Image

അരിക് ചേർക്കപ്പെട്ടവൻ - ഓമനക്കുട്ടന്‍ നായര്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 9)

Published on 26 November, 2025
അരിക് ചേർക്കപ്പെട്ടവൻ - ഓമനക്കുട്ടന്‍ നായര്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 9)

കുരുശ്രേഷ്ടൻ ധ്യതരാഷ്ട്രരുടെയും, ഗാന്ധാരിയുടെയും നൂറ്റൊന്നു മക്കളിൽ പതിനേഴാമൻ. മഹായുദ്ധത്തിന്റെ പതിനാലാംനാൾ, ഏക സഹോദരി ദുശ്ശളയുടെ മാംഗല്യസംരക്ഷണ ദൗത്യം നിർവഹിക്കുന്നതിനിടയിൽ ഭീമസേനനുമായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ച വികർണ്ണൻ. ഞാനൊരു ഭരണ തന്ത്രഞ്ജനോ, യുദ്ധവീരനോ, ഒന്നുമല്ല. പക്ഷെ ഇതിഹാസ താളുകളിൽ മഹാമേരുക്കളുടെ ചാരത്ത് ഒരു കൊച്ചരുവിയായി ഞാനുമുണ്ടാകും. അത് പാണ്ഡവപത്നിയെ പണയദ്രവ്യമായി വലിച്ചിഴക്ക-പ്പെട്ടപ്പോൾ ധർമ്മ സംരക്ഷണത്തിനായുള്ള ഒരു ദുർബലൻ്റെ പോരാട്ടത്തിൻ്റെ സ്‌മരണയായിട്ടാകാം.
യാജ്ഞസേനിയെ ഞാൻ ആദ്യമായി കാണുന്നത് അവരുടെ സ്വയംവര ദിവസമാണ്. ഇന്നിതാ നീണ്ടു ചുരുണ്ട കേശ ഭാരത്തിൽ പിടിമുറുക്കിയിരിക്കുന്ന ദുശ്ശാസനന്റെ ബലിഷ്‌ഠമായ കരങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവളായിട്ടാണ് കാണേണ്ടി വന്നത്.

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.....
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക