Image

കസിന്‍സ് & കല്യാണം - വരുന്നു ജിയോഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 28 November, 2025
കസിന്‍സ് & കല്യാണം  - വരുന്നു ജിയോഹോട്ട്സ്റ്റാറില്‍

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മലയാളത്തില്‍ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിന്‍സ് & കല്യാണം എന്ന ഈ വെബ് സീരീസ് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. അന്‍പതില്‍പ്പരം എപ്പിസോഡുകള്‍ ഉള്ള മലയാളത്തിലെ ആദ്യത്തെ ലോങ്ങ് ഫോം വെബ് സീരീസാണ് കസിന്‍സ് & കല്യാണം. IN10 Media - സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സീരീസിന്റെ writer and creator പ്രവീണ്‍ ബാലകൃഷ്ണനാണ്. വിഷ്ണു ചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു ഈ സീരീസിന്റെ പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ അനൂപ് ചന്ദ്രശേഖറാണ്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന് ശേഷം പ്രിയ പ്രകാശ് വാര്യരും  റോഷന്‍ അബ്ദുല്‍ റഹൂഫും ഒരുമിക്കുന്ന ഈ സീരീസില്‍ ജുനൈസ്, നന്ദന വര്‍മ്മ , സുബിന്‍ ടാര്‍സന്‍, സാനിയ ഫാത്തിമ, നന്ദ ജയദേവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

25 വര്‍ഷങ്ങളില്‍ 7 കല്യാണങ്ങള്‍ കൂടുന്ന 6 കസിന്‍സിന്റെ രസകരമായ കഥയാണ് ഈ സീരീസ് പറയുന്നത്. സൗഹൃദത്തിന്റെയും, ബന്ധങ്ങളുടെയും കഥ ചെറിയ ട്വിസ്റ്റുകളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ സീരീസ് പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസായിരിക്കും.

ഈ സീരീസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് നൗഷാദ് ഷെരീഫും എഡിറ്റിങ് സൂരജ് ഈ എസ് -മാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ  ഏഴ് ഭാഷകളില്‍ Cousins & Kalyanam സ്ട്രീം ചെയ്യും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക