
ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' സിനിമയ്ക്ക് സെൻസർ ബോർഡിന്റെ വിലക്ക്. ചിത്രത്തിലെ എട്ട് റീലുകളിലെ 8 സീനുകൾ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവൂ എന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. നവംബർ 30 ഞായറാഴ്ച ചെയ്യാനിരുന്ന 'പൊങ്കാല'യുടെ റിലീസ് ഇതേത്തുടർന്ന് മാറ്റിവെച്ചു. സെൻസർ ബോർഡ് നിർദ്ദേശിച്ച സീനുകൾ നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന 'പൊങ്കാല' ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു. കോ- പ്രൊഡ്യൂസർ ഡോണ തോമസ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്.