Image

ഫൊക്കാന വിമെൻസ് ഫോറം ചെയർപേഴ്സൺ ആയി സരൂപാ അനിൽ മത്സരിക്കുന്നു

Published on 25 November, 2025
ഫൊക്കാന വിമെൻസ് ഫോറം ചെയർപേഴ്സൺ ആയി സരൂപാ  അനിൽ മത്സരിക്കുന്നു

വാഷിംഗ്‌ടൺ ഡി.സി : ഫൊക്കാനയുടെ 2026 -2028  ഭരണസമിതിയിൽ   വിമെൻസ് ഫോറം ചെയർപേഴ്സൺ  ആയി  സാമുഹ്യ പ്രവർത്തകയും കലാകാരിയുമായ സരൂപാ  അനിൽ മത്സരിക്കുന്നു.    ലീല മാരേട്ട്  നേതൃത്വം നൽകുന്ന  ടീമിന്റെ ഭാഗമായാണ്  മത്സരിക്കുന്നത്.

വാഷിംഗ്‌ടൺ ഡി സി ഏരിയയിൽ നിന്നുള്ള  പ്രമുഖ വനിതാ സംഘടനാ നേതാവും കലാകാരിയുമായ സരൂപാ അനില്‍  ഫൊക്കാന വിമെൻസ് ഫോറം കോ   ചെയർ  ആയി വളരെ അധികം പ്രവർത്തനങ്ങൾ  നടത്തിയ ശേഷമാണ്  വിമെൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കുന്നത്.  വിമെൻസ് ഫോറം മികവുറ്റ ഒരു പ്രവർത്തനം  കഴിഞ്ഞ രണ്ടു വർഷക്കലം നടത്തിയത് സാരൂപ അനിലിന്റെ കൂടി  പ്രവർത്തന മികവ് ഒന്നുകൊണ്ടു കൂടിയാണ്.  .

മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക , മോഹിനിയാട്ടം നർത്തകി , സംഘടനാ പ്രവർത്തക,  മത-സാംസ്‌കാരിക പ്രവർത്തക, IT  പ്രൊഫഷണൽ  തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് വാഷിംഗ്‌ടൺ ഡി സിക്കാരുടെ  അഭിമാനമായ സാരൂപ അനിൽ .  

കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ട്ടണിലൂടെ    ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന സരൂപാ  അനിൽ ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളുടെയും കല-സാംസ്‌കാരിക വേദികളിൽ നിറ  സജീവ സാനിദ്ധൃമായിരുനനു.  സരൂപാ അനിലിന്റെ വിവിധ മേഖലകളിലെ പ്രവർത്തി പരിചയവും അറിവും ടീം എംപവറിനു ഒരു മുതൽകൂട്ടാകുമെന്നു പ്രസിഡന്റ് സ്ഥാനാര്ത്ഥി ശ്രീമതി ലീലാ മാറേറ്റും, ട്രഷറർ സ്ഥാനാർഥി ശ്രീമതി രേവതി പിള്ളൈയും അഭിപ്രായപ്പെട്ടു.

ഫൊക്കാന വിമെൻസ് ഫോറം ചെയർപേഴ്സൺ ആയി സരൂപാ  അനിൽ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക