
ചിലർ മഹാന്മാരായി ജനിക്കുന്നു
ചിലർ മഹാന്മാരുടെ കുടുംബത്തിൽ ജനിക്കുന്നു
ചിലർ ജീവിതം കൊണ്ട് മഹാന്മാരായി തീരുന്നു
ചിലർ രാഷ്ട്രീയക്കാരായി ജനിക്കുന്നു ചിലർ രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ ജനിക്കുന്നു ചിലർ ജീവിതം കൊണ്ട് നല്ല രാഷ്ട്രീയക്കാരാവുന്നു
ചില ദരിദ്രരായി ജനിക്കുന്നു ചിലർ ദരിദ്രരുടെ വീട്ടിൽ ജനിക്കുന്നു. ചിലർ ജീവിതം കൊണ്ട് ദരിദ്രരായി മാറുന്നു
ചിലർ ധനികരായി ജനിക്കുന്നു ചിലർ ധനികരുടെ കുടുംബത്തിൽ പിറക്കുന്നു ചിലർ ജീവിതംകൊണ്ട് ധനികരായി മാറുന്നു
വേറെ ചിലരുണ്ട് ദാരിദ്ര്യത്തിൽ പിറന്നു രാഷ്ട്രീയത്തിൽ വളർന്നു ജനഹൃദയങ്ങളിൽ ധനികരായി മാറി മഹാന്മാരായി ചരിത്രം തീർക്കുന്നു.