Image

‘അടുത്ത വർഷത്തെ എല്ലാ ദേശീയ അവാർഡുകളും ദുല്‍ഖർ ചിത്രം നേടും’; ജി.വി. പ്രകാശ് കുമാർ

രഞ്ജിനി രാമചന്ദ്രൻ Published on 01 December, 2025
‘അടുത്ത വർഷത്തെ എല്ലാ ദേശീയ അവാർഡുകളും ദുല്‍ഖർ ചിത്രം നേടും’; ജി.വി. പ്രകാശ് കുമാർ

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' അടുത്ത വർഷം എല്ലാ ദേശീയ അവാർഡുകളും നേടുമെന്ന് സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ. പവൻ സദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്.

ചിത്രത്തെക്കുറിച്ചുള്ള തൻ്റെ പ്രതീക്ഷകൾ പങ്കുവെച്ച അദ്ദേഹം, സൂര്യ നായകനാകുന്ന വെങ്കി അറ്റ്ലൂരി ചിത്രത്തെക്കുറിച്ചും സംസാരിച്ചു. "സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം ഒരു ഫാമിലി എൻ്റർടെയ്നർ ആണ്. അത് 'അല വൈകുണ്ഠപുരമുലൂ' പോലെയുള്ള ഒരു സിനിമയാകും," അദ്ദേഹം പറഞ്ഞു. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറുകളിലാണ് 'ആകാശംലോ ഒക താര' നിർമ്മിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

അതേസമയം, മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖർ നായകനായി എത്തുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'ആർ.ഡി.എക്സ്.' എന്ന ചിത്രത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആക്ഷന് വലിയ പ്രാധാന്യം നൽകുന്നു.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുല്‍ഖർ തന്നെയാണ് നിർമ്മാണം. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരാണ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്.

 

 

English summary:

'Dulquer's film will win all the National Awards next year'; G.V. Prakash Kumar.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക