരും അവരുടെ സ്വഭാവിക മുഖഭാവങ്ങള്‍ മറയ്ക്കും. ആകര്‍ഷക ഭാവം പ്രകടിപ്പിക്കും. വിവാഹശേഷം, യഥാര്‍ത്ഥ സ്വഭാവം കാണുമ്പോള്‍, വിവാഹ ഇണയില്‍ നിരാശയും നോവും ഉണ്ടാകും. പ്രണയത്തിലാകുന്ന സമയത്ത് ഹൃദയത്തില്‍ ഉരുവാകുന്ന അനുരാഗത്തിന്‍റെ മധുര്യം, ക്രമേണ കുറയും. വിവാഹശേഷം; നേരിടേണ്ട കുടുംബരക്ഷ, സന്താനങ്ങള്‍, സാമ്പത്തിക ക്ലേശം എന്നിവയും ദമ്പതികള്‍ക്ക്  ദുഖഭാരമാകാം. വിവാഹത്തിനു മുമ്പ്, ഓരോരുത്തരുടെയും കുടുംബം സാഹചര്യം ജീവിതശൈലി മതം സംസ്കാരം എന്നിവയെക്കുറിച്ചു നന്നേ പഠിക്കാറില്ല. പിന്നീട്, ഇതും പ്രശ്നഹേതുവായി ഭവിക്കുന്നുണ്ട്. അതിനാല്‍, ഈ ബന്ധം  വേണ്ടായിരുന്നുവെന്ന് തോന്നും. ഡേറ്റിംഗില്‍ ഉണ്ടായ പൂര്‍വ്വ ബന്ധങ്ങളും, വിവിധങ്ങളായ വഴികളിലൂടെ വരുന്ന വേദനകളും മനസ്സിന്‍റെ സമനില തെറ്റിക്കും. കലഹത്തിനും കയ്യേറ്റത്തിനും അതും കാരണമായേക്കാം.        

ചില പുര്‍ഷന്മാരുടെ പരിചയപ്പെടലുകള്‍, വികാരശമനത്തിനുമാത്രമാകും. ഇങ്ങനെ, വഞ്ചിക്കുന്നവര്‍ കുറച്ചല്ല. സുരക്ഷാപ്രതിസന്ധികളും പുറകാലെ ഉണ്ടാകുന്നു. ഡേറ്റിംഗ് സമയത്തുണ്ടാകുന്ന ഊഷ്മളമായ ആവേശം ക്രമേണ തണുത്ത് ഇല്ലാതാകും. അതുകൊണ്ട്, ഇത്തരം വിവാഹം ഇഷ്ടപ്പെടുന്നവര്‍, അവരവര്‍ക്ക് വേണ്ടുന്നത് എന്തെന്ന് മുന്നമേ നിശ്ഛയിക്കണം. സ്വയം അറിയണം. ഇരുവരും  സുരക്ഷിതരാവണം. പരസ്പരം മനസ്സിലാക്കാന്‍ ഏറെ സമയം എടുക്കണം.   
  
പാകപ്പിഴകളും പാര്‍ശ്വഫലങ്ങളും  ഉണ്ടാകുമെങ്കിലും, നിഷ്ക്കളങ്കമായ സ്നേഹവും പരസ്പര വിശ്വാസവും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പിച്ച്, കുടുംബങ്ങളുടെ പിന്തുണയോടെ നടത്തുന്ന ഡേറ്റിംഗ് മാര്യേജ്, സന്തുഷ്ട  ജീവിതം നയിക്കാന്‍ നന്നേ സഹായിക്കുന്നുമുണ്ട്.  

ഇക്കാലത്ത്, സങ്കരവിവാഹവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്‌, വ്യത്യസ്ത ജാതികള്‍, മതം, ആചാരം, ദേശം, ഭാഷ, സംസ്കാരം എന്നിവ പരിഗണിക്കാതെ നടത്തുന്ന വിവാഹമാണ്. ഭിന്ന സംസ്കാരങ്ങളും മൂല്യങ്ങളും പഠിക്കാനും, തുറന്ന മനസ്സോടെ ബന്ധങ്ങള്‍ സ്ഥാപിക്കാനും, പരസ്പരം ബഹുമാനിക്കാനും, പാരമ്പര്യങ്ങള്‍ പങ്കിടാനും, കുടുംബവലയം വികസിപ്പിക്കാനും ഇത്തരം വിവാഹത്തിലൂടെ സാധിക്കുന്നു. അഭ്യേദ്യമായ അനുരാഗവും, അനുകൂല സാഹചര്യവുമാണ് മുഖ്യകാരണങ്ങള്‍. സ്വന്തം മതവിശ്വാസത്തെയും, ആചാരങ്ങളെയും മറികടക്കാന്‍ ഈ ബന്ധം നിര്‍ബന്ധിക്കും. സാംസ്കാരിക   വ്യത്യാസം, കുട്ടികളുടെ ഭാവി, ഓരോരുത്തരുടെയും പ്രതീക്ഷകള്‍ എന്നിവ, തര്‍ക്കങ്ങളും ഭിന്നതകളും ഉണ്ടാക്കാം. എന്നാലും, തുറന്ന മനസ്സോടുകൂടിയ ആശയവിനിമയം നടത്തിയും, അന്യോന്യം മനസ്സിലാക്കി ബഹുമാനിക്കുകയും, ചെയ്തുകൊണ്ട്, അനുയോജ്യവും സംതൃപ്തവുമായ ദാമ്പത്യബന്ധം സ്ഥാപിക്കാവുന്നതാണ്. 
      
ക്രൈസ്തവ വിശ്വാസപ്രകാരം മിശ്രവിവാഹമെന്നത്, ക്രൈസ്തവരും അക്രൈസ്തവരും തമ്മില്‍ നടത്തുന്ന വിവാഹമാണ്. ക്രിസ്തുസഭകളിലുള്ള  വിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തിനു, വേറിട്ട ചട്ടങ്ങളും ചടങ്ങുകളും ഉണ്ട്. ദൈവവിരോധികളുമായുള്ള വിവാഹം ക്രിസ്തുമതം അനുവദിക്കില്ല. എങ്കിലും, വംശീയ വിവാഹം ബൈബിള്‍ അനുവദിച്ചിട്ടുണ്ട്. എങ്ങനെ? “ഒരു  സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവള്‍ അവനോടുകു‌ടെ പാര്‍ക്കുവാന്‍ സമ്മതിക്കുകയും ചെയ്താല്‍ അവളെ   ഉപേക്ഷിക്കരുത്. ഒരു സ്ത്രീക്ക്‌ അവിശ്വാസിയായ ഭര്‍ത്താവുണ്ടായിരിക്കുക യും അവന്‍ അവളോടുകൂടെ പാര്‍ക്കുവാന്‍ സമ്മതിക്കുകയും ചെയ്യുന്നുവെ ങ്കില്‍ അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കരുത് (ബൈബിള്‍ 1. കൊരിന്ത്യര്‍ 7: 12-13).”                                                        
ഒരു ക്രൈസ്തവന്‍ സ്നേഹബന്ധത്താല്‍, മറ്റൊരു മതത്തിലുള്ള സ്ത്രീയെ തന്‍റെ ജീവിതത്തിലേക്കു സ്വീകരിക്കുമ്പോള്‍, വിശ്വാസപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കേണ്ടതില്ല. പക്ഷേ, അവനുണ്ടാകുന്ന കുട്ടികളെ വളര്‍ത്തുന്നത് ഏത്‌ വിശ്വാസത്തിലായിരിക്കണം, കുടുംബത്തിന്‍റെ ആരാധനകളും  ആഘോഷങ്ങളും ആചാരങ്ങളും എങ്ങനെ ആയിരിക്കണം എന്നിവയില്‍, വ്യക്തതയുള്ള ബന്ധം എന്ന നിലയിലാണ് അവര്‍ വിവാഹം നടത്തുന്നത്.  

നിരീശ്വരവാദികളുടെ വിവാഹങ്ങളെ വീക്ഷിക്കുമ്പോള്‍, കുടുംബം സ്ഥാപിക്കാനും കൂട്ടായി ജീവിക്കാനും സ്നേഹം പങ്കിടാനും, ഈശ്വര  വിശ്വാസം നിര്‍ബന്ധമല്ലെന്ന് തോന്നാം. വിവാഹത്തിന്‍റെ ഗുണനിലവാരം ദൈവവിശ്വാസത്തില്‍ മാത്രമല്ല; ഉത്തരവാദിത്തം, സ്നേഹം, ബഹുമാനം, വിശ്വാസം, സത്യസന്ധത, സഹകരണം എന്നീ അടിസ്ഥാന സംഗതികളിലാണ്  നിലനില്ക്കുന്നതെന്നും സൂചിപ്പിക്കുന്നു. എങ്കിലും, വിവാഹമെന്നത് ദൈവം സ്ഥാപിച്ചൊരു നിയമബന്ധമാണെന്നും, വിശുദ്ധമാണെന്നും, അതിനു ആത്മീയ തീക്ഷ്ണത അനിവാര്യമാണെന്നും നിരീശ്വരവാദികള്‍ കരുതുന്നില്ല.       
മുമ്പ് വിവാഹിതരായവര്‍ക്കും, മക്കള്‍ ഉള്ളവരുമായ ദമ്പതികള്‍ക്കും നല്ല കുടുംബജീവിതം നയിക്കുവാന്‍ കഴിയും. ഇതിന്, പരസ്പരചേര്‍ച്ചയും  പൂര്‍ണ്ണമായ സഹകരണവും സുപ്രധാനമാണ്‌. കുഞ്ഞുങ്ങളുണ്ടെങ്കില്‍, അവരുടെ ക്ഷേമത്തിനുവേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണം. രണ്ടാം വിവാഹത്തിലും വെല്ലുവിളികള്‍ ഉണ്ടാകും. മുന്‍ വിവാഹത്തി ലുണ്ടായ കുട്ടികള്‍ ഇതിനു കാരണമായേക്കാം. ദമ്പതികളുടെ മുന്‍കാല     പങ്കാളികളുമായിട്ടുള്ള ബന്ധം, സാമ്പത്തികവരുമാനത്തിന്‍റെ ഏറ്റക്കുറച്ചില്‍, ഇവരെപ്പറ്റി മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന അഭിപ്രായങ്ങള്‍, ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സ്വകാര്യ താല്‍പര്യങ്ങള്‍ എന്നിവയും, വീണ്ടും വിവാഹം ചെയ്യുന്നവരെ ബാധിക്കും. കുടുംബകാര്യങ്ങളില്‍ ഒരുമയോടും ധാരണയോടും കു‌ടി പ്രവര്‍ത്തിക്കുക, സമാധാനം സ്ഥാപിക്കുക, പരസ്പര വിശ്വാസം നിലനിര്‍ത്തുക, സന്തുഷ്ടമായ ആശയവിനിമയം നടത്തുക എന്നിവയിലൂടെ, രണ്ടാം വിവാഹവും വിജയിപ്പിക്കാന്‍ സാധിക്കും.  

അഭിപ്രായഭിന്നതയും, അരുന്തുദമായ അനുഭവങ്ങളും കുടുംബത്തില്‍ തുടരെ   ഉണ്ടാകുമ്പോള്‍, അതിനൊരു പരിഹാരമായി വിവാഹമോചനം വാങ്ങുന്നവര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പങ്കാളിയുടെ അവിഹിതബന്ധം, ആശയവിനിമയത്തിന്‍റെ അഭാവം, അന്യോന്യം ബഹുമാനിക്കാത്ത നിലപാട്, മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍, ലൈംഗിക വൈകല്യം, സാമ്പത്തിക ഞെരുക്കം എന്നിവയാണ് മറ്റ് കാരണങ്ങള്‍. വിവാഹമോചനം ആവശ്യപ്പെടുന്നവരില്‍ അധികവും സ്ത്രീകളാണ്. ഇവര്‍ സാമ്പത്തികശേഷി ഉള്ളവരോ, സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരോ, പ്രാരാബ്ധങ്ങളെ ഇഷ്ടപ്പെടാത്തവരോ ആയിരിക്കും. സ്ത്രീകള്‍ വിവാഹജീവിതത്തില്‍നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നവരും, വ്യക്തിപരമായ വികാരങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും, ആസ്വാദനത്തിനും  പ്രാധാന്യം നല്‍കുന്നവരുമാണ്. കഷ്ടാനുഭവങ്ങളും, ദിവസേനയുള്ള സമ്മര്‍ദ്ദവും, നിരാശയും,  ഭാര്യയുടെ അവഗണയും പുരുഷന്മാരെയും വിവാഹമോചനത്തിനു നിര്‍ബന്ധിക്കുന്നുണ്ട്. ക്രമംകെട്ട മദ്യപാനം, ദാരിദ്ര്യം, ചതി, പീഡനം, വഞ്ചന എന്നിവയാണ്, ഇരു കൂട്ടരേയും ബാധിക്കുന്ന, അനന്തര കാരണങ്ങള്‍.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള, സത്യസന്ധവും സ്വസ്ഥവുമായ ഭാഷണം വിവാഹമോചനത്തെ ഒഴിവാക്കാന്‍ സഹായിക്കും. ദിവസവും കണ്ടു  സംസാരിക്കാന്‍ സമയം ഉണ്ടാക്കണം. വെറുപ്പുളവാക്കുന്ന വിധത്തില്‍ അന്യോന്യം കുറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യരുത്. പിന്നയോ സാന്ത്വനവാക്കുകളാല്‍ ആശ്വസിപ്പിക്കണം. പങ്കാളിയുടെ ഓരോ അഭിലാഷവും ചോദിച്ചറിയണം. പുതിയ ജീവിതം കെട്ടിപ്പൊക്കാന്‍ ഊര്‍ജ്ജം ഉണ്ടാക്കണം. കുടുംബ സുരക്ഷക്കെതിരേ ഉണ്ടാകാവുന്ന, ഏതൊരു താല്‍പര്യത്തെയും നിയന്ത്രിക്കണം. ആരോഗ്യകരമായ ഭാര്യാഭത്തൃ ബന്ധത്തിന്‍റെ അടിത്തറ ഹൃദ്യമായ ആശയവിനിമയമാണെന്ന് വിശ്വസിക്കണം.  

സമാധാനവും സന്തോഷവും സംതൃപ്തിയും മാന്യതയുമുള്ള കുടുംബങ്ങളില്‍, “രാഷ്ട്രിയം” കലഹം സൃഷിക്കാറുണ്ട്. കുടുംബത്തിലുള്ളവരുടെ രാഷ്ട്രിയ ഭിന്നത, തര്‍ക്കങ്ങളും വിയോജിപ്പും ഉണ്ടാക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാതെയും, കുടുംബാംഗങ്ങളെ അവഗണിച്ചും, കുടുംബ സ്വത്ത് ഉപയ്യോഗിച്ചും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. രാഷ്ട്രിയമായ  പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍, അധികസമയവും വീട്ടില്‍നിന്ന്   അകന്നു ജീവിക്കുന്നു. രാഷ്ട്രിയ കക്ഷികള്‍ തമ്മിലുള്ള ഭിന്നതയും ശത്രുതയും, കുടുംബത്തിലുള്ളവരെയും ബാധിക്കും. ഭര്‍ത്താവും മക്കളുമൊത്ത്, കുടുതല്‍ സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുടുംബിനികള്‍. അതുകൊണ്ട്, രഷ്ട്രിയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുടുംബജീവിതത്തിന്‍റെ ഐക്യം എപ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്‌.                         
സ്വാതന്ത്ര്യത്തിനെതിരായും സ്വാര്‍ത്ഥലക്ഷ്യത്തോടുകൂടിയും നടത്തുന്ന ആചാര  വിവാഹത്തെ ഇഷ്ടപ്പെടാത്തവര്‍ പുത്തന്‍തലമുറയിലുണ്ട്. അവരുടെ ആധുനിക ജീവിതശൈലിയെ വിലയിരുത്തുന്നതിനു മുമ്പ്, അറിയേണ്ട ചില കാര്യങ്ങളുണ്ട്. മാറ്റങ്ങളിലൂടെ മുന്നേറുന്ന മനുഷ്യജീവിതത്തെ നവീകരിക്കുന്ന നൂതന സിദ്ധാന്ധങ്ങള്‍, യുവജനങ്ങളില്‍ ഒരു വിഭാഗത്തെ അവിവാഹിതരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഉത്തരവാദിത്വം, ജീവിതലക്ഷ്യം, വിഫലമായ പ്രണയബന്ധം, സ്വതന്ത്രൃത്തോടെ ജീവിക്കനുള്ള താല്‍പര്യം എന്നിവയാണ് അവിവാഹിതയാത്രക്ക്, പിന്തുണ നല്‍കുന്നത്. പുരുഷന്‍റെയും സ്ത്രിയുടെയും  ആഗ്രഹങ്ങളും ആവശ്യങ്ങളും ഉദ്ദേശങ്ങളും വിരുദ്ധമാകയാല്‍, അവര്‍ തിരഞ്ഞെടുക്കുന്ന സ്വകാര്യ ജീവിതത്തെ തെറ്റായി കാണാമോ?

പുരാതനകാലത്ത്‌ വിവാഹം നിര്‍ബന്ധവും ആചാരപരവുമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇപ്പോഴും, വിവാഹം ആചാരമനുസരിച്ചും, ഏറെ  വിശുദ്ധമായിട്ടും നടത്തണമെന്നുതന്നെ ആചാരവാദികള്‍ ശഠിക്കുന്നു. അതിനെ പുതുതലമുറ എതിര്‍ക്കുന്നു. അതുകൊണ്ട് രജിസ്റ്റര്‍ വിവാഹം വര്‍ദ്ധിച്ചു.    
     
രജിസ്റ്റര്‍ വിവാഹമെന്നത് സര്‍ക്കാര്‍ നിയമാനുസൃതമായി ദമ്പതികളുടെ വിവാഹം രേഖപ്പെടുത്തുന്ന പ്രക്രിയയാണ്. വിവാഹം സംബന്ധിച്ച എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നിയമം ഉറപ്പാക്കുന്നു. ദമ്പതികളുടെ ബന്ധത്തെ നിയമപരമായി സംരക്ഷിക്കുകയും, ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു. ശക്തമായ “നിയമാധാരമാണ് രജിസ്റ്റര്‍ മാര്യേജ്.” ഇത് സാമ്പത്തിക ചിലവ് ഒഴിവാക്കുന്നതിനു സഹായിക്കും. റജിസ്റ്റര്‍ വിവാഹത്തിനു ശേഷം, ആവശ്യമെങ്കില്‍, മതപരമായ ചടങ്ങുകളും നടത്താം. വിവാഹ രജിസ്ട്രേഷന്‍  എന്നത് ഒരു ഔദ്യോഗിക പൊതു രേഖയായി നിലനില്‍ക്കും. 

കുടുംബ ജീവിതത്തെ തകര്‍ക്കുന്നത്, തീര്‍ച്ചയായും വിശ്വാസമില്ലായ്മയാണ്. കുടുംബ ജിവിതത്തില്‍, മാതാപിതാക്കളും മക്കളും തമ്മിലുള്ള വിശ്വാസം ദുര്‍ബലമാകുമ്പോള്‍, അവിടെ ഭിന്നതയുണ്ടാകും. വെറുപ്പുളവാക്കും,    സംശയം വേദനിപ്പിക്കും. അതോടെ, ആശയവിനിമയം നിലയ്‌ക്കും. മനസ്സുകള്‍ തമ്മില്‍ അകന്നുപോകും. കള്ളം പറയുക, കുടുംബകാര്യങ്ങള്‍ രഹസ്യമായി സുക്ഷിക്കാതെ കുടുംബാംഗങ്ങളെ അവഗണിച്ചു മറ്റുള്ളവരെ പരിഗണിക്കുക, പ്രതിസന്ധികളില്‍ അന്യോന്യം സഹായിക്കാതിരിക്കുക, വഞ്ചിക്കുക, വാക്ക് പാലിക്കാതിരിക്കുക എന്നിവ സംഘര്‍ഷം സൃഷ്ടിക്കും. അത് വിദ്വേഷത്തിനും വേര്‍പാടിനും, പ്രതികാരത്തിനുപോലും ഹേതുവാകും. കുടുംബത്തിലെ എല്ലാ  അംഗങ്ങളും ആശയവിനിമയം നടത്തുക, യഥാര്‍ത്ഥ സ്നേഹവും സഹനവും  പരിഗണനയും പങ്കുവയ്ക്കുക, തെറ്റുകളെ തിരുത്താനുള്ള സന്മനസ്സ് കാട്ടുക, എല്ലാ പ്രയാസങ്ങളെയും ഒരുമിച്ച് പരിഹരിക്കാന്‍ തയ്യാറാവുക എന്നിവ, കുടുംബ സമാധാനവും സഹകരണവും ശക്തമാക്കും. പരസ്പര വിശ്വാസം ഇല്ലാത്ത കുടുംബം നിലനില്‍ക്കില്ല.  

ഒരു ആദര്‍ശ കുടുംബ ജീവിതം അര്‍ത്ഥമാക്കുന്നത്, പ്രശ്നങ്ങള്‍ ഇല്ലാത്ത സന്തുഷ്ട ജീവിതം എന്നല്ല. പിന്നയോ, പുരുഷന്‍റെയും സ്ത്രീയുടെയും മനസ്സുകള്‍ ചേര്‍ന്നുള്ള, ആദരവും ഉത്തരവാദിത്തവുമുള്ള, പൂര്‍ണ്ണമായ സ്നേഹത്തോടുകൂടി നയിക്കപ്പെടുന്ന ജീവിതമാണ്. മാതൃകാപരമായ കുടുംബ ജീവിതത്തില്‍, സ്നേഹം ഒരു വികാരം മാത്രമല്ല, നിച്ഛയം കൂടിയാണ്. അന്യോന്യം കരുതി പരിപാലിക്കുന്ന, ആകര്‍ഷകമായ സഹകരണമാണ് സുഖവും സമാധാനവും നല്‍കുന്നത്. ജീവിതത്തിലും മനസ്സിലും രഹസ്യം മറച്ചുവച്ചു വഞ്ചിക്കാതെ, തെറ്റുകളെ സ്വയം തിരുത്തുകയും പൂര്‍ണ്ണമായി സ്നേഹിക്കുകയും ചെയ്യുന്നതോടെ, നിര്‍ഭയ ജീവിതത്തിന്‍റെ ശക്തിയും ശുദ്ധിയും വര്‍ദ്ധിക്കും. ആവശ്യങ്ങളും ഉദ്ദേശ്യങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍, അവയെ അടച്ചുവ്യ്ക്കാതെ, പൂര്‍ണ്ണമനസ്സോടെ തമ്മില്‍  സംസാരിക്കണം. ജീവിതലക്ഷ്യം, ദൈവവിശ്വാസം, കുടുംബ മൂല്യങ്ങള്‍ എന്നിവയില്‍ പൊതുബോധം ഉണ്ടെങ്കില്‍, കുടുംബ ജീവിതം കൂടുതല്‍ കൃതാര്‍ത്ഥമാകും! ഏല്ലാ ആദര്‍ശ കുടുംബങ്ങളിലും, നിലനില്‍ക്കുന്ന സമാധാനത്തിനും സ്നേഹത്തിനുമുപരി, ഐശ്വര്യം ഉണ്ടായിരിക്കും!                   
    ____________________                                

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-02 07:02:46
മമ്മോദീസ, വിവാഹം, ശവസംസ്കാരം ഇതൊന്നും ക്രിസ്തു വിന്റെ ഉപദേശങ്ങളിൽ പെടുന്നില്ല. ക്രൈസ്തവ ആചാരങ്ങളുമല്ല.കൂദാശകളുമല്ല.ഏറ്റവും പഴഞ്ചൻ ഏർപ്പാട് ആണ് വിവാഹം.. ആധുനീക സമൂഹത്തിനു ഒരിക്കലും ചേരാത്ത പ്രാകൃത ആചാരം. ഇതെങ്ങനെ ക്രിസ്തു മതത്തിൽ വന്ന് ചേർന്നു ??? അത് പുരോഹിതരുടെ ഉദര പൂരണം മാത്രംലക്ഷ്യം. ഒരു കാരണവശാലും പ്രായ പൂർത്തിയായ മക്കളുടെ കല്യാണകാര്യത്തിൽ അപ്പനും അമ്മയും ഇടപെടരുത്. അത് അശ്ലീലം ആകുന്നു. എങ്ങനെ മോതിരം കൈമാറ്റൽ വന്നു? മന്ത്രക്കോടി എവിടെ നിന്ന് വന്നു, താലി കെട്ട്‌ എവിടൂന്നു വന്നു? ഹാരമണിയിക്കൽ, മാല വാഴ്ത്തൽ , മുഹൂർത്തം???????ഇതൊക്കെ വിജാതീയരായ ഹൈന്ദവരുടെ ആചാരങ്ങൾ ഉളുപ്പില്ലാതെ മോഷ്ടിച്ചെടുത്തു. (മുതിർന്ന സ്നാനം, തിരു അത്താഴം ഇതു മാത്രമേ സത്യ വേദ പുസ്തക പ്രകാരം ക്രിസ്ത്യാനി ആചാരിക്കേണ്ടതായി ഉളളൂ)) ബാക്കി പിന്നെ എഴുതാം. Rejice
Jayan varghese 2025-12-02 08:29:18
അയൽക്കാരന്റെ /അയൽക്കാരിയുടെ ലോണിന് കൂടുതൽ പച്ചപ്പ്‌ ഉണ്ടെന്ന തോന്നൽ തുടങ്ങുന്നിടത്തു നിന്നാണ് മിക്ക കുടുംബ ബന്ധങ്ങളിലും വിള്ളൽ വീണു തുടങ്ങുന്നത്. പ്രകൃതിയുടെ മനുഷ്യന് ചങ്ങലകൾ ഇല്ലാതിരുന്നതു കൊണ്ട് അവൻ സ്വാഭാവികമായും അടുത്ത പച്ചപ്പിലേക്ക് നോക്കിപ്പോകും എന്നയിടത്ത് മത / സാമൂഹ്യ നിയമങ്ങളുടെ ചങ്ങലകളിൽ കുടുങ്ങി നിശബ്ദമായി കരഞ്ഞ് തീർക്കുകയാണ് മനുഷ്യൻ അവന്റെ ജീവിതം. ഈ കരച്ചിലിനെയാണ് നമ്മൾ ആദർശ ജീവിതം എന്നൊക്കെ വിളിച്ച് മഹത്വവൽക്കരിക്കുന്നത്. ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-02 09:42:29
ബൈബിളിലെ ആദ്യ 'ആദർശ കുടുംബ ചരിത്രം ' ഉണ്ടാകുന്നതു തന്നെ ഏറ്റവും മ്ലേച്ഛമായ മാതൃ ഭോഗത്തിലൂടെയും സഹോദര ഭോഗത്തിലൂടെയും (incest) ആകുന്നു. കഷ്ട്ടം. "കളിമണ്ണുസാഹിത്യ" പ്രകാരം ആദ്യം ആണും പെണ്ണുമായി രണ്ടേ രണ്ടു പേർ ഉണ്ടായി. അവർക്കു രണ്ട് ആൺമക്കൾ മാത്രം. അതിൽ ഒരുത്തൻ ഒരുത്തനെ കല്ലു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അവിടെ അവശേഷിച്ചത് രണ്ടു പുരുഷനും ഒരു സ്ത്രീയും മാത്രം. ( ഒരു അപ്പൻ, ഒരു അമ്മ, ഒരു മകൻ). ശേഷം ചിന്ത്യം. 🤣🤣🤣🤣🤣. മെഴുകോളജിയിൽ pHD എടുത്തവർ വെളുപ്പിക്കാൻ ഇങ്ങോട്ട് വരരുതേ.ക്രിസ്തിയാനിയുടെ നല്ല best ഫാമിലി ചരിത്രം. നല്ല ആദർശ family..... അമ്മൂമ്മക്കഥ എഴുതുമ്പോൾ സ്വല്പം ജാഗ്രത ആകാമായിരുന്നു. അതുപോലെ നോഹയുടെ കാര്യവും. ആദ്യത്തെ incest ഫാമിലി യുടെ കഥ അങ്ങനെ കഴിഞ്ഞിട്ട്‌ അടുത്ത ആദർശ ഫാമിലി ഉണ്ടായത് പെണ്മക്കൾ സ്വന്തം തന്തയെ മദ്യം കൊടുത്ത് പൂസാക്കി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാണ്. ക്രിസ്തിയാനിയുടെ നല്ല best ഫാമിലി ചരിത്രം. അതു മാത്രമോ, ക്രിസ്തിയാനിയുടെ മിടുക്കൻ ദൈവമായ mr. യേശു എങ്ങനെയാ ഉണ്ടായത്??? ആ നാറ്റ case ഇവിടെ ഇനിയും വിവരിക്കാതിരിക്കുകയായിരിക്കും നല്ലത്. എല്ലാ ഊളകളും വരൂ, മെഴുകൂ , കരഞ്ഞു മെഴുകൂ, പുട്ടി കൊണ്ടു വരൂ , white പെയിന്റ് കൊണ്ടു വരൂ... പൊങ്കാല തുടങ്ങട്ടേ.... 💪. ഇന്ന്‌ home depot -ൽ വൻ തിരക്ക് അനുഭവപ്പെടും. മുകളിൽ ഞാൻ ഉന്നയിച്ച മൂന്ന് "parent - സഹോദര" incest-ന് തെളിവ് വേണ്ടവർക്ക് ഉല്പത്തി പുസ്തകവും, gospel according to mathew - വും വായിക്കാം. ഞാൻ ഉണ്ടാക്കി പറയുന്നതല്ല, (അ )വിശുദ്ധ (അ)സത്യ വേദ പുസ്തകത്തിൽ പച്ച മലയാളത്തിൽ എഴുതി വച്ചിരിക്കുന്നതാണ്. വീണ്ടും പറയുന്നു, മെഴുകോളജിയിൽ doctorate എടുത്ത പാസ്റ്റർ മാർ ഈ വഴി പോകാതെ കണ്ടം വഴി പോകണം. Thank you. REJICE
രസികൻ വലിയിടം 2025-12-02 14:41:38
പഠിച്ച അറിവും കേട്ടറിവും രണ്ടാണ്. ശ്രീ റെജിസ് പഠിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുന്നു. മറ്റുള്ളവർ വീട്ടുകാരോ പട്ടക്കാരനോ പറഞ്ഞത് വിശ്വസിച്ച് ജീവിക്കുന്നു. അതുകൊണ്ട് കുഴപ്പമില്ല ആ വിശ്വാസം സമൂഹത്തിനു ഭീഷണി ആകുന്നത് വരെ. അങ്ങനെ വരുമ്പോൾ ശ്രീ റെജിസ് ഇടപെടുന്നു. തിയോളജിയിൽ ഡോക്ടറേറ്റ് എടുത്ത മാത്തുള്ള ഉപദേശി വരെ പഴയ കാര്യങ്ങൾ പറഞ്ഞു എതിർക്കാൻ വരികയാണ്. ശ്രീ റെജിസ് പറയുന്നതിനെ ഖണ്ഡിക്കാൻ മാത്തുള്ള, ജെ മാത്യു എന്നിവർക്ക് കഴിയില്ല. അതുകൊണ്ട് ഈ വാദ പ്രതിവാദങ്ങളിൽ നിന്നും മാറിനിൽക്കുക. ശ്രീ റെജിസ് നിങ്ങൾ അറിവ് പകർന്നുകൊണ്ടിരിക്കുക. ശ്രീ വേറ്റം എല്ലാവര്ക്കും നന്മകൾ ആശംസിക്കുന്ന ഒരു നല്ല വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാം. എന്നാൽ അദ്ദേഹത്തിലും വീട്ടുകാരും പട്ടക്കാരും നിറച്ച വിശ്വാസം ഉണ്ട്. അത് മരണം വരെ കാണും. ശ്രീ റെജിസ് എത്ര ശ്രമിച്ചാലും അതിൽ നിന്നും വ്യതിചലനമില്ല എല്ലാവര്ക്കും ശാന്തിയും സമാധാനവും നേരുന്നു.
Ninan Mathullah 2025-12-02 15:28:32
Why this political agenda of dividing Christians based on the differences among Christians only by anonymous comment writers and atheists? No differences among Muslims- Muslims and Hindus-Hindus here- Shia and Sunni among Muslims, Nair-Pillai, Ezhavar, Dalits etc. among Hindus. No issues are there in Hindu puranas and Vedas and rituals and persecutions and slavery and untouchable practices? Those practices are still going on. Recently we noticed efforts here to divide Christians by the issue of 'Bali Arpanam' in Syro-Malabar Church and differences between Catholics Christians and Knanaya Christians based on power sharing. Hope readers will recognize divisive forces here. These forces are trying the divide and rule policy.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-02 15:59:35
അദ്ദേഹം ( ശ്രീമാൻ.വേറ്റം ) തീർച്ചയായും നല്ല വ്യക്തി. പക്ഷേ പള്ളിയും അച്ചനും മതവും വിട്ടൊരു കളിയില്ല ; അതിപ്പോൾ കഥ ആയാലും കവിത ആയാലും ലേഖനം ആയാലും സ്വന്തം ജീവിതം ആയാലും. ഒരു യേശു minded മനുഷ്യൻ. അത് ok. ആ മത ചിന്തയും യേശു ചിന്തയും അദ്ദേഹത്തിന് ഒരു തൃപ്തിയും സന്തോഷവും നൽകുന്നുണ്ട്, സത്യം , പക്ഷേ ആ data ഇന്നത്തെ ലോകത്തിൽ useful അല്ലാ, അതാണ് പ്രശ്നം. പുതിയ ചിന്തരീതികളെയും വാസ്തവങ്ങളെയും വെറുക്കാൻ അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തിൽ കുഞ്ഞിലേ കയറിക്കൂടിയ ആ "ദൈവvirus" അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു.അത്രയേ ഉളളൂ. നല്ല മനുഷ്യൻ, സംശയമില്ല. പക്ഷേ...... Rejice
ജോണ്‍ വേറ്റം 2025-12-04 03:03:20
മനുഷ്യ സമൂഹത്തില്‍ വിവാഹവും കുടുംബവും എപ്പോള്‍ എങ്ങനെ ആരംഭിച്ചു എന്നതിനു, ഒരു നിച്ഛിത തീയതി കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യകാല മനുഷ്യന്‍ വാമൊഴി സംസ്കാരം പിന്തുടര്‍ന്നു നടപടിക്രമങ്ങളുടെ രേഖകള്‍ സൂക്ഷിച്ചുവച്ചില്ലെന്നു ചരിത്രം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, മനുഷ്യ വിവാഹത്തിന്‍റെയും കുടുംബ ജീവിതത്തിന്‍റെയും പ്രാരംഭ ചരിത്രം നരവംശശാസ്ത്രവും, പുരാവസ്തുശാസ്ത്രവും നല്കിയ തെളിവുകളെ ലോകം ആംഗീകരിച്ചു. പ്രസ്തുത, ശാസ്ത്രങ്ങള്‍ അന്വേഷിച്ചു കാണ്ടെത്തിയ കാര്യങ്ങള്‍: ജനസമൂഹങ്ങളുടെ രൂപപ്പെടല്‍, സാമൂഹിക ബന്ധങ്ങള്‍, ജീവിത മാര്‍ഗ്ഗങ്ങള്‍ എന്നിവയും കണ്ടെത്തിയ മറ്റ് സംഗതികളും തെളിയിക്കുന്നത് മനുഷ്യപുരോഗതിയുടെ ഘടകമായിട്ട് വിവാഹവും കുടുംബ ജീവിതവും ഉണ്ടായി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്‌. പല പുസ്തകങ്ങളും മനുഷ്യരുടെ വിവാഹവും കുടുംബവാഴചയും സംബന്ധിച്ച് തെളിവുകള്‍ നല്‍കിയിട്ടുമുണ്ട്. പബ്ലിക്ക് ലൈബ്രറികളിലും പുസ്തകശാല കളിലും ഇവ ലഭ്യമാണ്. ഇവയില്‍ ഏറ്റവും വിവരദായകമായ ഗ്രന്ഥം, ‘ദി സുമേരിയന്‍സ്” ( The Sumerians by Noha Kramer) ആകുന്നു. ഈ പുസ്തകം സുമേരിയന്‍ സംസ്കാരട്ടിന്‍റെ ( ബി.സി. 4500- 1900 ) ഉത്ഭവം, വികാസം, പുരാവസ്തു കണ്ടുപിടുത്തങ്ങള്‍, ഭാഷാജ്ഞാനം, സാമൂഹികഘടന എന്നിവ കൂട്ടിച്ചേര്‍ത്ത് ഒരു സമ്പൂര്‍ണ്ണ വിവരണം നല്‍കുന്നുണ്ട്. ഈ പുസ്തകം ആമസോണ്‍ മുഖേന വാങ്ങാം. യഹൂദ ക്രൈസ്തവ ഇസ്ലാം മതപ്രകാരമുള്ള ദൈവ സൃഷ്ടിയായ മനുഷ്യന്‍റെ വിവാഹത്തിനു ഇതുമായി ബന്ധമില്ല. ഒരു പ്രസിദ്ധീകരണത്തിന്‍റെ ഉള്ളടക്കം കള്ളമാണെന്ന് രേഖപ്പെടുത്തുമ്പോള്‍, അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതികരിക്കുന്ന ആളിനുണ്ട്. കള്ളം എഴുതുന്നു എന്ന ആരോപണം ഒരു രചയിതാവിന്‍റെ അഭിമാനത്തെ മുറിപ്പെടുത്തുന്നുവെന്ന സത്യം മറക്കാവുന്നതുമല്ല.
One of the readers 2025-12-04 02:51:04
I request emalayalee to take steps to reduce the dominance of a very few commentators. Those commentators that respond to emalayalee articles find themselves somewhere deep underneath the dominators. The dominators may have nothing else to do, but write. Majority of their comments are repetitious and do not bring anything to the readers or relevant to the article they respond to. Please, please, please....
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-03 00:04:06
അദ്ദേഹത്തിന്റെ( ശ്രീ വേറ്റം ) പ്രതിസന്ധി ആണത്. പെട്ടു പോകുന്നതാ... ഒരു മത കുടുംബത്തിൽ ജനിച്ചു എന്നത് കൊണ്ടു മാത്രം ആ മത ദൈവത്തിന്റെ കുണ്ടി താങ്ങേണ്ടിയ ഗതികേട് ഓരോ മനുഷ്യനെയും ജീവിത കാലം മുഴുവൻ പിന്തുടരുന്ന ശാപമാണ്.മറിച്ചൊന്നു ചിന്തിക്കാനോ, മറ്റൊരു ദൈവത്തിന് ഒരു chance കൊടുക്കാനോ അവിടെ option ഇല്ലാ. ചക്ക വീണ മുയലിന്റെ മൂന്ന് കൊമ്പിലും മുറുകെ പിടിച്ചു കൊണ്ടു നടക്കുന്നു. ബാക്കി ഒരു ദൈവത്തിനും മതത്തിനും അതിലെ മനുഷ്യർക്കും സ്വസ്ഥത കൊടുക്കില്ല. സത്യത്തിൽ വിശ്വാസി ഒരു ഇരയാണ്. ആ ദൈവത്തിന്റെ മണ്ടത്തരങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ അത് ദൈവ നിന്ദ. ആ മതത്തിന്റെ കോമഡി ആരെങ്കിലും വെളിപ്പെടുത്തുമ്പോൾ അത് മതനിന്ദ. ഓരോ മനുഷ്യനും lovely ആണ്, ആ മതം, ആ ദൈവസങ്കല്പം അവനെ toxic ആക്കുന്നു. ഇതു തന്നേ ആണ് ശ്രീ. മാത്തുള്ളയുടെ കാര്യത്തിലും സംഭവിച്ചത്. ഞാൻ അറിഞ്ഞിടത്തോളം ഒരു ശുദ്ധമായ മനുഷ്യൻ, പക്ഷേ ഈ virus, അത് അദ്ദേഹത്തെ വിവേക ഹീനനാക്കുന്നു. നേരേ ചൊവ്വേ കാര്യങ്ങളെ വസ്തുതാ പരമായി കാണാനുള്ള കഴിവ് നഷ്ടപ്പെടുന്നു. വിചാരമല്ല, വികാരമാണ്, വിശ്വാസമാണ് അവരെ നയിക്കുന്നത്. അത് ok. അവർക്കു അത് ഒരു കപട comfort നൽകുന്നുണ്ട്. പക്ഷേ അവരുടെ കയ്യിലുള്ള placebo data യൂസ്ഫുൾ അല്ലാ. അത് ക്വാളിറ്റി ഡാറ്റാ അല്ലാത്തത് കൊണ്ടു അവർ വിശ്വാസത്തിൽ ഉറച്ചു നിൽക്കും. ആ തത്തമ്മ സാഹിത്യം, കാക്കാത്തി സാഹിത്യം, ആ കൈനോട്ട ക്കാരിയുടെ സാഹിത്യം അവർക്കു പ്രീയപ്പെട്ടതായി തോന്നും. തലമുറകളിലൂടെ ആ കോമഡി തുടരും. അങ്ങനെയാണ് ആദർശ families രൂപപ്പെടുന്നത്. അതിനു വേറ്റമോ, മാത്തുള്ളയോ കുറ്റക്കാരല്ല, ഇരകളാണ്. Rejice
ജെ.മാത്യു 2025-12-03 04:18:57
മാമോദീസ. വിവാഹം. ശവസംസ്കാരം ഇവയെല്ലാം ഏതുരീതിയിലായിരിക്കണമെന്ന് ക്രിസ്തു തന്റെ ഉപദേശത്താലും പ്രവർത്തിയാലും കാണിച്ചുതന്നിട്ടുള്ളതാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നവർ അത് ചെയ്യേണ്ട രീതിയിൽ ചെയ്തുകൊള്ളും. വഴിയെ പോകുന്നവർ അതോർത്ത് വിഷമിക്കേണ്ട. സാത്താന്യ വൈറസ് ബാധിച്ചവർ ആധികാരികമായി പറയേണ്ടത് തന്റെ ഗുരുവായ സാത്താനെപ്പറ്റിയാണ്. വിവാഹം പഴഞ്ചൻ ഏർപ്പാണെന്ന് കരുതുന്നവർ എന്തിനാണ് അലങ്കരിച്ചകാർ കാർ ഒഴിവാക്കി ഓട്ടോറിക്ഷായിൽ വിവാഹത്തിന് പള്ളിയിൽ പോകുന്നത്. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്.
ജെ.മാത്യു 2025-12-03 04:58:30
“ബൈബിളിലെ ആദ്യ 'ആദർശ കുടുംബ ചരിത്രം ' ഉണ്ടാകുന്നതു തന്നെ ഏറ്റവും മ്ലേച്ഛമായ മാതൃ ഭോഗത്തിലൂടെയും സഹോദര…” അവിടെ അവിടെ അവശേഷിച്ചത് രണ്ടുപുരുഷനും ഒരു സ്തീയും.ശേഷം ചിന്ത്യം. എല്ലാറെജിയന്മാരുടയും കാര്യത്തിൽ അത് സത്യമാണ്. റെജിയന്മാരുടെ പുസ്തകത്തിൽ അത്രമാത്രമെയുള്ളു.എന്നാൽ യഥാർത്ഥ സത്യ വേദപുസ്തകത്തിൽ പറഞിരിക്കുന്നത്. ഉൽപ്പത്തി5-3-5 ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദ്രശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരുമകനെ ജനിപ്പിച്ചു അവന് ശേത്ത് എന്ന് പേരിട്ടു. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്ന് പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പത് സംവത്സരമായിരുന്നു പിന്നെ അവൻ മരിച്ചു. അല്ലാതെ റജിയന്മാർ പറയുന്നതുപോലെയല്ല.” അതുപോലെ നോഹയുടെ കാര്യവും”. എലിയും തൊലിയും തമ്മിൽതിരിച്ചറിയാൻ പറ്റാത്തവർക്ക് നോഹയെയും ലോത്തിനെയും തമ്മിൽ തിരിച്ചറിയണമെന്നില്ല. മഞപ്പിത്തക്കാരന് എല്ലാം മഞമയമാഞ്.നാറ്റക്കേസ് അധികം വിവരിക്കാകിരിക്കുന്നതാണ് റെജിയനമാർക്ക് നല്ലത്. യേശുവിന്റെ ജനനം അറിയാൻ വി.മത്തായി 1:18- 24 വായിച്ചാൽ മതി. റെജിയന്മാരുടെ പുസ്തകത്തിൽ ഈ ഭാഗം ഉണ്ടോ എന്നറിയില്ല.
ജെ.മാത്യു 2025-12-03 05:10:08
റെജിയന്മാർ നല്ലവരായിരുന്നു എന്നാൽ സാത്താന്യ വൈറസ് പിടിപെട്ടതുമൂലമുള്ള ജല്പനങ്ങളാണ് മാലോകർ കണ്ടുകൊണ്ടിരിക്കുന്നത്. സാത്താന്റെ പിടിയിയിൽ അകപ്പെട്ടതുമൂലം സംഭവിച്ചുപോകുന്നതാണ്. ഞാൻ അറിഞടത്തോളം ശുദ്ധനാണ്. പക്ഷെ സാത്താന്യ വൈറസ് വിവേകഹീനനാക്കുന്നു. പൊതുവെ നെടുങ്ങാപ്പള്ളിക്കാർ പള്ളിയിൽ പോകുന്നവരും നല്ലവരുമാണ്.ശ്രീകുമാരൻതമ്പി പാടിയതുപോലെ ചന്ദനം വളരും ഗംഗതൻ കരയിൽ കാഞിരമരവും വളരും
Nainaan Mathullah 2025-12-03 13:07:23
As I noticed my name appeared in Regis comment (I just scan his comments, and don’t waste my time reading it), what comes to my mind is the Bible verse, ‘Fools think in their heart there is no God’. Regis suffers from megalomania or the fantasy thought that his ideas are the solution for all the problems of the world, or that he is a big ‘sambhavam’. He is like a frog in a well thinking that the well is the whole world. If Regis stands for election to any public position as an atheist, the number of votes he will get, you can count on your fingers. The reason Communism failed is because people lost faith that its ideology can save the world or find solutions to the problems the world is facing. If you take a survey of the people in jails now, you will find that most of the inmates do not believe there is God. Most of them are from families that were brought up with no place for God (broken families). Almost all the countries of the world are ruled by believers in God, because people don’t believe that atheists can solve the problems of this world. A few atheists won elections as they hide the fact that they are atheists by focusing on the issues of justice and peace the foundations of which are based on religion and not science. Science, which is the god of atheists, has nothing to say about human values like love, peace, mercy, or the need for such values in day to day life. ‘Athukondu’ Regis ’useless thallu thallanda’, ‘mindathe irunnukolka’! Just because ‘emalayalee’ posts your stupid comments, some people read it and get misled. I can only pray for such people. I believe in freedom of expression, and naturally, atheists are free to say that there is no God. However, Regis gives no answers to my questions here, but continues to make stupid statements and ask stupid questions that can mislead some. Regis has no answers for the problems we face, but questions only. If Regis publish that he is speaking in Houston, a couple of Regis without any work to do might attend the meeting, as his talk is useless for people as he has no answers to their problems. Just because ‘emalayalee’ post his comments, some people read it. However, if a religious leader speaks here many will attend as people get comfort, hope and answers to their problems
ജോണ്‍ വേറ്റം 2025-12-03 14:26:51
അതിപുരാതനമായ കാലത്ത്, മനുഷ്യന്‌ വിവാഹവും കുടുംബവും ഇല്ലായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇക്കാലത്ത്, നിത്യവും നടത്തുന്ന സാമൂഹിക കര്‍മ്മമാണ് വിവാഹം. ഇത് സാംസ്കാരിക മാനദണ്ഡങ്ങളും സാമുദായിക നിയമങ്ങളുമനുസരിച്ചു നവീകരിച്ചതാണ്. പണ്ട്, വിവാഹം എന്നത്, രണ്ട് വ്യക്തികള്‍ തമ്മിലുള്ളതിനേക്കാള്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമായിരുന്നു. വിവാഹം നിച്ഛയിക്കുന്നത് കുടുംബത്തിലെ മുതിര്‍ന്നവര്‍ ആയിരുന്നു. ജാതകപ്പൊരുത്തം, ജാതിപ്പോരുത്തം, ധനസ്ഥിതി, സമൂഹിക നില എന്നിവ പ്രധാനമായിരുന്നു. വിവാഹകര്‍മ്മം ലളിതവും ആചാരപരവുമായിരുന്നു. ആധുനിക വിവാഹം, വ്യക്തിപരമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആഘോഷമാക്കിയും അല്ലാതെയും നടത്തുന്നു. വിവാഹ വേദി, ആഡംമ്പര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി. വധൂവരന്മാരുടെ വസ്ത്രധാരണം ആധുനികമായി. മണവറയും മധുവിധുവും മണവാട്ടിയുടെയും മണവാളന്‍റെയും ഇഷ്ടസ്ഥലങ്ങളിലായി. ഭ്രൂണഹത്യ കുടുംബാസൂത്രണത്തി ന്‍റെ ഭാഗമായി. ആധുനിക വിവാഹം വ്യക്തിഗദ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലായതോടെ, വിവാഹ ഉടമ്പടികളും, പൊതുനിയമ വിവാഹവും, സ്വവര്‍ഗ്ഗ വിവാഹവും നിലവില്‍ വന്നു. വിവാഹരഹിത കുടുംബം, തിരഞ്ഞെടുത്ത കുടുംബം, മാതാപിതാക്കളും മക്കളും മാത്രമുള്ള കുടുംബം, ഏക മാതാപിതാക്കളുടെ കുടുംബം എന്നിവയും ഉണ്ടായി. വിവാഹം എന്നത്, ഒരു സ്ത്രീയും പുരുഷനും പരസ്പര സ്നേഹവും വിശ്വാസവും ഉത്തരവാദിത്തവും പങ്കുവച്ചു് ഒരുമിച്ചു ജീവിക്കുന്നതിന്, സമൂഹവും നിയമവും ആംഗീകരിച്ച പ്രതിജ്ഞയാണ്. സ്നേഹവും, വിശ്വാസവും, പരസ്പര ബഹുമാനവും, ക്ഷമയും, വിട്ടുവീഴ്ചയും തുറന്ന ആശയവിനിമയവും, പരിപോഷണവും, പിന്തുണയും, ഒരുമയും, സ്വകാര്യതയും സംഗമിച്ച കുടുംബമാണ് ആദര്‍ശ കുടുംബം! ആ വസ്തുത മനസ്സിലാക്കാതെ, സാമൂഹ്യനിയമങ്ങളുടെ ചങ്ങലയില്‍ കുരുങ്ങിയ കരച്ചിലാണ് ആദര്‍ശ കുടുംബം എന്ന തിമിരം ബാധിച്ച പ്രതികരണവും, “ആധുനിക സമൂഹത്തിന് ഒരിക്കലും ചേരാത്ത പ്രാകൃത ആചാരമാണ് വിവാഹം” എന്ന വളിച്ച വചനവും, ചിത്തഭ്രമം ബാധിച്ച വീക്ഷണവും വിശുദ്ധ സാഹിത്യത്തിനു ചേര്‍ന്നതല്ല.
Sunil 2025-12-03 15:54:30
There was no marriage and family in ancient times, according to John Vettam. When is that ancient times ?. It is only 6000 years since the universe is created. John Mathew certifies that Adam lived more than 900 years. If Adam is still alive, he would be only 5873 yrs old. Why on earth, we repeat these kind of statements, knowing fully well that these statements are all lies after lies.
Nainaan Mathullah 2025-12-03 16:22:50
John Vettom's article is thought provoking. Husband-wife relationship and family is designed by God. Due to the same reason, if a Hindu or Muslim converted to Christian faith, they are not again married following Christian rituals for marriage. Once a Catholic Malayalee girl at work asked me, how can Jesus or a Catholic priest talk about marriage as they were not married. I didn't know the answer at that time. I told the girl that I will ask my pastor. When, later I thought about it, I found that marriage was designed by Jesus. Every emotion in family relationship was designed by Jesus. (Science has any answer to it?) According to the Bible, nothing that was made was not without Him, and everything created was for Him, and through Him. God can give insights to Catholic priests about marriage relationship although, they don't get married.
J.Mathew 2025-12-03 17:15:14
Mr. Sunil. Who told that the universe is 6000 years old. How you got that number.Do you have any reference from the bible for that. Bible says in the beginning God created heaven and earth. No body knows when except God.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-03 17:47:46
ചിരിപ്പിക്കരുതേ, മാത്തുള്ളേ ദൈവം ഉണ്ടോ? ഏതു ദൈവം? ഇപ്പോൾ എവിടെ ഉണ്ട്? എന്തൊക്കെയാണ് ആ ജീവിയുടെ biological merits??? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-03 18:09:13
Pastor മാരുടെ അറിവിന്റെ source ഏതാണ് മാത്തുള്ളേ??? കത്തോലിക്കാ അച്ഛന്മാർക്ക് ദൈവം എങ്ങനെയാണ് insight കൊടുക്കുന്നത്?? എനിക്ക് ഇല്ലാത്ത ഏതു അവയവം ആണ് കത്തോലിക്കാ അച്ഛന്മാർക്ക് ഈ അറിവ് മനസ്സിലാക്കാൻ സഹായം ആയത് മാത്തുള്ളേ??? വേദ പുസ്തകത്തിലെ അറിവ് useful knowledge ആണോ??? എന്നാണ് യേശു ഭൂമിയിലേക്ക് vacation-ന് വരുന്നത്? ഭൂമിയിൽ മനുഷ്യൻ special ആണോ മാത്തുള്ളേ??? Rejice
Sunil 2025-12-03 19:07:52
It is the Bible which says the universe is less than 6000 yrs old. Exactly 5873 yrs. Study the genealogy of Jesus given by Matthew as well as Luke. You can count how many generations and the names of the person identified in each family. Then add 2025 to that number. You will see that ," In the beginning" is not too far away. Why don't you ask the priest of your church ?
J. Mathew 2025-12-03 20:00:08
Sunil, forget about the genealogy I am talking about when was the universe formed. Creation of universe and creation of human are two different things. In the beginning God created heaven and earth. We don’t know when only creater knows.
Sunil 2025-12-03 21:00:13
Genealogy will help you determine the age of Adam and his children. Adam was created on day 6 of the creation. The very first day , God created the heaven and earth. It took only 6 days for God to complete the creations. These are just stories for the children of Jewish religion. Nothing but stories. The entire Jewish History was destroyed by Nebuchadnezzar, about 600 yrs before Jesus. Later it was Ezra, a kind of priest, who wrote everything from his memories. Pls sit down with your priest and try to understand these stupid stories.
soulwinnerskjv 2025-12-03 22:20:36
If anyone wants to know the age of earth, here is a good sermon from the Bible only (not based on a mans opinion or outside source): Copy and paste the link to watch in complete: https://allthepreaching.com/pages/video.php?path=02preaching%2FSermons_Pastor_Anderson%2FThe_Age_Of_The_Earth_According_To_The_Bible.vtt&time=490.459497
soulwinnerskjv 2025-12-03 23:22:00
More IMPORTANT than anything else, a question to everyone if you were to die TODAY, are you 100% sure that you will go to heaven? and if so, why? or how can one go to heaven? We all have God given free will and neither me nor God will force you to believe (trust) in what God had said about going to heaven. God does not choose who will get saved and who will not but He KNOWS who will get saved and who will not. If you are interested to know how to go to heaven ACCORDING to the Bible check out these: MALAYALAM (Pause and read as there is no audio. Copy and Paste the full link correctly): https://youtu.be/i8_n0wuJ1wY?si=Kt11aW1oLTpmHekM ENGLISH (Copy and Paste the full link correctly): https://allthepreaching.com/pages/video.php?id=2078458&time=-5 In the Bible there are 2 people that commits suicide and yet the Bible itself tells us that they went to heaven (I am not endorsing suicide here...it is for a point that it is the only sin where one cannot say sorry after committing the sin and yet..). How? Because they believed the Gospel ACCORDING to the word of God (Watch/Hear in complete from the links above) and those who don't believe the Gospel ACCORDING to the Bible and/or teach otherwise will surely split Hell wide open when they die and the worst thing about it other than the fire and torment is that it is for ETERNITY.
soulwinnerskjv 2025-12-03 23:40:12
And 1 out of the 2 examples I mentioned above is not Judas Iscariot (He went to Hell as he was never saved to begin with).
Nainaan Mathullah 2025-12-03 23:59:51
Looks like Sunil is reading the mind of God. Won't take too long for him to become an 'aal daivam'.
റെജീസ് നെടുങ്ങാ ഡ ppally 2025-12-04 00:35:00
ഇവിടെ ജാതിയും,വർഗ്ഗീയത പറയാത്ത, പരത്താത്ത, എഴുതാത്ത,ചിന്തിക്കുക പോലും ചെയ്യാത്ത മൂന്നോ നാലോ പേരേ മാത്രമേ e. മലയാളീ-യിൽ ഞാൻ വായിച്ചിട്ടുള്ളൂ. പണിക്ക വീട്ടിലും, സുനിലും, ജയൻ വർഗീസും നെടുവേലിലും, ആന്ഡ്റൂസും മാത്രം. ഇവരെല്ലാം പൊങ്ങച്ചം പറയുന്ന, വീമ്പിളക്കുന്ന ദൈവങ്ങളെ വെറും അമർ ചിത്ര കഥയിലെ ചിരി ഉണർത്തുന്ന കഥാ പാത്രങ്ങളായി മാത്രമേ കാണുന്നുള്ളൂ. ഇ. malayalee അവരോടു പക്ഷ പാതം കാട്ടരുതെന്ന അപേക്ഷ മാത്രമേ എനിക്കുള്ളൂ. അല്ലെങ്കിൽ ഇവിടെ പൈശാജീകത പീലി ഏഴും വിടർത്തി നടമാടും, ഫണം വിരിച്ച് വിഷം ചീറ്റും. അറിവിനും സ്വതന്ത്ര ചിന്തയ്ക്കും പ്രാധാന്യം കൊടുക്കുന്ന എഴുത്തുകൾ ധാരാളമായി e. മലയാളിയിൽ പ്രസിദ്ധീകരിക്കപ്പെടട്ടേ, അങ്ങനെ ഇരുട്ടു പരത്തുന്ന ദൈവങ്ങൾ മനുഷ്യ മനസ്സിൽ നിന്നും നീങ്ങിപ്പോകട്ടേ.. മനുഷ്യർ മനുഷ്യരായി തുടരട്ടേ. 'So called' ദൈവങ്ങളുടെ സ്ഥാനം നിത്യ നരകത്തിൽ എന്ന് ബോധ്യപ്പെടാൻ എല്ലാവരുടെയും മസ്‌തിഷ്ക്കങ്ങൾ വികസിക്കട്ടേ... Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-04 01:02:18
യേശു ജനിച്ചു എന്ന പേരും നുണക്കഥയുടെ പേരിൽ എത്രയോ കോടി,പാവങ്ങളായ ജീവികൾ നിഷ്കരുണം കൊല ചെയ്യപ്പെടാൻ വേണ്ടി ഊഴവും കാത്തിരിക്കുന്നു ഈ ഡിസംബർ 4 ന്. താറാവുകൾ, കാളകൾ, പോത്തുകൾ, മീനുകൾ,കോഴികൾ.... കണ്ണിൽ ചോരയില്ലേ എന്റെ സാത്താനായ ദൈവമേ നിനക്ക്??? നീ കുത്തിയ നിത്യനരകത്തിൽ, നിന്നെ തന്നേ ഞങ്ങൾ എന്നെന്നേക്കുമായി കുഴിച്ചു മൂടും ദൈവമേ , നീ നോക്കിക്കോ. ഇതു യൂട്യൂബിന്റെ കാലമാ. ഇനി അധിക നാൾ നീ ജീവിച്ചിരിക്കില്ല. നിന്റെ കാലന്മാർ വരുന്നുണ്ട്. അവസാനമായി എന്തെങ്കിലും ആഗ്രഹം നിനക്ക് ഉണ്ടെങ്കിൽ ,വേണമെങ്കിൽ എന്നോടു പറഞ്ഞോളൂ. Rejice
Ragavan Mesthiri 2025-12-04 03:12:43
അടുത്തകാലത്തായി ഏറ്റവും കൂടുതൽ പ്രതികരണം എഴുതുന്നത് റെജിസ് നെടുങ്ങാടപ്പള്ളി തന്നെയാണ്. പക്ഷേ ഇങ്ങേരുടെ പ്രതികരണത്തിൽ പലതിലും യാതൊരു കഴമ്പുമില്ല. പ്രത്യേകമായി ഒരു മതവും വർഗീയത എഴുതാത്ത നാലുപേരുടെ പേര് മുകളിൽ കൊടുത്തല്ലോ അതൊന്നും ശരിയല്ല കാരണം ഈ മലയാളിയുടെ ഒരു റെഗുലർ വായനക്കാരനാണ് ഞാൻ. അവരൊക്കെ എത്രയോ പ്രാവശ്യം അവരുടെ വർഗീയ നിറവും വർഗീയ ഗുണവും എല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. മതവും വർഗീയതയും സപ്പോർട്ട് ചെയ്തുകൊണ്ട് എഴുതാത്ത വരെയാണ് നമുക്ക് ആവശ്യം. അതായത് നിഷ്പക്ഷ സോഷ്യൽ എഴുത്തുകാരിയാണ് നമുക്ക് ആവശ്യം. രജീഷ് നെടുങ്ങാട് പള്ളി എപ്പോഴും വെറുതെ ദൈവത്തെയും നിരീശ്വരൻ തുടങ്ങിയ വിഷയങ്ങളെ മാത്രം പറഞ്ഞ ബ്ലാ എഴുതുന്നു. . റെജീസെ അതിനപ്പുറം ഒന്ന് കിടന്നു മറ്റു പല കാര്യങ്ങളിലേക്കും താങ്കളുടെ ശ്രദ്ധ തിരിയട്ടെ?. അതിനെപ്പറ്റി നിങ്ങളുടെ പ്രതികരണം കാണട്ടെ. കഴിവുള്ള നിങ്ങൾ നിങ്ങളുടെ സങ്കുചിതമായ എലിപ്പെട്ടിയിൽ നിന്ന് ഒന്ന് പുറത്തേക്ക് വരൂ.
K. Sureshkumar Kanam 2025-12-04 03:50:05
രാഘവൻ മേസ്ത്രി എന്ന കള്ളപ്പേരിൽ ഒളിച്ചിരിക്കുന്ന മനുഷ്യാ റെജിസ് എഴുതിയ ആളുകളിൽ എത്രപേർ വർഗീയത എഴുതിയിട്ടുണ്ട്. വെറുതെ കാടടച്ച് വെടി വയ്ക്കരുത്. ഇനി ആ എഴുതിയവരിൽ ആരോടെങ്കിലും താങ്കൾക്ക് വിരോധമുണ്ടെങ്കിൽ ആയിക്കോ വേറെയും വായനക്കാർ ഉണ്ട് സാക്ഷ്യം പറയാൻ. എന്തിനാ വെറുതെ വർഗീയതയുമായി വരുന്നത് പ്രിയ .... എന്താണ് മാതാപിതാക്കൾ ഇട്ട പേര് ആ ആളെ..കഷ്ടമുണ്ട്. റെജിസ് എഴുതുന്നതൊക്കെ ശരിയാണ്. അല്ലാന്നു തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. നന്മ ചിന്തിക്കു. സ്വയം ചിന്തിക്കു. ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും ദുഷിക്കുക കഷ്ടം തന്നെ.
J. Mathew 2025-12-04 04:09:35
Mr. Sunil, you are wrong. Genesis 1-3-5 And God said “ let there be light “ and there was light. God saw that the light was good, and he separated the light from darkness. God called the light day and the darkness he called night. And there was evening, and there was morning the first day. I think you have to change your glasses if you can’t see properly.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-04 05:44:15
Soulwinnerskjv, dOG-ന് ഇതൊക്കെ അറിയാമെന്നു താങ്കൾക്ക് എങ്ങനെ ബോധ്യം വന്നു.????അയാൾ താങ്കളോട് ഇതൊക്കെ വന്നു പറഞ്ഞുവോ?? ഒന്ന് വിവരിക്കാമോ plz 🙏🙏🙏 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-04 06:02:38
ശ്രീ പണിക്ക വീട്ടിലോ, ശ്രീ സുനിലോ, ശ്രീ ജയനോ, ശ്രീ c. ആന്ഡ്റൂസോ, ശ്രീ. നെടുവേലിലോ ആരും തന്നെ ദൈവത്തെ പറ്റി ഇന്ന്‌ വരെ religious ആയി എഴുതിയിട്ടില്ല എന്ന് എനിക്ക് നിസ്സംശയം പറയാം.. ഇനിയും അഥവാ എഴുതിയാൽ തന്നെ ഒരു പേരോ, നിറമോ ആ ദൈവത്തിന് ചാർത്തി കൊടുത്തിട്ടുമില്ല. ഏറ്റവും secular ആയി, ഒളിവോ മറവോ കൂടാതെ തെളിവില്ല ഭാഷയിൽ അവർ എഴുതുന്നു... ദൈവത്തെ പ്രപഞ്ചമെന്നോ, ഒരു ശക്തി എന്നോ ഒരു വെളിച്ചം എന്നോ ചിലപ്പോൾ അവർ mention ചെയ്തു കാണുമായിരിക്കാം. (especially Mr. Jayan Varghese) എന്നാലും വളരെ ശാസ്ത്രീയമായി തന്നെയാണ് അവർ നാലുപേരും ഇമ്മാതിരി വിഷയത്തെ analyze ചെയ്യുന്നത്. ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവരും, responsibility സ്വയം എടുക്കാൻ തയ്യാറല്ലാത്തവരും ദൈവത്തിന്റെ തീരുമാനങ്ങൾ തെറ്റ് ആണെന്ന് പറയുന്നവരും, ഭൗതീകമായി ഭയങ്കര ആസക്തി ഉള്ളവരുമാണ് ദൈവത്തെ കൂട്ടു പിടിക്കുന്നത്. അല്ലാത്തവർ വെറുതേ ജീവിക്കാൻ വേണ്ടി ജീവിക്കുന്നു. വളരെ simple. ജീവിക്കുന്നതിന്റെ ലക്ഷ്യം തന്നെ ജീവിക്കുക എന്നുള്ളതാണ്. അതാണ് ബ്ലിസ്ഫുൾ life. 'മനുഷ്യൻ: - ഹാ എത്ര മനോഹരമായ പദം ; 'ജീവിതം' - എത്ര സുന്ദരമായ celebration.....ഈ 'ഭൂമി' - എത്ര അത്ഭുതകരമായ ഖഗോളം Rejice
രസികൻ വലിയിടം 2025-12-04 14:45:22
ഒരു മമ്മൂട്ടി ഡയലോഗ് ഒന്ന് മാറ്റി പറയട്ടെ. "റെജിസിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ" വിശുദ്ധപുസ്തകങ്ങൾ എന്ന് മനുഷ്യൻ വിശ്വസിക്കുന്ന ഗ്രന്ഥങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ന്യായമായ സംശയങ്ങൾക്ക് മറുപടിയില്ലാതെ വിശ്വാസികൾക്ക് വെള്ളം കുടിക്കേണ്ടി വരുന്നത് ദൈവത്തെ മനുഷ്യൻ സൃഷ്ടിച്ചു എന്നതിന് തെളിവാണ്. ദൈവത്തെ സൃഷ്ടിച്ചവൻ ആവേശം മൂത്ത് അങ്ങേരു പൂർണനാണ്, ശക്തനാണ്, കരുണാമയനാണ് നീതിമാനനാണെന്നൊക്കെ എഴുതി വച്ച്. അതുകൊണ്ടാണ് വയനാട് ദുരന്തം എന്തെ ദൈവം കണ്ടില്ല എന്ന ശ്രീ റെജിസിന്റെ മുന്നിൽ പലർക്കും മുട്ടിടിച്ചത്. ദൈവത്തിനും പരിമിതകൾ ഉണ്ടെന്നു എഴുതിയാൽ എല്ലാം പൊളിയും. അതുകൊണ്ടാണ് ഭക്തർ ഇപ്പോൾ പറയുന്നത് ദൈവം എല്ലാം കാണും അങ്ങേരു നീതി പുലർത്തുമെന്നു. അപ്പോഴേക്കും ആളുകൾ സത്ത് പോയി കാണും. ആ കന്യാപുത്രൻ പറഞ്ഞതിൽ കാര്യമുണ്ട്. സ്‌നേഹിക്കുക.. അതെ തരമുള്ളു. സ്നേഹിക്കു പരസ്പരം. അപ്പോൾ എല്ലാം നേരെയാകും.
Nainaan Mathullah 2025-12-04 16:22:48
'അതുകൊണ്ടാണ് വയനാട് ദുരന്തം എന്തെ ദൈവം കണ്ടില്ല എന്ന ശ്രീ റെജിസിന്റെ മുന്നിൽ പലർക്കും മുട്ടിടിച്ചത്' - Quote from Rasikan Valiyidam. 'Vayanad durantham' is only the tip of the iceberg. Wait and see the calamities going to happen because, we don't recognize the creator, and become gods ourselves.
Sunil 2025-12-04 17:40:04
Is God the creator so cheap to hurt humans ? This is like killing an ant for biting me. I cannot even recognize the God Prof Mathullah worship. My God will not hurt anyone. My God will save everyone, including Bin Laden. My God cannot hate anyone. There is a Hindu Prayer, " You are an ocean of Love. I am in thirst for a drop of you." An old Hindi song of Hemant Kumar goes like THOO PYAAR KA SAAGAR HEY. That is my God. Mathullah's God must be Jehova or His brother Allahu.
Nainaan Mathullah 2025-12-04 19:19:58
Best wishes Sunil. God has certain principles. You and I are here to reflect God's character to others by doing good. When you do injustice or 'adharmam' by persecuting the weak in society, there will be consequences. Try to learn to do good. What is happening is a lesson for us. Those who are dead, it is good for them as all their problems are over.
Sunil 2025-12-04 20:53:45
Now you are admitting that your God created Corona Virus to punish 20 million humans. Your God set fire in Los Angels and destroyed 10,000 homes. Your God made the flood and destroyed 2000 homes and killed 400 innocents in Vyanadu. The tactics which you use to instill fear in the minds of ordinary people are the same old tactics used by thousands of pastors and priests just to make money and to live lavishly at the expense of unsuspecting congregants.
vayanakaaran 2025-12-04 21:13:24
ശ്രീമാൻ മാത്തുള്ള ഉപദേശി സുനിലിന് എഴുതിയ മറുപടി പ്രസക്തമാണ്. അത് ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണ്. നന്മ ചെയ്യുക. ബഹുമാന്യ മാത്തുള്ള സാർ സത്യം കണ്ടെത്തി.അതാണ് വേണ്ടത് ഉപദേശി. നമ്മൾ ദൈവവചനങ്ങൾ കെട്ടിപിടിക്കുമ്പോൾ ബന്ധങ്ങൾ പൊട്ടിത്തെറിക്കുന്നു. ഒരു കൂട്ടർ തങ്ങളുടെ അല്ലാത്ത വിശ്വാസികളെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്ന് അറുതി അരുംകൊലകൾ ചെയ്യുന്നു. അപ്പോൾ രസികൻ പറയുന്നപോലെ ശ്രീ റെജിസ് വിജയശ്രീലാളിതനായി. മതം വേണ്ട നമുക്ക് നന്മകൾ ചെയ്തു ജീവിക്കാം. റെവ മാത്തുള്ള ഉപദേശി ദൈവം നിങ്ങളുടെയും കണ്ണ് തുറപ്പിച്ചു.അതിനു ഒരു റെജിസ് വേണ്ടി വന്നു. അപ്പോൾ ഈ തർക്കങ്ങൾ ഇതോടെ അവസാനിക്കുമല്ലോ. ഇനി ശ്രീ റെജിസിനു മതപരമായ ചർച്ചകളിൽ നിന്ന് ഒഴിവു അതുകൊണ്ട് ഏതായാലും മമ്മൂട്ടിയോട് താരതമ്യം ചെയ്തതുമൂലം "ഇനി മുതൽ ചന്ദന ലേപം സുഗന്ധം തൂകിയത് ആരോ കാറ്റോ കാമിനിയോ എന്ന് അന്വേഷിക്കാം."സുനിൽ സാറിനു മോഹൻലാലായി "ദൂരെ കിഴക്കു ദിക്കിൽ മാണിക്യച്ചെമ്പഴക്കാ...പാടാം. എന്നാലും ഒരു രഞ്ജിനി പോലും ചർച്ചയിൽ പങ്കെടുത്തില്ല. എല്ലാവരും പൊട്ടി പൊട്ടി ചിരിക്കുവിൻ. Happily ever after!!!
Nainaan Mathullah 2025-12-04 21:27:25
Sunil, why you want to put words in my mouth. God didn't create it. Man created it. However God knows it in His foreknowledge. Vayanad 'Durantham' happened because we destroyed nature with our own fault constructions, deforestation and Global warming from pollution and the melting of Polar Ice Caps.
soulwinnerskjv 2025-12-04 21:49:19
Rejice- As I have mentioned in my post above we all have free will and you or anyone can reject the FREE gift of God if you choose and move on or accept it if you choose...I don't get anything if you believe in the God of the Bible or not...it is solely for you either way. Got to caution though that if you are already a reprobate then your chances are gone for ever too- Some people hate God to the point that God Hates them and God gives them over to a Reprobate mind and at that point they don't have a chance to believe in the truth and they cannot any more get saved. They are twice dead already- Romans1. Neither me nor God will ever force you to believe (trust) in Him. That said...since you had a question I would like to provide the answer as it might be beneficial for others who might have these questions too. YES, God had told/spoken not to just me but to the whole world and that is through His word (Bible). He already told us everything we need to know through the Bible (word of God). ...faith cometh by hearing, and hearing by the word of God (Romans 10:17). But everyone has the free will to choose to know what He has said and most importantly believe/trust in what He said or not, but the truth (what God said) remains and one thing God cannot do is that He cannot lie. If you say you trust some one what that means is not that you trust some ones nose, mouth or eyes, hands etc...what it means is that you trust what that person said and similar way when I say I trust the Bible it is because it is what God had said...it is Gods word. I believe/trust the Bible simply because Bible itself says that it is the word of God. Bible is physically penned down by man but under the inspiration of God. 2Pet 1:21 For the prophecy came not in old time by the will of man: but holy men of God spake as they were moved by the Holy Ghost. Ps 12:6-7 6 The words of the Lord are pure words: as silver tried in a furnace of earth, purified seven times. 7 Thou shalt keep them, O Lord, thou shalt preserve them from this generation for ever. Isaiah 59:21 As for me, this is my covenant with them, saith the LORD; My spirit that is upon thee, and my words which I have put in thy mouth, shall not depart out of thy mouth, nor out of the mouth of thy seed, nor out of the mouth of thy seed's seed, saith the LORD, from henceforth and for ever.2 Peter 1:19 We have also a more sure word of prophecy; whereunto ye do well that ye take heed, as unto a light that shineth in a dark place, until the day dawn, and the day star arise in your hearts. Matthew 5:18 For verily I say unto you, Till heaven and earth pass, one jot or one tittle shall in no wise pass from the law, till all be fulfilled. For any one interested why Bible is THE word of GOD, check out this sermon (Copy and Paste the link correctly) but more importantly GET saved FIRST according to the Bible (see my previous post) Why We Believe The Bible- https://allthepreaching.com/pages/video.php?path=02preaching%2FSermons_Pastor_Anderson%2FWhy_We_Believe_The_Bible.vtt&time=211.625355
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-05 00:02:02
ശ്രീ. Soulsinnerskjv, ഇതെല്ലാം യഹോവ പറഞ്ഞു -എവിടെ പറഞ്ഞു = ബൈബിളിൽ പറഞ്ഞു. ബൈബിൾ ആര് എഴുതി = മനുഷ്യൻ എഴുതി. ദൈവം പറഞ്ഞെന്നു പറഞ്ഞ് മനുഷ്യൻ എഴുതി. അപ്പോൾ മറ്റു ദൈവങ്ങൾ ഭൂമിയെ ഉണ്ടാക്കിയതായി അവരുടെ പുസ്തകങ്ങളിൽ പറയുന്നുണ്ടല്ലോ - അപ്പോൾ ആ ദൈവങ്ങളും ആ പുസ്തകങ്ങളും ആരായി= ശശി ആയി. "ബൈബിളും യഹോവയും മാത്രമാണ് ശരി" എന്ന് എങ്ങനെ താങ്കൾക്ക് ബോധ്യപ്പെട്ടു- അതൊന്നു വിശദീകരിക്കാമോ? ഇപ്പോൾ ഈ യഹോവ ഇങ്ങോട്ടൊന്നും വരാത്തതെന്താ, ആരെങ്കിലും പിടിച്ചു കടിക്കുമോ? ഇപ്പോൾ പുസ്തകങ്ങൾ ഒന്നും എഴുതാത്തതെന്താ??? "ദൈവത്തിന്റെ plan ഇതാണ്, ദൈവത്തിനു അത് ഇഷ്ടപ്പെടില്ല, ഇങ്ങനെ ചെയ്താൽ രക്ഷിക്കപ്പെടും" ഇതൊക്കെ താങ്കൾ ദൈവത്തിനു വേണ്ടി എന്തിനാണ് സംസാരിക്കുന്നത്, ദൈവത്തിന്റെ നാക്ക് ഇറങ്ങി പോയോ? നിങ്ങളെ ദൈവം ബ്രോക്കർ ആക്കിയിട്ടുണ്ടോ? ഇതു ഒരു അമ്മൂമ്മക്കഥ അല്ലേ? മറ്റു പുരാണങ്ങളെ പോലെ ഒരു കേട്ടുകഥയും ഒരു കെട്ടുകഥയും ഒരു കെട്ട കഥയും അല്ലേ ബൈബിൾ?. ബാലരമയിലെ ഡിങ്കൻദൈവം ആണ് പ്രപഞ്ചം വെറും മൂന്ന് ദിവസം കൊണ്ട് ഉണ്ടാക്കിയതെന്നു പറഞ്ഞാൽ താങ്കൾക്ക് എങ്ങനെ അതിനെ refute/ debunk ചെയ്യാം.? നമുക്ക് free will ഉണ്ടോ? താങ്കളുടെ ഈ കള്ള യഹോവ OMNI potent ആണോ? ഈ കള്ള യേശു OMNI scient ആണോ? ഈ കള്ള പരി ശുദ്ധ ആത്മാവ് OMNI present ആണോ? ഈ കള്ള ഉടായിപ്പു ദൈവങ്ങൾ OMNI benevolent ആണോ? ഡിങ്കനും അല്ലാഹുവും അല്ലേ യഥാർത്ഥ ദൈവം? കൃഷ്ണനെയും ശിവനെയും താങ്കൾ ഏതു ഗണത്തിൽ പെടുത്തും? ഇപ്പോൾ താങ്കളുടെ ദൈവം എവിടെയാണ് താമസിക്കുന്നത്? ജീവനുണ്ടോ, എന്തൊക്കെയാണ് biological attributes/ merits?? അദ്ദേഹത്തിന് എത്ര വയസ്സായി?. യേശുവും ശിവനും തമ്മിൽ എന്താണ് വ്യത്യാസം? താങ്കൾ ഒരു യേശു ഫാമിലിയിൽ ജനിച്ചത് താങ്കളുടെ choice ആണോ? രക്ഷിക്കപ്പെടുക എന്ന് പറഞ്ഞാൽ ആരിൽ നിന്നും രക്ഷപ്പെടുക എന്നാണ്? സാത്താൻ ഉണ്ടോ? യേശു ആണോ സാത്താൻ ആണോ ശക്തൻ.? ആരാണ് സാത്താനെ നിയന്ത്രിക്കുന്നത്? ആരാണ് സാത്താനെ ഇപ്പോൾ നിയന്ത്രിക്കുന്നത്? യേശു കല്പിച്ചാൽ ഒരു second കൊണ്ട് സാത്താൻ മരിച്ചു പോകില്ലേ? ഇതൊക്കെ എഴുതാൻ യേശു അല്ലേ എന്നെ പ്രേരിപ്പിക്കുന്നത്?? Rejice john malayaly3@gmail.കോം 516-514-5767
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-05 00:24:06
"മനുഷ്യർ ദൈവത്തെ ചേർത്ത് പിടിച്ചാൽ, മറ്റു മനുഷ്യർ പൊട്ടിത്തെറിക്കും". എന്റെ ഏറ്റവും വിദൂരമായ സ്വപ്നങ്ങളിലോ, ഏറ്റവും wild ആയ കനവുകളിലോ ഒരിക്കലും ഉരുതിരിയാതിരുന്ന ഒരു പദ-വാക്യ പ്രയോഗം. 'വായനക്കാരൻ' ആയ മുകളിലത്തെ എഴുത്തു കാരനെ നമിക്കുന്നു. ഈ വർഷത്തെ Quote. 💪💪💪💪💪 Quote of the Century. Rejice
soulwinnerskjv 2025-12-05 03:10:35
Rejice- Looks like you have made up your mind and have shown to be the reprobate kind I mentioned above and probably is a sodomite/pedophile. I am sure if GOD himself came to you and answered every single of your stupid questions clearly and completely still you would not (could not now) believe...but wait He actually did that about 2000 years ago and many (in fact most) like you did not believe so I am not shocked. For me, God has even told me how to handle your kind: Titus 3:10 A man that is an heretic after the first and second admonition reject; Go to Hell!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക