Image

വീണ്ടുമൊരു ഗര്‍ഭം അലസിപ്പിക്കല്‍ ശബ്ദരേഖ: രാഹുല്‍ മാങ്കൂട്ടത്തിലിന് ഇതു തന്നെ പണി (എ.എസ് ശ്രീകുമാര്‍)

Published on 24 November, 2025
വീണ്ടുമൊരു ഗര്‍ഭം അലസിപ്പിക്കല്‍ ശബ്ദരേഖ: രാഹുല്‍ മാങ്കൂട്ടത്തിലിന് ഇതു തന്നെ പണി (എ.എസ് ശ്രീകുമാര്‍)

ലൈംഗിക പീഡന ആരോപണത്തില്‍ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്ത പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കുരുക്കിലായി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭധാരണത്തിന് പ്രേരിപ്പിക്കുന്ന മറ്റൊരു പെണ്‍കുട്ടിയുമായുള്ള ശബ്ദ രേഖയാണ് യുവ ജനപ്രതിനിധിയുടെ തനിനിറം വിളിച്ചുപറയുന്നത്. ''കഴിഞ്ഞ മൂന്നുമാസമായിട്ട് പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഇതിലുമുള്ളത്. അല്ലാതെ പുതിയതായിട്ടൊന്നുമില്ലല്ലോ. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയാനുള്ളൂ. ആരോപണങ്ങളിന്മേല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ആ അന്വേഷണങ്ങളോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്...'' എന്നാണ് രാഹുലിന്റെ പ്രതികരണം.

''നമുക്ക് കുഞ്ഞ് വേണം, നീ പ്രഗ്നന്റാവാന്‍ തയ്യാറായിക്കോ...'' എന്ന് രാഹുല്‍ നിര്‍ബന്ധിക്കുകയും ഗര്‍ഭിണി ആയ ശേഷം മറിച്ച് പറയുകയും ചെയ്യുന്ന ചാറ്റ് ഇങ്ങനെ...

രാഹുല്‍: ''അപ്പോള്‍ നാളെ ഹോസ്പിറ്റലില്‍ പോകും..?''
പെണ്‍കുട്ടി: ''ഉം, ഡോക്ടറെ അറിയാം, അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടിയുണ്ട് അവിടേക്ക് പോകാന്‍...''
രാഹുല്‍: ''ആ... എവിടാ പോകാനുദേശിക്കുന്നത്..?
പെണ്‍കുട്ടി: ''എനിക്കാകെ വയ്യാതിരിക്കുകയാണ്, എനിക്ക് വൊമിറ്റിങ്ങുണ്ട്. എനിക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ട് അതിനകത്ത്...''
രാഹുല്‍: ''എന്റെ പൊന്നുസുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്കൂ. എനിക്കീ ഡ്രാമ കാണിക്കുന്നവരെ എനിക്കിഷ്ടമേയല്ല...''
പെണ്‍കുട്ടി: ''എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാതിരിക്കുകയാണ്. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് വീട്ടില്‍ പോയിട്ട് അമ്മയെ കണ്ടിട്ട് കരച്ചില്‍ സഹിക്കാന്‍ പറ്റുന്നില്ല...''
രാഹുല്‍: ''നിന്റെ ഈ (അസംഭ്യം) വര്‍ത്താനം ഒന്ന് ആദ്യം നിര്‍ത്തൂ....''
പെണ്‍കുട്ടി: ''എനിക്കിത് ചെയ്യാന്‍ വയ്യാ...''
രാഹുല്‍: ''ഞാന്‍ നിന്നോട് കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി സംസാരിച്ചപ്പോ എന്നോട് പറഞ്ഞത് ഇന്ന് കൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നല്ലേ. പിന്നെ മൂന്ന് ദിവസായിട്ട് പ്രശ്‌നമൊന്നുമില്ല. നീ നിന്റെ കാര്യങ്ങളൊക്കെ ചെയ്ത് പോകുന്നു. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂട് വന്നതെന്തിനാ...''
പെണ്‍കുട്ടി: ''എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാന്‍ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരു പാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. എന്താ പറയാ. സ്‌മെല്ലൊന്നും എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല. അങ്ങനെ ഒരൂപാട് പ്രശ്നങ്ങളുണ്ട്. എനിക്കിതാരോടും പറയാനൊന്നും പറ്റുന്നില്ല...''
രാഹുല്‍: ''നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്. ഈ ഒന്നാം മാസത്തില്‍ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാവുന്നതല്ലേ. ചുമ്മാ അങ്ങ് ഡ്രാമ കാണിക്കുകയാണ്...''
പെണ്‍കുട്ടി: ''നിങ്ങള്‍ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ. ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്ന്...''
രാഹുല്‍: ''താന്‍ ആദ്യം ഹോസ്പിറ്റലില്‍ പോകൂ, എന്നിട്ടല്ലേ ബാക്കി കാര്യങ്ങള്‍...''
പെണ്‍കുട്ടി: ''എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുന്നത്. ഇതാരുടെ പ്ലാനായിരുന്നു. എന്റെ പ്ലാനാണോ. ആര്‍ക്കാണ് കുഞ്ഞിനെ വേണം കുഞ്ഞിനെ വേണമെന്ന് പറഞ്ഞോണ്ടിരുന്നത്. ഞാനാണോ. ങേ, പിന്നെ നിങ്ങളെന്തിനാണ് ഈ ലാസ്റ്റ് മൊമന്റില്‍ ഇങ്ങനെ മാറുന്നത്. നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്...''
രാഹുല്‍: ''നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്‌തോ. എനിക്കതില്‍ ഒരു ഇഷ്യുവും ഇല്ല...''
പെണ്‍കുട്ടി: ''എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല...''
രാഹുല്‍: ''അല്ല നിനക്കില്ലാത്ത പ്രശ്‌നം എന്താ എനിക്ക്...''
പെണ്‍കുട്ടി: ''ആരുടേയും സഹായമില്ലാതെ, ഒരു മനുഷ്യരുടെയും സഹായമില്ലാതെ ഇത് ചെയ്ത് തരുമെന്ന് തോന്നുന്നില്ല.
രാഹുല്‍: ''നീയാദ്യം ഹോസ്പിറ്റലിലേക്ക് പോകൂ, അവരൊറ്റയ്ക്ക് പറ്റില്ല എന്ന് പറയില്ലല്ലോ...''
പെണ്‍കുട്ടി: ''എനിക്കറിയില്ല, നിങ്ങളൊരുപാട് മാറി. ഇങ്ങനൊന്നും ആയിരുന്നില്ല...''
രാഹുല്‍: ''ഇനി ഹോസ്പിറ്റലില്‍ പോകാന്‍ ആരുടെ സഹായമാണ് വേണ്ടത്...''
പെണ്‍കുട്ടി: ''വേണ്ടാന്നാ ഞാന്‍ പറഞ്ഞത്, നിങ്ങക്കത് വേണം വേണം എന്ന് പറഞ്ഞിട്ട്. നിങ്ങളുടെ പ്ലാന്‍ തന്നെ ആയിരുന്നില്ലേ..?''
രാഹുല്‍: ''ആ പിന്നെ..!''
***

അതേസമയം, ഈ വാട്‌സ് ആപ്പ് ചാറ്റ് നിങ്ങളുടേത് തന്നെയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ''ഇതൊരു ശരിയായ മാധ്യമ രീതിയാണോ..?. നിങ്ങള്‍ എന്റേതാണെന്ന് പറഞ്ഞ് ഒരു വോയിസ് കൊടുക്കുന്നു. അതിനു മുമ്പ് എന്നെ വിളിച്ച്, ഇത്തരത്തില്‍ ഒരു ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിലെ ശബ്ദം നിങ്ങളുടേതു തന്നെയാണോ എന്നു ചോദിച്ചിരുന്നെങ്കില്‍ മനസ്സിലാക്കാം. അല്ലാതെ എന്റെ ചിത്രം അടക്കം വെച്ചു കൊടുത്തശേഷം അത് എന്റേതാണോ എന്നു ചോദിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല...'' എന്നായിരുന്നു രാഹുലിന്റെ മറുപടി.

ഏതായാലും ഈ ചാറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. എല്ലാമറിയാമായിരുന്നിട്ടും കെ.പി.സി.സി പ്രസിഡന്റ്‌സണ്ണി ജോസഫ് നേരത്തത്തെപ്പോലെ ഒന്നും പ്രതികരിച്ചിട്ടുമില്ല. കോണ്‍ഗ്രസിന്റെ പ്രാധമികാംഗത്വത്തില്‍ നിന്നും രോഹുലിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി രാഹുല്‍ മുന്നോട്ടു പോകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ്. രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റും രണ്ട് തട്ടിലാണ്. 

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവര്‍ത്തകരുടെ രാപകല്‍ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സമര പ്രതിജ്ഞാറാലി ഉദ്ഘാടനം ചെയ്യാന്‍ വി.ഡി സതീശന്‍ എത്തുന്നതിന് തൊട്ടുമുമ്പ് സമര പന്തലിലുണ്ടായിരുന്ന രാഹുല്‍ സ്ഥലം വിട്ടതും സതീശന്‍ വേദിവിട്ട ശേഷം രാഹുല്‍ മടങ്ങിയെത്തിയതും ഇരുവരും തമ്മിലുള്ള അസ്വാരസ്യത്തിന്റെ തെളിവാണ്. ലൈംഗികാരേപണം വന്നതു മുതല്‍ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ്‌സണ്ണി ജോസഫ് സ്വീകരിച്ചു പേരുന്നതെന്നാണ് ഒരു വിഭാഗം ആക്ഷേപിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ മലക്കം മറിച്ചിലും വാര്‍ത്തയായിരുന്നു. രാഹുലിനെ തടയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ശിവന്‍കുട്ടിയുടെ മലക്കം മറിച്ചില്‍.

''വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു...'' എന്നാണ് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

പാലക്കാട് കണ്ണാടിയില്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് യോഗത്തില്‍ രാഹുല്‍ പങ്കെടുത്തതും വിവാദമായിരുന്നു. യോഗത്തില്‍ പങ്കെടുത്തെങ്കില്‍ പങ്കെടുത്തു എന്ന് പറയും. സസ്പെന്‍ഷനില്‍ ലഭിച്ചു എന്നത് കൊണ്ട് താന്‍ വേറെ പാര്‍ട്ടിയാണോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. നടക്കാത്ത യോഗത്തെ കുറിച്ചെങ്ങനെ മറുപടി പറയും എന്നാണ് രഹസ്യ യോഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്‍കിയ മറുപടി.

അച്ചടക്ക നടപടി നേരിടുന്ന രാഹുല്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് നേതൃത്വത്തിന്റെ നിര്‍ദേശം നിലവിലുണ്ട്. ഇതുവരെ രാഹുലിന്റെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ മണ്ഡലത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഉള്‍പ്പെടെ രാഹുല്‍ സ്ഥിര സാന്നിധ്യമാണ്. പുതിയ ആരോപണത്തിന്റെ വെളിച്ചത്തില്‍ നേതൃത്വം ഒന്നും വ്യക്തമാക്കിയിട്ടുമില്ല.

Join WhatsApp News
Josecheripuram 2025-11-24 23:45:43
Don’t you have anything else to do, go and hang yourselves, do you enjoy talking about abortion, if your parents did that you would not be talking now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക