Image

കാമ വെറിയനെ പോലീസിന് പിടിച്ച് കൊടുക്കുന്ന ഒരു കോൺഗ്രസുകാരന് വേണ്ടി കേരളം കാത്തിരിക്കുന്നു (ജോസ് കാടാപുറം)

Published on 28 November, 2025
കാമ വെറിയനെ പോലീസിന് പിടിച്ച് കൊടുക്കുന്ന ഒരു കോൺഗ്രസുകാരന് വേണ്ടി കേരളം  കാത്തിരിക്കുന്നു (ജോസ് കാടാപുറം)

കോൺഗ്രസുകാരല്ലെങ്കിലും കോൺഗ്രസിനെ സ്നേഹിക്കുന്ന അപര രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്ന കാര്യമാണ് മുകളിലെ തലക്കെട്ട്.
വി.ഡി. സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടം , ഷാഫി പറമ്പിൽ എന്നീ  സംഘത്തിൻ്റെ ബ്ലാക്ക് മെയിലിനും ഭീഷണിക്കും വഴങ്ങി കൊണ്ടിരിക്കുന്നു എന്ന കാര്യം കോൺഗ്രസുകാർ മനസ്സിലാക്കിയാൽ കോൺഗ്രസിന് നല്ലത്.
ഇത് പോലൊരു വ്യക്തിക്ക്  വീണ്ടും സമൂഹത്തിൽ ഇറങ്ങി നടക്കാനും എല്ലാ കൊള്ളരുതായ്മകളെയും
മറച്ചു പിടിയ്ക്കാനും അവസരം ഉണ്ടാക്കി കൊടുത്തത് ഷാഫി പറമ്പിൽ എന്ന പുത്തൻകൂറ്റുകാരനാണ്. ഇയാൾ എല്ലാത്തിനും കൂട്ടുനിൽകുകയായിരുന്നു.
അയാൾക്ക്  വേണ്ടി പാലക്കാട് സീറ്റ് ചോദിക്കുമ്പോളും അതിന് വേണ്ടി വാശി പിടിക്കുമ്പോളും ഇത് പോലുള്ള പരാതികൾ എത്രയോ തന്റെ മുന്നിൽ എത്തിയിട്ടുള്ളതാണ്. അന്നും അയാൾക്ക് വേണ്ടി നിന്നു ഇപ്പോഴും അയാളെ സംരക്ഷിക്കാൻ എല്ലാ സാഹചര്യവും ഒരുക്കുന്നു .

അയാൾക്ക്  സ്വീകാര്യത ഉണ്ടാക്കി കൊടുക്കാൻ സിനിമാ താരങ്ങളെ പാലക്കാട് വിവിധ പരിപാടികൾക്ക് എത്തിച്ചതിന് പിന്നിലും, എ ഗ്രൂപ്പ്കാരൻ ആയി അറിയപ്പെടുന്ന കെപിസിസി ജനറൽ സെക്രട്ടറിക്ക് ഉൾപ്പെടെ യൂത്ത് കെഎസ് യു ഭാരവാഹികൾക്ക് അയാൾക്ക്  ഒപ്പം പരിപാടികളിൽ പങ്കെടുക്കാൻ നിർദ്ദേശം കൊടുത്തതും ആരാണെന്ന് എല്ലാവർക്കും അറിയാം.

കേവലമായ തന്റെ പൊളിറ്റിക്കൽ കരിയർ സംരക്ഷിക്കാൻ വേണ്ടി എല്ലാ ക്രിമിനൽ ആക്ടിവിറ്റിക്കും കൂട്ട് നിന്ന വടകര പുയ്യാപ്ല എന്ന് കെപിസിസി പ്രസിഡന്റ് വിളിച്ച ആൾ യഥാർത്ഥത്തിൽ പുയ്യാപ്ല അല്ല  എല്ലാം തികഞ്ഞ സഹായി  ആയിരുന്നു എന്ന് പറയേണ്ടി വരികയാണ്.

നാട്ടുകാരോടും പാർട്ടിക്കാരോടും മാധ്യമങ്ങളോടും എന്തൊക്കെ പറഞ്ഞാലും…വീട്ടിൽ ചെല്ലുമ്പോ താത്ത ചോയിക്കൂലെ

“ഇങ്ങൾ ഇത് എല്ലാം അറിഞ്ഞിട്ടും എന്താ ഓനെ തള്ളി പറയാണ്ടെ നിക്കുന്നേ? ന്ന്

“ഇമ്മടെ വീട്ടിലും ഇല്ലേ പെൺകുട്ട്യോള്? “ന്നു


ആനി ബസൻറ് മുതൽ ഇന്ദിരാഗാന്ധി വരെ പ്രവർത്തിച്ച പാർട്ടിയാണോ ഇത് എന്ന് അൽഭുതപ്പെട്ടു പോകും. അറിഞ്ഞേടത്തോളം ഈ രാഹുൽ മാങ്കൂട്ടം പ്രായഭേദമെന്യേ  ആരെയും  ഒറ്റക്ക് കിട്ടിയാൽ വിടില്ല എന്ന രീതിയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.  അധികാരവും കാമവും സംയോജിപ്പിച്ച ഒരു നേതാവ് ഇത്  പോലെ കോൺഗ്രസിൽ ഉണ്ടായിട്ടില്ല . എന്നിട്ടോ വി.ഡി. സതീശനെ പോലെയുള്ള വമ്പന്മാർ മിഴിച്ചിരിക്കയാണ്. ഒന്നും ചെയ്യാനേ കഴിയുന്നില്ല.

രാഹുൽ മാങ്കൂട്ടം കോൺഗ്രസ്കാരികളായ പല യുവതികളെ ഒരേ സമയം പ്രേമം അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകിയാണ്  ലൈംഗിക  ചൂഷണത്തിന് ഉപയോഗിച്ചത്. ഉപയോഗം കഴിഞ്ഞാൽ ആരും പ്രതിഷേധിക്കാതെ മിണ്ടാതെ പോയി കൊള്ളണം എന്നതാണ്   വെച്ച ഉപാധി . ഇരകൾ പലരും ഗർഭിണികൾ ആവുകയും ഗർഭം അലസിപ്പിക്കാൻ ഭീഷണിക്ക് വഴങ്ങേണ്ടി വരികയും ചെയ്തു . ഇതിൽ ഒരു മുൻ MP യുടെ മകളും ഉണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം ഉണ്ടായിട്ടും   കോൺഗ്രസുകാരുടെ അഭിമാനം സംരക്ഷിക്കത്തക്ക ഒരു നടപടിയും KPCC യോ AICC യോ എടുത്തില്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം.

ഇതിൽ നിന്ന് മനസ്സിലാകുന്നത് രാഹുൽ മാങ്കൂട്ടം മാത്രമല്ല ഇത്തരം ലൈംഗിക വൈകൃതങ്ങളുടെ അടിമകൾ എന്നതാണ് . കോൺഗ്രസിൻ്റെ പല നേതാക്കളുടെയും  സംസ്കാരം അറിയുന്ന മാങ്കൂട്ടം ഷാഫി ടീം എല്ലാവരെയും ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് .

ജോൺസൻ മാവുങ്കൽ എന്ന ക്രിമിനൽ അന്നത്തെ KPCC പ്രസിഡണ്ട് സുധാകരനെ എങ്ങനെയാണോ ഉപയോഗിച്ചത് അതേ പോലെ   സതീശനേയും സുധാകരനേയും ഒക്കെ ഭീഷണി പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ്.  അറിയുന്നവർക്ക് ഇത്തരം   സംസ്കാരം   കോൺഗ്രസിൻ്റെ രക്തത്തിൽ ഉള്ളതാണെന്ന് മനസ്സിലാകും. എന്നാൽ നാട്ടിൽ സാധാരണക്കാരായ ധാരാളം പാവപ്പെട്ട കോൺഗ്രസുകാർ ഇതൊന്നും അറിയാത്തവർ ഉണ്ട്. അവർ ആകെ ആന്ധാളിപ്പിലാണ്. മാത്രമല്ല കോൺഗ്രസിൽ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടല്ലോ . തങ്ങളുടെ സഹോദരിമാരെ കോൺഗ്രസ് ഓഫീസിൽ കയറാതെ നോക്കേണ്ടത് കോൺഗ്രസുകാരുടെ കടമയായി കാണണമെന്നാണ് പരോക്ഷമായി കോൺഗ്രസ് നേതാക്കൾ പറയുന്നത്.

മാത്രമല്ല   ഇരകൾ കേരളത്തിൽ ഉണ്ടല്ലോ . അവർക്ക് കുടുംബം ഉണ്ട്. അവർ എല്ലാവരും ആത്മഹത്യ ചെയ്യണമെന്ന്   കരുതിയാൽ അത് നടക്കുമോ ? അവർക്ക് ജീവിക്കണ്ടെ. മഹിളകൾക്ക് കോൺഗ്രസിൽ സ്വന്തം അഭിമാനവും ചാരിത്ര്യവും പണയപ്പെടുത്തി ജീവിക്കാൻ പറ്റുമോ ? ഈ സ്ത്രീകൾ നമ്മുടെയും സഹോദരിമാരാണ്. അവരുടെ അഭിമാനം സംരക്ഷിക്കപ്പെടണമെങ്കിൽ അയാൾ  വിചാരണ നേരിടണം.

കോൺഗ്രസിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് അവരുടെ നില സുരക്ഷിതമാക്കാൻ  നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഇതിന് എതിര് നിൽക്കുന്നത് കോൺഗ്രസിലെ ഇത്തരം വൈകൃതങ്ങൾ പാരമ്പര്യമാക്കിയ നേതാക്കളും അണികളും ആണ് എന്നത് പരസ്യമായിരിക്കയാണ്. പുരുഷ കേന്ദ്രീകൃത സ്ത്രീ വിരുദ്ധ ലൈംഗികാതിക്രമവാഞ്ചയുള്ള കുറെ കോൺഗ്രസുകാരും ലീഗുകാരും ഇന്ന് ആ പാർട്ടികളിൽ കൂട്ടംകൂടി പൊതുപ്രവർത്തന രംഗം വൃത്തികെട്ടതാക്കിയിട്ടുള്ള സാഹചര്യവുമുണ്ട്. റജീനമാർക്കും സരിത മാർക്കും വേണ്ടി മോഹിക്കുന്ന ജീർണ്ണ സംസ്ക്കാരമായി ലീഗും കോൺഗ്രസും അധ:പതിച്ചിരിക്കുന്നു. സദാചാരം , ഇസ്ലാമിക സദാചാരം എന്നൊക്കെ പറഞ്ഞ് കത്തിക്കാളുന്ന ജമാഅത്തെ ഇസ്ലാമി, ഈ ഷാഫി മാങ്കൂട്ടം ടീമിനെ സംരക്ഷിക്കാൻ മുന്നിലാണ്. ഇവരെല്ലാം വ്യഭിചാര സംസ്കാരത്തിൻ്റെ വക്താക്കളായത് യാദൃശ്ചികമല്ല. ഇവരിൽ നിന്നൊക്കെ സ്ത്രീ സമൂഹത്തിന് നീതി വാങ്ങി കൊടുക്കാൻ കമ്യൂണിസ്റ്റ് ആശയക്കാർ മാത്രമെ യഥാർത്ഥത്തിൽ മുന്നോട്ട് വരൂ.

ഒരു സ്ത്രീ ലൈംഗികതക്ക് വശംവദയാകുന്നത് പുരുഷനിൽ നിന്ന് സംരക്ഷണം കിട്ടും എന്ന ഉറപ്പിലാണ് . പുരുഷൻ്റെ ലൈംഗിക കുറ്റകൃത്യതന്ത്രത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ സ്ത്രീക്ക് പരിമിതിയുണ്ട്. ആ പരിമിതിയാവട്ടെ കാമമല്ല മറിച്ച് സ്നേഹത്തിനും സംരക്ഷണത്തിനും ഉള്ള സ്ത്രീ സഹജമായ ആഗ്രഹമാണ്. അതിനെയാണ് സ്നേഹം അഭിനയിച്ച്  ചൂഷണം ചെയ്യുന്നത്. അതിനാൽ ഗർഭിണിയാക്കിയ ശേഷം തള്ളിക്കളയുന്ന പുരുഷനാണ് കുറ്റവാളി - സ്ത്രീ അല്ല . സോഷ്യൽ മീഡിയയിൽ " നീ കെടന്ന് കൊടുത്തിട്ടല്ലേ " എന്ന പുരുഷ ചെറ്റകളായ ലീഗ് കോംഗ്രസ്കാരുടെ ചീങ്കണ്ണിത്തരം അറപ്പുളവാക്കുന്നു.

 

Join WhatsApp News
Thomas Philip 2025-11-28 17:38:29
An article that exhibits deep insight and impartial evaluation. Highly appreciated Mr. Jose.
പാപം ചെയ്യാത്തവർ കല്ല് ഏറിയട്ടെ 2025-11-28 20:38:19
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. കമ്മിക്കൂട്ടങ്ങളിലും ഇഷ്ടം പോലെ പെണ്ണുപിടിയന്മാർ ഉണ്ട്‌. പക്ഷെ, പിണറായിക്കു അത് ഒരു ഇലക്ഷൻ എഞ്ചിനീയറിംഗ് ആണ്. അയ്യപ്പ സ്വർണ കൊള്ള കേസിനെ ആട്ടിമറിക്കാൻ കിട്ടയ അവസരം മുതലാക്കി.
Thomas Philip 2025-11-29 04:21:57
ഇലെക്ഷൻ അടുക്കുബോൾ കൂറേ കഥകളുമായി ഇത്തരം ആളുകൾ കടന്നുവരും , ഇവരുടെ പാർട്ടിയിൽ ഇതിന്റെ കൂടാനാണ് ,അത് കാണുവാൻ അവർക്കു തിമരമാണ്, സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് വല്ലവെന്റയും കണ്ണിലെ കരട് എടുക്കു, നാണമില്ലേ... സ്വന്തം പാർട്ടിയിലേക്ക്‌ ഒന്ന് തിരിഞ്ഞു നോക്ക് , അവിടെ കോഴി ഫം ആണ് . പീഡന ആരോപണം വന്നാൽ അവിടെ പോലീസ് കേസ് പോലുമില്ല പാർട്ടി ഒരു തട്ടിക്കൂട്ടു അന്വേഷണം നടത്തും അത്ര തന്നെ അതാണ് നടപിടി . . സ്വന്തം പാർട്ടിയിൽ കാമ വേറി മൂത്തത് ഒത്തിരിയുണ്ട് അവരെ പോയി ആദ്യം ശരിയാക്ക് . നാണമില്ലാത്തവന്റെ ആസനത്തിൽ ആലുകിളിച്ചാൽ അതും തണല്.
Thomaskutty 2025-11-29 04:25:47
ഒരു കമ്മിയുടെ ദീനരോദനം
Joseph Kuriappuram 2025-11-29 15:02:06
You have to stop this type s**t rated articles. Check your party face and judge your mind. It is well below a "psycho" .Moreover you have to read some good newspapers and articles written by learned journalists.
J. Joseph 2025-11-29 18:02:11
The writer of the article uses monocular to look at things. My advise: use the same monocular and turn around look at the party you are advocating for (remember that your party keeps an opaque wall around it). By the way do you live in the United States, the land of opportunities with a capitalist political and economic system?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക