Image

യേ ദോസ്തി (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 29 November, 2025
യേ ദോസ്തി (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങൾ ആയ ധർമേന്ദ്രയും അമിതാബച്ചനും തൊള്ളായിരത്തി അറുപതുകളിൽ സിനിമയിൽ എത്തിയത് മുതൽ പരിചയക്കാരും ചെറിയ സുഹൃത്തുക്കളും ആയിരുന്നു എങ്കിലും എഴുപത്തി അഞ്ചിൽ ഹിന്ദി സിനിമയിലെ ഹിറ്റ്‌ മേക്കർ രമേശ്‌ സിപ്പി സംവിധാനം ചെയ്തു ഇന്ത്യ ഉപ ഭൂകണ്ഡം കഴിഞ്ഞു ഇന്റർനാഷണൽ സൂപ്പർ ഹിറ്റായ ഷോലെയിൽ തുല്യ പ്രാധാന്യം ഉള്ള നായക വേഷത്തിൽ അഭിനയിച്ചതോടു കൂടി ഇരുവരും വേർപിരിയാൻ പറ്റാത്ത കൂട്ടുകാർ ആയി മാറി

വീരു എന്നും ജയ് എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾ ആയി ഈ സിനിമയിൽ അഭിനയിച്ച ഇരുവരും ഈ ചിത്രം റീലീസ് ആയ എഴുപത്തി അഞ്ചിനു മുൻപ് ഏതാണ്ട് രണ്ടര വർഷം കർണാടകയിലെ ഒരു വനപ്രദേശത്തു മലനിരകളിൽ ഷൂട്ടിംഗ് നടക്കുമ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും എപ്പോഴും അവൈലബിൾ അല്ലായിരുന്ന ആ സ്ഥലത്തു ടെൻറ്റുകളിൽ താമസിച്ചാണ് പിന്നീട് മുന്നൂറ്റി അമ്പതോളം മില്യൺ കളക്ട് ചെയ്ത ഈ സിനിമയിൽ അഭിനയിച്ചത്

തൊള്ളായിരത്തി എഴുപത്തി അഞ്ചു ഓഗസ്റ്റ് പതിനഞ്ചിനു റീലീസ് ആയ ഷോലെ അന്ന് ഇന്ത്യയിലെ മുഴുവൻ സിറ്റികളിലെയും എ ക്ലാസ് തീയേറ്ററുകളിൽ റീലീസ് ചെയ്തത് കൂടാതെ പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഹൗസ് ഫുൾ ആയി മാസങ്ങളോളം ഓടി

മുംബയിലെ മിനർവ തിയേറ്ററിൽ ഷോലെ ഹൗസ് ഫുൾ ആയി ഓടിയത് അഞ്ചു വർഷമാണ്. ഏഷ്യൻ ഭൂകണ്ഡം കഴിഞ്ഞു ലണ്ടനിലും യൂറോപ്പിലെ മറ്റു ചില വലിയ സിറ്റികളിലും ഈ ചിത്രം കാണുവാൻ വിദേശിയർ കൂടി ക്യു നിന്നതോടെ ധർമേന്ദ്രയുടെയും ബച്ചൻന്റെയും പ്രശസ്തി രാജ്യന്തിരമായി ഉയർന്നു

ഷോലെയിലെ യേ ദോസ്തി ഹി എന്ന് തുടങ്ങുന്ന ഗാനത്തിൽ മത്സരിച്ചു അഭിനയിച്ച ഇരുവരുടെയും പ്രതിഭ തെളിയിച്ചതിന്റെ തെളിവ് ആയിരുന്നു ഇപ്പോഴും യൂട്യൂബിൽ എഴുപതു കോടിയിൽ അധികം ആരാധകർ കണ്ടുകഴിഞ്ഞ ഈ ഗാനം

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മാദക സുന്ദരി ഹേമമാലിനി ആയിരുന്നു ഷോലെയിലെ നായിക

ഷോലെ വൻ വിജയം നേടിയതിനു ശേഷം ഷോലെയിൽ മത്സരിച്ചു അഭിനയിച്ച ധർമേന്ദ്രയും ബച്ഛനും ഹേമമാലിനിയെ സ്വന്തം ആക്കുവാനും മത്സരം ആയിരുന്നു

അക്കാലത്തു ധർമേന്ദ്രയുടെയും ബച്ചന്റെയും മറ്റു നായികമാർ ആയിരുന്ന പ്രവീൻ ബേബിയും സിനത്തു അമനും രാഖിയും സെക്സ് ബോംബ് രേഖയും ഇവരുടെ രണ്ടു പേരുടെയും പിന്നാലെ ശൃംഗാരിച്ചു നടന്നെങ്കിലും ധർമെന്ദ്രയും ബച്ഛനും മത്സരിച്ചത് ഹേമമാലിനിയെ സ്വന്തം ആക്കുവാൻ ആയിരുന്നു

ഒടുവിൽ ഹേമമാലിനിക്കു ഇഷ്ടപ്പെട്ടത് ബച്ചന്റെ ഉയരത്തേക്കാൾ ധർമേന്ദ്രയുടെ ഉണ്ട കണ്ണുകളും ഗംഭീര്യം ഉള്ള സ്വരവും ആയിരുന്നു

ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ച ശേഷം ഷോലെയിലെ മറ്റൊരു നായിക ജയഭാധുരിയെ വിവാഹം കഴിച്ച ബച്ചൻ ധർമെന്ദ്രയുമായുള്ള ആഴമേറിയ സൗഹൃദം നിലനിർത്തുവാൻ മുംബയിൽ ജൂഹുവിൽ ധർമെന്ദ്രയുടെ വീടിനു തൊട്ടടുത്താണ് തന്റെ ആഡംമ്പര വസതി പണികഴിപ്പിച്ചത്

ഷോലെ റീലീസ് ആയതിന്റെ അൻപതം വർഷം അതിന്റെ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം എൺപത്തി ഒൻപതാമത്തെ വയസ്സിൽ ധർമേന്ദ്ര ഈ ലോകത്തോട് വിടവാങ്ങിയപ്പോൾ ബച്ചൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത് എന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു എന്നാണ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക