Image

ഫൊക്കാന ടെക്സസ് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിനോയ് കുര്യൻ- പരിചയസമ്പന്നനായ നേതാവിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രവേശനം

Published on 30 November, 2025
ഫൊക്കാന ടെക്സസ് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിനോയ് കുര്യൻ- പരിചയസമ്പന്നനായ  നേതാവിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രവേശനം

ടെക്സസ് റീജിയണിൽ ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ലീല മാരേട്ട്‌ നയിക്കുന്ന പാനലിന് കീഴിൽ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി വിനോയ് കുര്യൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മലയാളി സമൂഹത്തിന്റെ ശ്രദ്ധ മുഴുവൻ ഹൂസ്റ്റണിലേക്കാണ്. കേരളത്തിന്റെയും അമേരിക്കയുടെയും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ  ദീർഘകാല പ്രവർത്തനപരിചയമുള്ള, ആത്മാർത്ഥതയും നേതൃപാടവവും ഒത്തുചേർന്ന വ്യക്തിത്വമാണ് വിനോയ്.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വിനോയ് കുര്യൻ മഹാരാഷ്ട്രയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയ ശേഷമാണ് കരിയർ ആരംഭിച്ചത്. അമേരിക്കയിലെത്തിയ ശേഷവും മലയാളി സംഘടനകളുമായി കൈകോർത്ത് സജീവ സാന്നിധ്യമായിക്കൊണ്ടാണ് ഏവരുടെയും മനസ്സിൽ ഇടംപിടിച്ചത്. സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുക, സംഘടനകൾ തമ്മിൽ ഏകോപനം സൃഷ്ടിക്കുക—ഇവയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ആധാരം.
മൂന്നു ദശാബ്ദം നീളുന്ന ഐ.ടി രംഗത്തെ അനുഭവസമ്പത്തും  അമേരിക്കയിലെ നിരവധിയായ മൾട്ടിനാഷണൽ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള പ്രവർത്തിപരിചയവും നേതൃക്ഷമതയും സാങ്കേതിക പരിജ്ഞാനവും അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനം, സഭയോടുള്ള നിറഞ്ഞ സമർപ്പണത്തിന്റെ മകുടോദാഹരണമാണ്. നാല് വികാരിമാരുടെ കാലഘട്ടത്തിൽ പള്ളിക്കമ്മിറ്റി അംഗം,രണ്ടു തവണ പള്ളി കൗൺസിൽ സെക്രട്ടറി,ഒക്ലഹോമയിൽ നടന്ന ആദ്യ ഇന്റർ-പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന്റെ ഹൂസ്റ്റൺ കോർഡിനേറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. പള്ളിയുടെ ഇരുപതാം വാർഷികാഘോഷമായ '20/20 പ്രോജക്ട്' വിജയകരമായി നടത്തിയും കേരളത്തിൽ 20 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി ജീവിതങ്ങളിൽ വെളിച്ചം പകർന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ഏറ്റവും വലിയ നേട്ടങ്ങളാണ്. ഹൂസ്റ്റണിലെ മലയാളി സംഘടനകളിൽ കരുത്തുറ്റ സാന്നിധ്യമാണ് വിനോയ്.മാഗിൽ ലൈഫ് ടൈം അംഗവും ഒരുമയിലെ സജീവപ്രവർത്തകനുമാണ്. 2017–2019ൽ  പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. കേരള പ്രളയബാധിതർക്കായി ഗോഫണ്ട് മുഖേന ഫണ്ട് ശേഖരിച്ച് അഞ്ച് കുടുംബങ്ങൾക്ക് വ്യക്തിപരമായി സഹായം കൈമാറി. ഹാർവേ ചുഴലിക്കാറ്റിൽ ദുരിതബാധിതർക്കുള്ള സഹായങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.നിസഹായരെ കൈപിടിച്ചുയർത്താനുള്ള മനസാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. ടെക്സസ് റീജിയണിലെ മലയാളി സംഘടനകൾ തമ്മിലുള്ള  ബന്ധം കൂടുതൽ സൃഷ്ടിക്കുക, പ്രാദേശിക പ്രശ്നങ്ങൾക്കുള്ള ശക്തമായ പ്രതിനിധാനം ഉറപ്പാക്കുക, സമൂഹക്ഷേമ പദ്ധതികൾ വിപുലീകരിക്കുക എന്നിവയാണ് വിനോയിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. സംയോജിപ്പിക്കുന്ന നേതൃപാടവം,ആപത്കാലങ്ങളിൽ തെളിയിച്ച പ്രവർത്തനക്ഷമത,ദീർഘവീക്ഷണം എന്നിവയും എടുത്തുപറയാവുന്ന പ്രത്യേകതകളാണ്.സേവനപരിചയവും പ്രൊഫഷണൽ മികവും ഒരുപോലെ ഒത്തിണങ്ങുന്ന സ്ഥാനാർഥി എന്ന നിലയിൽ വിനോയിയിൽ സംഘടന ഏറെ പ്രതീക്ഷ പുലർത്തുന്നു എന്ന കാര്യത്തിൽ സംശയമില്ല.
 

Join WhatsApp News
Kuttan Ettumanur 2025-11-30 20:42:56
ഇത്തവണ വല്ലതും നടക്കും. പലതവണ തോറ്റതാണെങ്കിലും ലീല മാറിയിട്ട് ടീം, FOKANA സംഘടനയിൽ സ്ഥിരം പറ്റിപ്പിടിച്ചിരിക്കുന്ന, അല്ലെങ്കിൽ മാറിമാറി, ഓരോരോ സ്ഥാനത്ത് കുത്തിയിരിക്കുന്നവരെയും, KING മേക്കർമാരെയും, ലീല maret team മലർത്തി അടിക്കും കാരണം നോക്കുക വിനോയ് കുര്യൻ മാതിരിയുള്ള നല്ല ശക്തരായ യുവ പിള്ളേരെയാണ് അണിനിരത്തിയിരിക്കുന്നത്. ഇവരൊക്കെ ഭയങ്കര പ്രവർത്തകരാണ്. ഇവരൊക്കെ fokana സംഘടനയ്ക്ക്മുതൽക്കൂട്ടായി മാറും. ഇപ്പോൾ പൊക്കാനാ വളരെ ശോചനീയമായ ഒരു അവസ്ഥയിലാണ്. ഇപ്പോൾ ചുമ്മാ കേരള ബോട്ട് യാത്രയും, പുട്ടടിയും, യാതൊരു പ്രയോജനവും ഇല്ലാത്ത, സത്യത്തിൽ, അമേരിക്കൻ മലയാളിയെക്കൊണ്ട് കൂടുതൽ മെഡിക്കൽ ഫീസ് കൊടുപ്പിക്കാനുള്ള കാർഡും, അലവലാതി പ്രവർത്തനം ഒക്കെ ആയിട്ട് കൂലം കുത്തി താഴോട്ടാണ്. ഇനിയും FOKANA സംഘടനയിലേക്ക് ലീലയുടെ നേതൃത്വത്തിൽ മത്സരിക്കാനായി അമേരിക്കയിൽ നിന്ന് അങ്ങോളം ഇങ്ങോട്ടുമുള്ള നല്ല നല്ല ചൊറു ചൊറുക്കുള്ള, മിടുക്കികളും മിടുക്കന്മാരുമായ പയ്യന്മാരും, പയ്യത്തിമാരും മുന്നോട്ടുവരും. അടുത്ത ഇലക്ഷനിൽ തോറ്റാൽ ഞാനെൻറെ തല മൊട്ടയടിക്കും. ചുമ്മാ ഇന്ത്യയിലെയും, അമേരിക്കയിലെയും Elected മലയാളി ഉദ്യോഗസ്ഥരെയും പൊളിറ്റീഷ്യനെയും തലയിൽ വെച്ചും സ്റ്റേജിൽ ആദരിച്ചിരുത്തും ഇതോടെ അവസാനിക്കും അല്ലെങ്കിൽ അവസാനിപ്പിച്ചിരിക്കും. പള്ളിയിൽ അച്ഛൻമാരുടെയും മറ്റു മതങ്ങളിലുള്ള പൂജാരികളുടെയും FOക്കാനായി ഉള്ള കൈകടത്തിലും, സ്റ്റേജിൽ വന്ന് കുത്തിയിരിപ്പും വിളക്കുകൊടുത്തും, അവരുടെയൊക്കെ ഫ്രീ പുട്ടടിയും അതോടെ നിർത്തും. പാവങ്ങൾ ഇല്ലാത്ത നമ്പർവൺ കേരളത്തിലെ ഇനി സഹായം കൊടുക്കേണ്ടതില്ല. അമേരിക്കയിലെ മലയാളി പാവങ്ങൾക്കാണ് സഹായം വേണ്ടത് കൊടുക്കേണ്ടത്. അമേരിക്കൻ മലയാളി സംഘടനയല്ല. യാതൊരുവിധത്തിലുള്ള നന്ദിയും ഇല്ലാത്ത, നാട്ടിലുള്ളവർക്ക്, നമ്മളെ പ്രവാസികളെ പിഴിയുന്നവർക്ക്, പ്രവാസികളെ വട്ടം ചുറ്റിക്കുന്നവർക്ക് ഇനിമുതൽ ഒരുതരം സഹായവും ചെയ്യരുത്. അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക , മതേതര, ആൾക്കാർക്ക് പ്രാമുഖ്യം കൊടുക്കുക. ഇവിടെ ഈ മലയാളി കോളത്തിൽ എല്ലാം വല്ലപ്പോഴും നല്ല അർത്ഥവത്തായ കാര്യങ്ങൾ എഴുതുന്ന, നൂറിലധികം പ്രായമുള്ള, വാർദ്ധക്യത്തിന്റെ അവശതകൾ ഉള്ള, മത്തായി ചേട്ടൻ തുടങ്ങിയ വയോധികളെ മുഖവിലക്കെടുക്കുക. ഈ മലയാളിയുടെ പ്രതികരണ കോളത്തിൽ മാത്രം സ്ഥിരമായി കുത്തിയിരുന്ന് പ്രതികരിക്കുന്ന മത പുരോഹിത വിരോധിയായ ഒരർത്ഥത്തിൽ നിരീശ്വരൻ കൂടിയായ റെജീഷ് നെടുങ്ങാടപള്ളി തുടങ്ങിയവരുടെ അഭിപ്രായങ്ങളും ചിലപ്പോഴൊക്കെ തേടുന്നത് നന്നായിരിക്കും. പുതിയ മത്സരക്കാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക