
ഡാളസ് : കേരള ലിറ്റററി സൊസൈറ്റി ഭാരവാഹികളായി അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്) ബാജി ഓടം വേലി (സെക്രട്ടറി) സാറ ചെറിയാൻ (ട്രഷറർ) പി. പി ചെറിയാൻ (വൈസ് പ്രസിഡന്റ്) ദർശന മനയത്ത് (ജോയിന്റ് സെക്രട്ടറി), സി. വി ജോർജ് (ജോയിന്റ് ട്രഷറർ) എന്നീവരെ നവംബർ 22, ഞായറാഴ്ച ചേർന്ന പൊതുയോഗം തെരെഞ്ഞെടുത്തു.
പ്രസിഡന്റ് ഷാജു ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന പ്രവർത്തകരായ റോസമ്മ ജോർജ്, ജോസ് ഓച്ചാലിൽ ആൻസി ജോസ്, സി. വി ജോർജ്, സിജു വി ജോർജ്, ഫ്രാൻസിസ് എ തോട്ടത്തിൽ, മീനു എലിസബത്ത് , സാമൂവൽ യോഹന്നാൻ, ഷാജി മാത്യു എന്നിവർ സംബന്ധിച്ചു.
സെക്രട്ടറി ഹരിദാസ് തങ്കപ്പൻ 2024-25 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി. വി ജോർജ് സാമ്പത്തിക റിപ്പോർട്ടും അവരിപ്പിക്കുകയുണ്ടായി.
പുതിയ നേതൃത്വത്തിന്റെ ആദ്യ പരിപാടി ജനുവരി അവസാന ആഴ്ചയോടെ ആരംഭിക്കും
-- (സണ്ണി മാളിയേക്കൽ)--