
ഷിക്കാഗോ: അമേരിക്കയിലെ മലയാളി സമൂഹത്തിന് ഏറെ ഉപകരിക്കുന്ന, ആവശ്യം അറിഞ്ഞിരിക്കേണ്ടതുമായ ഒരു നിയമ ബോധവല്‍ക്കരണ സെമിനാര്‍ (Legal Strategic Seminar), ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച (നവംബര്‍ 23) രാവിലെ ഷിക്കാഗോ സീറോ മലബാര്‍ കത്തോലിക്ക കത്തീഡ്രലില്‍ വെച്ച് നടന്നു. നൂറ്റമ്പതിലധികം ആളുകള്‍ വളരെ താല്‍പ്പര്യത്തോടെ പങ്കെടുത്ത ഈ സെമിനാര്‍ വന്‍ വിജയമായി മാറി.

പ്രമുഖ അഭിഭാഷകരായ അറ്റോര്‍ണി ജെഫ് കുലിന്‍സ്‌കി (Jeff Kulinsky, Esq. J.D.), അറ്റോര്‍ണി വിമല്‍ കൊട്ടുകാപ്പള്ളി (Vimal Kottukapally, Esq. J.D.) എന്നിവരായിരുന്നു സെമിനാര്‍ നയിച്ചത്. ഇല്ലിനോയി സംസ്ഥാനത്തു വര്‍ഷങ്ങളായി മികച്ച രീതിയില്‍ നിയമസഹായം നല്‍കിവരുന്നവരാണ് ഇരുവരും.
കോര്‍പ്പറേറ്റ് & ബിസിനസ് നിയമങ്ങള്‍, വില്‍പത്രം (Wills), ട്രസ്റ്റുകള്‍, എസ്റ്റേറ്റ് പ്ലാനിംഗ്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, ലീസ് & എവിക്ഷന്‍ (Eviction) കേസുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ നിയമങ്ങള്‍, വിവാഹമോചനം തുടങ്ങി നിയമത്തിന്റെ വിവിധ മേഖലകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.< വീലിംഗ് (Wheeling), ബഫല്ലോ ഗ്രോവ് (buffalo grove), ലിബര്‍ട്ടിവില്‍ (Libertyville) എന്നിവിടങ്ങളിലാണ് ഇവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. (കൂടുതല്‍ വിവരങ്ങള്‍ക്ക്: 847-459-4448).

വികാരി ജനറല്‍ റവ. മോണ്‍സിഞ്ഞോര്‍ തോമസ് കടുകപ്പിള്ളിയുടെ പ്രാര്‍ത്ഥനയോടെയാണ് സെമിനാര്‍ ആരംഭിച്ചത്. ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടെന്റെ മികച്ച നേതൃത്വത്തിലും, ഫോമ (സെന്‍ട്രല്‍ റീജിയന്‍) സീനിയേഴ്‌സ് ഗ്രൂപ്പ് ചെയര്‍ ജോര്‍ജ്ജ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ കൃത്യമായ ആസൂത്രണത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. ഫോമ റീജിയണല്‍ ചെയര്മാന് ആന്റോ കാവലക്കല്‍, ഇതര കമ്മറ്റി അംഗങ്ങളായ മോനി തോമസ്, ഷാബു മാത്യു, ലൂക്ക് (കൊച്ചുമോന്‍) ചിറയില്‍, അച്ചന്‍കുഞ്ഞ് മാത്യു എന്നിവരുടെ പൂര്‍ണ്ണ സഹകരണവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.