Image

ഫോമാ ലാസ് വെഗാസ് ബിസിനസ് മീറ്റ് പ്രൗഢഗംഭീരമായി-ആർ.വി.പി. ജോൺസൺ ജോസഫ്

പന്തളം ബിജു Published on 25 November, 2025
ഫോമാ ലാസ് വെഗാസ് ബിസിനസ് മീറ്റ് പ്രൗഢഗംഭീരമായി-ആർ.വി.പി. ജോൺസൺ ജോസഫ്

ലാസ് വെഗാസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ നവംബർ 15-നു സംഘടിപ്പിച്ച ഫോമാ ബിസിനസ് മീറ്റ് വിഷയം കൊണ്ടും പരിപാടിയുടെ പ്രൗഢിയാലും ശ്രദ്ധേയമായി. റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ് നേതൃത്വം കൊടുക്കുകയും, ബിസിനസ് ചെയർമാൻ ബിജു സ്കറിയയുടെ ഏകോപനത്തിൽ കൃത്യതയും പ്രൊഫഷണലിസവും നിറഞ്ഞ രീതിയിൽ പരിപാടി നടന്നു.

അമേരിക്കൻ മലയാളികളുടെ പൊതുബോധത്തിലേക്ക് ഫോമായെ കൂടുതൽ ആഴത്തിൽ കൊണ്ടുചെല്ലാനും, സമഗ്രമായ ബോധവൽക്കരണം നടത്താനും സംഘടനയ്ക്ക് വലിയ കഴിവുണ്ടെന്നതിന് ഈ മീറ്റ് തെളിവായി.


ബിസിനസ് സ്റ്റാർട്ടപ്പുകളിലേക്ക് പ്രവേശിക്കുന്നവരിലെ ഭയങ്ങൾ നീക്കാനുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള മുൻ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ സെഷൻ സദസ്സിന് ഏറെ പ്രചോദനമായി.

തുടർ സെഷനുകളിൽ, അഭിലാഷ് പോൾ മലയാളികളുടെ സാമ്പത്തിക സ്രോതസുകളും ബാങ്ക് ബാലൻസുകളും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് വിശദീകരിച്ചു.

300 ബില്യൺ അമേരിക്കൻ ഡോളർ മാർക്കറ്റുള്ള Z-Wave, SARA ആപ്പ് തുടങ്ങിയ സാങ്കേതിക മേഖലകളിലേക്കുള്ള സാധാരണ മലയാളിയുടെ പ്രവേശന സാധ്യതകളെയും, കൂടാതെ AI സാങ്കേതികവിദ്യ ബിസിനസ്സിലും ദൈനംദിന ജീവിതത്തിലും എങ്ങനെ ഉള്‍പ്പെടുത്താമെന്നതിനെക്കുറിച്ചും ആൻഡ്രൂ പ്രെൽ വിശദീകരിച്ചു.

നിലവിലെ കൺസ്യൂമർ ടെക്‌നോളജിയും മാർക്കറ്റ് ട്രെൻഡുകളും സംബന്ധിച്ചുള്ള മാർക്ക് വേനയുടെ സെഷനും ശ്രദ്ധേയമായി. ഓരോ സെഷന്റെയും അവസാനത്തിൽ പങ്കെടുത്തവർക്ക് സംശയനിവാരണത്തിനുള്ള അവസരം ഒരുക്കിയിരുന്നു.

ഫോമാ യൂത്ത് ഫോറത്തിന്റെ വകയായി ആഗ്നസ് ബിജു, ഷോൺ പരോൾ, റോഷൻ സ്‌കറിയ, രോഹൻ സ്‌കറിയ, എന്നിവർ  സ്റ്റാർട്ടപ്പ് ആശയങ്ങൾ, കമ്മ്യൂണിറ്റി പ്രോജക്ടുകൾ, വ്യക്തിഗത കണ്ടുപിടുത്തങ്ങൾ, സാമൂഹിക സംഭാവനകളുടെ കഥകൾ എന്നിവ അവതരിപ്പിച്ചു. ലഭ്യമാകുന്ന വിദ്യാഭ്യാസ ഗ്രാന്റുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പ്രദര്ശനവും ശ്രദ്ധേയമായി.

കൃത്രിമബുദ്ധി, ദൈനംദിന ജീവിതം, ബിസിനസ്സ്, വിദ്യാഭ്യാസം, ജോലിയുടെ ഭാവി എന്നിവയെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് 
ഓപൺ ഫോറത്തിൽ നിന്ന് ബിജു സ്കറിയയുടെയും, സജൻ മൂലപ്പാക്കൽ ൻ്റെയും നേതൃത്വത്തിൽ ചർച നടക്കുകയുണായി.

രണ്ടാം ദിനം നടന്ന ബിസിനസ് മീറ്റ്  ബിസിനസ്സ് ചെയർമാൻ ബിജു സ്കറിയ സ്വാഗതമോതുകയും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഉദ്‌ഘാടനം നിർവഹിക്കുകയും റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ് ആശംസയേകുകയും  ചെയ്തു.

ഫോമ നാഷണൽ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ,സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ഫോമ മുൻപ്രസിഡൻ്റ് ശ്രീ ജോൺ ടൈറ്റസ്, നാഷണൽ നേതാക്കളായ ഫോമാ  ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി. വർഗീസ്, നാഷണൽ കമ്മറ്റി അംഗങ്ങളായ തോമസ് കർത്തനാൽ, മോളമ്മ വർഗീസ്, ബിജു തോണിക്കടവിൽ, മാത്യു വർഗീസ്, അനു സ്കറിയ, ബിനോയ് തോമസ്, രേഷ്മ രഞ്ജൻ,, ജിഷോ തോമസ്, രാജു പള്ളത്ത്,
മോൻസി വർഗീസ്, എന്നിവരുടെ സാന്നിധ്യം വളരെ മികവുറ്റതാക്കി.

ബിജു ജോസഫും എലൈൻ സജിയും നയിച്ച ഗാനമേളയും കൊച്ചിൻ കാറ്ററിങ്ങിന്റെ കേരളീയ വിഭവങ്ങളും പങ്കെടുത്തവരിൽ ഏറെ പ്രീതിയും മാറൊലിയും സൃഷ്ടിച്ചു.

ആഡംബര ലിമോസിനുകളിൽ വൈകുന്നേരം സംഘടിപ്പിച്ച ലാസ് വെഗാസ് സിറ്റി ടൂർ എല്ലായ്‌പ്പോഴും ഓർത്തിരിക്കാവുന്ന വ്യത്യസ്താനുഭവമായി. ലാസ് വെഗാസ് സ്ട്രിപ്പിന്റെ മനോഹര കാഴ്ചകളിൽ നൃത്തവും ഗാനങ്ങളും കൊണ്ട് നിറഞ്ഞ ആ നിമിഷങ്ങൾ പരിപാടികളുടെ പൂർണ്ണസമാപ്തിയെ ആഘോഷപൂർവ്വം ആക്കിക്കൊണ്ടിരുന്നു.

പരിപാടി വിജയകരമാക്കാൻ നാഷണൽ കമ്മിറ്റി അംഗങ്ങളായ സുജ ഔസോ, സാജൻ മൂലപ്പാക്കൽ, ഡോ. മഞ്ജു പിള്ള, ആഗ്നസ് ബിജു, റീജിയണൽ ചെയർമാൻ റിനി പൗലോഡ്, സെക്രട്ടറി സജിത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പി.ആർ.ഒ. പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ. രശ്മി സജി, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, പോൾ ജോൺ, ഷാൻ പരോൾ, സർഗം പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, കൊളറാഡോ മലയാളി അസോസിയേഷൻ പ്രസിഡന്റ് വിമൽ ആൻഡ്രൂസ്, മങ്ക പ്രസിഡന്റ് പത്മപ്രിയ പാലോട്ട്, കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ. തോംസൺ ചെമ്പ്ലാവിൽ, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി എന്നിവർ സജീവമായി പ്രവർത്തിച്ചു.

വാർത്ത നൽകിയത്- പന്തളം ബിജു 
 

ഫോമാ ലാസ് വെഗാസ് ബിസിനസ് മീറ്റ് പ്രൗഢഗംഭീരമായി-ആർ.വി.പി. ജോൺസൺ ജോസഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക