Image

രാജേഷ് മാധവൻ്റെ ‘പെണ്ണും പൊറാട്ടും’ ഗോവയിലേക്ക്

Published on 25 November, 2025
രാജേഷ് മാധവൻ്റെ ‘പെണ്ണും പൊറാട്ടും’ ഗോവയിലേക്ക്

പ്രശസ്ത നടനും പ്രേക്ഷകശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പെണ്ണും പൊറാട്ടും’ അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ തിളങ്ങാൻ ഒരുങ്ങുന്നു. നവംബർ 26-ന് ഗോവയിൽ നടക്കുന്ന IFFI (ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ) യുടെ ഗാലാ വിഭാഗത്തിൽ ചിത്രം പ്രീമിയർ ചെയ്യും. അനവധി ലോകോത്തര സിനിമകൾ പ്രദർശിപ്പിക്കുന്ന ഗാലാ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് ‘പെണ്ണും പൊറാട്ടും’ എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

‘ന്നാ താൻ കേസ് കൊട്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്‌സാണ്ടർ എന്നിവർ ചേർന്നാണ് ‘പെണ്ണും പൊറാട്ടും’ നിർമ്മിച്ചിരിക്കുന്നത്. ഒരു സോഷ്യൽ സറ്റയർ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമയിൽ ശ്രദ്ധേയമായ ഒരുപിടി ഘടകങ്ങളുണ്ട്: നൂറോളം പുതുമുഖ അഭിനേതാക്കൾക്കൊപ്പം, കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് ‘സുട്ടു’ എന്ന നായയാണ്.
നാനൂറിലധികം പരിശീലിപ്പിച്ച മൃഗങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രവിശങ്കറിൻ്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സബിൻ ഊരാളികണ്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക