
നക്ഷത്രങ്ങളുടെ പ്രായം നിർണ്ണയിക്കുന്നതിനുള്ള വിവിധങ്ങളായ സാങ്കേതിക വിദ്യകൾ ശാസ്ത്രജ്ഞന്മാർവികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ ഉപയോഗപ്പെടുത്തിയിട്ടാണ് പ്രപഞ്ചോല്പത്തിക്ക് കാരണമായി എന്ന് പറയപ്പെടുന്നബിഗ്ബാങ് സംഭവിച്ചത് 1382 കോടി കൊല്ലങ്ങൾക്ക് മുൻപാണ് എന്ന നിഗമനത്തിൽ അവരെത്തിയത്.
ഒരു നൂറ്റാണ്ടിന് മുൻപ് മുതൽ നിലവിലുള്ള ഈ കാലഗണന തെറ്റായിരുന്നുവെന്ന് മുഖത്തു മുണ്ടിട്ടു കൊണ്ട്ഇപ്പോൾ ശാസ്തജ്ഞന്മാർ സമ്മതിച്ചിരിക്കുന്നു
പ്രപഞ്ച പ്രായം കണക്ക് കൂട്ടി എടുത്ത അതേ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നോക്കിയപ്പോൾപ്രപഞ്ചത്തെക്കാൾ പ്രായമുള്ള ഒരു നക്ഷത്രത്തെ ഇപ്പോൾ കണ്ടെത്താനായതാണ് പ്രശ്നമായത്
നമ്മുടെ മിൽക്കിവേ നക്ഷത്ര രാശിയിൽ ഉൾപ്പെട്ടു നിൽക്കുന്നതും ഭൂമിയിൽ നിന്ന് 200 കോടി പ്രകാശ വർഷങ്ങൾഅകലെ സ്ഥിതി ചെയ്യുന്നതുമായ ഒരു നക്ഷത്രമാണ് പ്രപഞ്ച പ്രായം 1382 കോടി കൊല്ലങ്ങൾ ആണെന്നുള്ളശാസ്ത്ര നിഗമനത്തെ ചുരുട്ടിക്കൂട്ടി എറിഞ്ഞു കളഞ്ഞത്..
മെതുസേല ( Methuselah ) എന്ന് ശാസ്ത്രജ്ഞന്മാർ ചെല്ലപ്പേര് നൽകിയിട്ടുള്ളതും
HD 140283 എന്ന സാങ്കേതിക സംജ്ഞയിൽ അടയാളപ്പെടുത്തിയിട്ടുള്ളതുമായ ഈ നക്ഷത്രത്തിന്റെ പ്രായം1600 കോടി കൊല്ലങ്ങൾ ആണെന്ന് കണ്ടെത്തിയോടെ ശാസ്ത്ര ലോകം അക്ഷരാർത്ഥത്തിൽ തന്നെഞെട്ടിത്തരിച്ചു പോയി. 1382 കോടി കൊല്ലങ്ങൾക്ക് മുൻപ് ബിഗ്ബാങ് സംഭവിക്കുമ്പോൾ ഈ നക്ഷത്രത്തിന്ഇരുന്നൂറു കോടിയിലധികം കൊല്ലങ്ങളുടെ പ്രായം ഉണ്ടായിരുന്നു എന്ന് സമ്മതിക്കേണ്ടി വരുമ്പോൾ ആധുനികശാസ്ത്രം ഇതുവരെ സ്ഥാപിച്ചെടുത്ത സിദ്ധാന്തങ്ങൾ തലകുത്തി താഴെ വീഴുക മാത്രമല്ലാ ബിഗ്ബാങ്തന്നെയായിരുന്നോ പ്രപഞ്ചോല്പത്തിക്ക് കാരണമായത് എന്ന സംശയവും ഉടലെടുക്കുന്നു..
. പ്രപഞ്ചോല്പത്തിക്ക് കാരണമായ ബിഗ്‌ബാംഗിനും മുമ്പുള്ളതാണ് ഈ നക്ഷത്രം എന്ന് സ്ഥാപിക്കപ്പെട്ടാൽബിഗ്ബാങ് മൂലമാണ് പ്രപഞ്ചം ഉണ്ടായത് എന്ന നിഗമനത്തിന് പ്രസക്തിയില്ലാതാവും എന്ന ചിന്തയോടെ വീണ്ടുംവീണ്ടും ഹരിച്ചും ഗുണിച്ചും നക്ഷത്രത്തിന്റെ പ്രായം കുറയ്ക്കാൻ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചുവെങ്കിലും എത്രശ്രമിച്ചിട്ടും അത് 1446 കോടി കൊല്ലത്തിൽ നിന്ന് താഴോട്ട് വരുന്നില്ലത്രേ !
സാധാരണയായി ഉണ്ടാവാറുള്ള സകല വ്യത്യാസങ്ങളും പ്രയോഗിച്ചു നോക്കിയിട്ടും നക്ഷത്ര പ്രായം കുറയുന്നില്ലഎന്ന് മനസ്സിലായതോടെ. ബിഗ്‌ബാംഗിന്റെ കാലഗണനയിൽ തെറ്റ് പറ്റിയിട്ടുണ്ടാകാം എന്ന് ശാസ്ത്രലോകംആദ്യമായി സമ്മതിച്ചിരിക്കുകയാണിപ്പോൾ.!
അതുകൊണ്ടൊക്കെ തന്നെയാവണം 1366 കോടി കൊല്ലങ്ങൾക്കും 1526 കോടി കൊല്ലങ്ങൾക്കും ഇടയിലുള്ളഒരു പഴക്കത്തിലാണ് ബിഗ്ബാങ് സംഭവിച്ചിട്ടുണ്ടാവുക എന്ന നിഗമനത്തിൽ ചുമടിറക്കി ആശ്വസിക്കുകയാണ്ഇപ്പോൾ നമ്മുടെ ശാസ്ത്ര സത്തമന്മാർ
ഇതിനിടയിൽ പത്തു കൊല്ലത്തിനകം സർവ്വ ജീവ ജാലങ്ങളും നശിച്ച് ലോകം അവസാനിക്കും എന്നവിടുവായത്തരവുമായി ഇറങ്ങിയിരിക്കുകയാണ് നമ്മുടെ മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയ. സ്വന്തംചാനലിലൂടെ ഷാജൻ സ്കറിയ നേരിട്ടും മറ്റൊരു അവതാരകൻ മുഖാന്തിരവും രണ്ട് തവണയാണ് മറുനാടൻ ഈവാർത്ത പുറത്ത് വിട്ടത്. വലിയ വായിലേ വർത്തമാനം പറയുമെങ്കിലും യാതൊരു ശാസ്ത്ര ബോധവും ഇല്ലാത്തഒരാളാണ് താനെന്നു തെളിയിക്കുന്നവയായിപ്പോയി അദ്ദേഹത്തിന്റെ നിഗമനങ്ങൾ. സൂര്യനെ കേന്ദ്രീകരിച്ചാണ്പ്രപഞ്ചം ചലിക്കുന്നത് എന്നുപോലും തന്റെ ചാനലിലൂടെ വായ തുറക്കുന്ന അദ്ദേഹം ഒന്നുകിൽ വസ്തുതകൾമനസ്സിരുത്തി പഠിക്കണം - അല്ലെങ്കിൽ മിണ്ടാതിരിക്കണം.
2026 ൽ പത്ത് ലക്ഷം മനുഷ്യർ ഉൾക്കൊള്ളിന്ന ഒരു കോളനി ചൊവ്വയിൽ സ്ഥാപിക്കുമെന്ന് പറയുന്ന ഇലോൺമസ്ക്കാണ് ( സ്വന്തം ബിസിനസ്സിന്റെ ഭാഗമായിട്ടാവാം ) പത്ത് വർഷത്തിനകം ലോകാവസാനം സംഭവിക്കുമെന്ന്പറയുന്ന മറ്റൊരാൾ. സൂര്യൻ വല്ലാതെ വളരുകയാണെന്നും ആ വളർച്ച മൂലം ഉണ്ടാവുന്ന അമിതമായ ചൂടിൽഭൂമിയിലെ ജീവവ്യവസ്ഥ അവസാനിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശ വാദം. ( സൂര്യനിൽ ഉണ്ടാവുന്നസൗരക്കാറ്റ് എന്ന പ്രതിഭാസം സൂര്യൻ ഉണ്ടായ കാലം മുതൽ നിലവിൽ ഉള്ളതാണെന്നും അതിനൊക്കെഇടയിലൂടെയാണ് ഇതുവരെ ഭൂമിയിൽ ജീവൻ നില നിന്നതെന്നും മനസ്സിലാക്കിയാൽ തീരാവുന്ന ആശങ്കയെഇതിലുള്ളു എന്ന് അദ്ദേഹം മനസ്സിലാക്കണം. ( ആധുനിക ദൂരദർശിനികൾ വികസിപ്പിച്ചെടുക്കപ്പെടുന്നതിനുമുൻപുള്ള പഴയ കാലങ്ങളിൽ പ്രപഞ്ച ചലനങ്ങൾ ഒപ്പിയെടുക്കാൻ ഇന്നത്തെപ്പോലെ മനുഷ്യന് സാധിച്ചിരുന്നില്ലഎന്നതാവാം അതാതു കാലങ്ങളിൽ ഇവയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയത് എന്ന് ചിന്തിച്ചാൽമനസ്സിലാക്കാവുന്നതേയുള്ളൂ? )
ചൊവ്വായ്ക്കും വ്യാഴത്തിനും ഇടയിലുള്ള അസ്‌ട്രോയിഡ് മേഖലയിൽ നിന്ന് വഴിതെറ്റി വരുന്ന പാറക്കഷണങ്ങൾഭൂമിയെ ഇടിച്ചു തകർത്ത് കളയും എന്നതാണ് കാലങ്ങളായി മനുഷ്യരാശിയെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റ്ശാസ്ത്രീയ ഓലപ്പാമ്പുകൾ. അഥവാ വഴിതെറ്റി കുറെയെണ്ണം വന്നാൽപ്പോലും അതിതീവ്രമായ ഗ്രാവിറ്റിയിൽഅവയെ വലിച്ചു മാറ്റി ദൂരേക്കെറിയുവാനായി വാതകഭീമൻ വ്യാഴത്തെ ഇടയിൽ നിർത്തിയിട്ടുണ്ട് എന്നതുംശാസ്ത്രം തന്നെ സമ്മതിക്കുന്നുണ്ട്. ഇനി വ്യാഴത്തെയും വെട്ടിച്ചു കൊണ്ട് ചിലതു വന്നുവെന്നു തന്നെ ഇരിക്കട്ടെ- അഞ്ചു മൈൽ വിസ്തീർണ്ണമുള്ള ഒരു മൈതാനത്ത് ഒരു നിശ്ചിത വേഗതയിൽ ചലിച്ചു കൊണ്ടിരിക്കുന്ന ഒരുപയറ് മണിയിൽ പരമാവധി ഒരു കടുകിനോളമോ അതിലും താഴെയുള്ളതോ ആയ ഒരു പൊടി ഈമൈതാനത്തിനും പുറത്തു നിന്ന് വന്ന് കൃത്യമായി ഇടിച്ചു കയറിയാൽ - അത്രയ്ക്കുള്ള സാധ്യതയേയുള്ളുഉൽക്കാ പതനങ്ങൾക്ക് !( എന്നിട്ടും ആറരക്കോടി വർഷങ്ങൾക്ക് മുൻപ് ദിനോസറുകൾക്കു പോലും വർഗ്ഗനാശംവരുത്തിയ ഒരു ഉൽക്കാ പതനം നമ്മുടെ ഫ്ളോറിഡയുടെ അക്കരെയുള്ള മെക്സിക്കോയിലെ യത്തിക്കാൻതാഴ്‌വരയിൽ സംഭവിച്ചു എന്ന് ശാസ്ത്രം പറയുന്നുണ്ട്. )
സമീപ കാല ചർച്ചകളിലൂടെ ഏറെ പേടിപ്പെടുത്തിയ ഒന്നായിരുന്നു നമ്മുടെ സൗരയൂഥ മേഖലയിൽ പ്രവേശിച്ച 31/ ATLAS Comet എന്ന ഭീമാകാരൻ. വിചിത്രമായ അതിന്റെ നീണ്ടുകൂർത്ത ആകൃതിയും അസ്സാമാന്യമായ അത്ഭുതവേഗതയും ചൂണ്ടിക്കാട്ടി അന്യഗ്രഹ ജീവികൾ മനുഷ്യർക്കെതിരെ അയച്ചതാവും ഇതെന്നായിരുന്നു ആദ്യഭയപ്പെടുത്തൽ. പിന്നെപ്പിന്നെ അതും അത്യത്ഭുതകരമായ പ്രപഞ്ച മഹാസാഗര തീരത്തെ മറ്റൊരുമണൽത്തരിയായി അപാരമായ അകലങ്ങളിൽ എവിടെയോ മറഞ്ഞു.!
പ്രാപഞ്ചികമായ ഏതോ ചലന സംവിധാനത്തിന്റെ അനിവാര്യ സാഹചര്യങ്ങളിൽ ഭൂമിയുൾപ്പടെയുള്ള പ്രപഞ്ചഭാഗങ്ങളിൽ എവിടെയും സംഭവിക്കാവുന്ന താള ഭ്രംശങ്ങൾക്ക് ഈ കുഞ്ഞു മനുഷ്യന്റെ കയ്യിൽ യാതൊരുപരിഹാര സൂത്രസവുമില്ല എന്ന് നാം മനസ്സിലാക്കണം. നമ്മുടെ സൗരയൂഥ മേഖലയിൽ പ്രവേശിക്കുന്നഅസ്‌ട്രോയിഡുകളെ കണ്ടെത്താനും ആവശ്യമെങ്കിൽ തടയുവാനും നാസ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്എന്ന് കേൾക്കുന്നുണ്ടെങ്കിലും വെറും സാമാന്യ ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചാൽ മതി അതൊരു കടലാസ്സ് പുലിമാത്രമാണെന്ന് മനസ്സിലാക്കുവാൻ ?
പ്രപഞ്ചം ഒരു ദൈവീക സംവിധാനമാണ്. എന്ന് നമുക്ക് സമ്മതിക്കേണ്ടി വരുന്ന സാഹചര്യങ്ങൾസംജാതമാവുന്നത് ഇങ്ങനെയാണ്. അനന്തവും അജ്ഞാതവും അഗമ്യവും അവർണ്ണനീയവും അനിഷേധ്യവുമായഅതിന്റെ ആത്മ ഭാവമായി ദൈവം ഉണ്ടായിരുന്നു, ഉണ്ട്, ഇനി ഉണ്ടായിരിക്കുകയും ചെയ്യും.. മഹാ സമുദ്രതീരത്തെ ഒരു മണൽത്തരി മാത്രമായ ഭൂമിയിലെ ഈ മനുഷ്യ ധൂളികൾക്ക് സങ്കൽപ്പിക്കാൻ പോലുമാവാത്ത ഒരുപവ്വർ സോഴ്സിലാണ് അതിന്റെ അസ്തിത്വം എന്നിരിക്കെ പത്ത് കൊല്ലത്തിനകം ഇത് അവസാനിച്ചു പോകുംഎന്ന വിടുവായത്തരം എഴുന്നള്ളിക്കാൻ പമ്പര വിഡ്ഢികൾക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് എനിക്ക്തോന്നുന്നു.
. മഹാ യുദ്ധങ്ങൾ മനുഷ്യനെ കൊന്നു തള്ളിയ ചരിത്രമുള്ള ഭൂമിയിൽ ഇനിയൊരു മഹായുദ്ധമുണ്ടാവാതെനോക്കേണ്ടത് മനുഷ്യ കുലത്തിന്റെ നിലനിൽപ്പിന്റെ അനിവാര്യതയാണ്. അധികാരത്തിന്റെ അത്യുന്നതപീഠങ്ങളിൽ അവരോധിക്കപ്പെടുന്ന മനുഷ്യർ അടിച്ചമർത്തലിന്റെ ആഗോള നയങ്ങളിൽ നിന്ന് പിന്മാറുകയുംകാലത്തിനും ദേശത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും അതീതമായി അപരൻ എന്ന അയൽക്കാരനെ
കരുതുന്നതിനുള്ള അടവ് നയങ്ങൾ ആവിഷ്‌കരിക്കുകയും വേണം. ആകാശത്തു നിന്ന് ഉൽക്ക വന്നിടിച്ചു ഭൂമിനശിക്കുന്നതിനേക്കാൾ എത്രയോ വലിയ ചാൻസാണ് ആഗോള ആയുധപ്പുരകളിൽ നിന്ന് അലറിപ്പാഞ്ഞു വരുന്നആണവത്തലപ്പുകളുള്ള ഭൂഖണ്ഡാന്തര വാണങ്ങളിൽ നിന്നുള്ള സർവ്വനാശ സാധ്യതയുടെ ഭീഷണികൾ ?
മാനവ പുരോഗതിയുടെ മഹാ സോപാനങ്ങളിൽ നിന്ന് മനുഷ്യൻ ഏറ്റു വാങ്ങാനിരിക്കുന്ന പട്ടും വളയും എന്നത്അത്യതിശയമരമായി ജീവൻ ഉരുത്തിരിഞ്ഞു നില നിൽക്കുകയും മാനത്തെ മഴവില്ലായും മണ്ണിലെ പുല്ലിൽവിരിയുന്ന വർണ്ണ പുഷ്പമായും മനുഷ്യ മനസ്സുകളിൽ സ്വപ്‌നങ്ങൾ വിരിഞ്ഞിറങ്ങുന്ന ഈ ഭൂമി ചുട്ടുകരിച്ച ഒരുപിടി ആണവച്ചാരമാണെങ്കിൽ മനുഷ്യ വർഗ്ഗമേ, ലജ്ജിക്കുക, ലജ്‌ജാപൂർവം ലജ്ജിക്കുക ?
വാൽകഷ്ണം : ഭൂമിയിലെ ചൂട് കൂടുന്നുവെന്ന് ആശങ്കപ്പെടുന്ന ബഹുമാന്യനായ എലോൺ മസ്‌ക്കിനെമനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു.. അങ്ങയുടെ സ്വാധീനവും ധനവും ഉപയോഗപ്പെടുത്തി മനുഷ്യസ്നേഹികളുടെ സഹകരണത്തോടെ ഭൂമിയിലെ സകല തരിശുകളിലും മരങ്ങളും ചെടികളും നട്ടുവളർത്തിപച്ചപ്പിന്റെ ഒരു പരവതാനി തീർക്കൂ. ഇതിലൂടെ പത്ത് വർഷം കൊണ്ട് തന്നെ അങ്ങ് ഭയപ്പെടുന്ന അവസാനംഎന്നത് ഒഴിവാക്കപ്പെടുന്നതിനൊപ്പം അവിടെ പുതിയൊരു ആരംഭത്തിന്റെ ഭൂപാള രാഗംപുറപ്പെടുവിക്കാവുന്നതേയുള്ളു. . ആശംസകൾ.