Image

നടി സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി; ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

രഞ്ജിനി രാമചന്ദ്രൻ Published on 01 December, 2025
നടി സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി; ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

തെന്നിന്ത്യൻ താരം സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. ഇന്ന് രാവിലെ കോയമ്പത്തൂർ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹചടങ്ങ്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏകദേശം 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. വിവാഹ ചിത്രങ്ങൾ സമാന്ത തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

'ഫാമിലി മാൻ' ഉൾപ്പെടെയുള്ള ഹിറ്റ് സീരീസുകൾ സംവിധാനം ചെയ്ത ഇരട്ട സംവിധായകരായ രാജ് ആൻഡ് ഡികെയിലെ ഒരാളാണ് രാജ് നിദിമോരു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 'ഫാമിലി മാൻ സീസൺ 2'വിൽ സമാന്ത അഭിനയിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ രാജിനൊപ്പമുള്ള ചിത്രങ്ങൾ സമാന്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത് വലിയ ചർച്ചയായിരുന്നു.

രാജ് നിദിമോരുവും സമാന്തയും വിവാഹിതരാകുന്നു എന്ന അഭ്യൂഹങ്ങൾ ഞായറാഴ്ച രാത്രിയോടെ ശക്തമായിരുന്നു. 2022-ലാണ് രാജ് നിദിമോരു ആദ്യ വിവാഹബന്ധം വേർപെടുത്തിയത്. നാഗചൈതന്യയുമായി 2017-ൽ വിവാഹിതയായ സമാന്ത 2021-ലാണ് ബന്ധം വേർപെടുത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.വിജയ് ദേവരകൊണ്ട നായകനായ 'ഖുഷി'യാണ് സമാന്തയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

 

 

English summary:

Actress Samantha and Director Raj Nidimoru are married; The star shared pictures of the ceremony.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക