Image

നടി സംയുക്ത വിവാഹിതയായി; വരന്‍ മുന്‍ ചെന്നൈ സൂപ്പര്‍കിങ്സ് താരം

Published on 27 November, 2025
നടി സംയുക്ത വിവാഹിതയായി; വരന്‍ മുന്‍ ചെന്നൈ സൂപ്പര്‍കിങ്സ് താരം

നടിയും മോഡലും റിയാലിറ്റി ഷോ താരവുമായ സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി. മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരന്‍. വിഖ്യാത ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ. ശ്രീകാന്തിന്റെ മകനാണ് അനിരുദ്ധ. വ്യാഴാഴ്ചയായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സംയുക്ത നേരത്തെ സംവിധായകനും നിര്‍മ്മാതാവുമായ കാര്‍ത്തിക് ശങ്കറിനെ വിവാഹം ചെയ്തിരുന്നു. മോഡല്‍ ആരതി വെങ്കിടേഷ് ആണ് അനിരുദ്ധയുടെ മുന്‍ഭാര്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക