Image

ഗാന്ധി പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം

Published on 24 November, 2025
ഗാന്ധി  പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം

മയാമി, ഫ്ലോറിഡ: മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു കൊണ്ട്  ഫോമാ ഭരണസമിതിയിലേക്ക് (2026 -28) മത്സരിക്കുന്ന  ടീം പ്രോമിസ്  ചരിത്രം കുറിച്ചു. ലൈഫ് അലയൻസ് ഓർഗൻ റിക്കവറി ഏജൻസി (Life Alliance Organ Recovery Agency) വഴിയാണ് മരണാന്തരം അവയവങ്ങൾ നൽകാനുള്ള രേഖയിൽ ഓരോ മത്സരാർത്ഥിയും  ഒപ്പു വച്ചത്.

സേവനത്തോടുള്ള   സമർപ്പണം ഇലക്ഷൻ പ്രചാരണത്തിനും    അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന സന്ദേശം നൽകിയ ഈ ചടങ്ങ്  ഡേവിയിലെ ഗാന്ധിപ്രതിയുമക്കു മുന്നിലായിരുന്നുവെന്നതും ശ്രദ്ധേയമായി.

വിവിധ നഗരങ്ങളിലായി നടക്കുന്ന പ്രചാരണത്തിന് തുടക്കം കുറിച്ച്  സ്ഥാനാർത്ഥികൾ ആദ്യം തന്നെ  ഗാന്ധിപ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.  

വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ  യശസ്സ് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി   മത്സരിക്കുന്ന മാത്യു വർഗീസ്  നേതൃത്വം നൽകുന്ന ടീം പ്രോമിസിനു ആശംസ നേരാൻ  നിരവധി പേർ എത്തി .

മാത്യു വർഗീസ് - പ്രസിഡന്റ്  , അനു സ്‌കറിയ -സെക്രട്ടറി, ബിനോയ് തോമസ് - ട്രഷറർ , ജോൺസൺ ജോസഫ് - വൈസ് പ്രസിഡന്റ് , രേഷ്‌മ രഞ്ജൻ - ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ - ജോയിന്റ് ട്രഷറർ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാർത്ഥികൾ .

ഇലക്ഷൻ പ്രചാരണത്തിനുമപ്പുറത്തേക്ക് തങ്ങളുടെ സേവനരംഗം വ്യാപിപ്പിക്കുമെന്ന് ഉറപ്പ് നല്കുനന്നതായി പ്രസിഡന്റ് സ്ഥാനാർഥി മാത്യു വർഗീസ് (ജോസ്) പറഞ്ഞു. സംഘടനയോടും സമൂഹത്തോടുമുള്ള കടപ്പാടുകൾ ഒരിക്കലും മറക്കില്ല. ഇലക്ഷന് വേണ്ടിയുള്ള നാടകമല്ല ഇത്. മറിച്ച് ഞങ്ങൾ  വിശ്വസിക്കുന്ന തത്വങ്ങൾ നടപ്പിലാക്കുമെന്നതിന്റെ സൂചനയാണിത്.  

ഗാന്ധി  പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം
ഗാന്ധി  പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം
Join WhatsApp News
ഫോമേട്ടൻ 2025-11-24 16:21:29
ഇലക്ഷൻ കഴിയുമ്പോൾ ഈ പ്രതിഞയൊക്കെ എല്ലാരും മറക്കും. നാട്ടുകാരെ പറ്റിക്കാൻ ഓരോ ഉടായിപ്പുകൾ. പ്രതിജ്ഞക്ക് പകരം ഇപ്പോൾത്തന്നെ കിഡ്നി ആവശ്യമുള്ളവർക്ക് ഒരെണ്ണം കൊടുത്ത് സത്യസന്ധത തെളിയിക്കുക. ആവശ്യക്കാരുടെ വിവരം തരാം. അല്ലാതെ കണ്ട രാഷ്ടീയക്കാരുടെ തറ വേല കാണിക്കാതേ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-24 17:12:20
മരണാനന്തര അവയവ ദാനത്തിന് ഫോമാ വരെ വണ്ടി പിടിച്ചു പോകണ്ടാ, തൊട്ടടുത്ത DMV യിലോട്ടു നടന്ന് കയറിയാൽ മതി. ഒരു ഗാന്ധി പ്രതിമയുടെയും മണ്ടയ്ക്ക് കയറേണ്ടാ.. ഫോമേട്ടൻ മുകളിൽ mention ചെയ്തത് പോലെ നിങ്ങളിൽ ആരുടെയെങ്കിലും ഒരാളുടെ കിഡ്നി അല്ലെങ്കിൽ കരളിന്റെ കഷണം ഇപ്പോൾ അത്യാവശ്യമുള്ളവർക്ക് ഒന്ന് കൊടുക്കാമോ. അതല്ലേ ശൂരത്വം. അതല്ലേ വ്യക്തിത്വം. അല്ലാതെ മരിച്ചു കഴിഞ്ഞിട്ട് കൊടുക്കാമെന്നൊക്കെ പറയുന്നത് നല്ലതാണെങ്കിലും ഇപ്പോൾ കൊടുക്കുന്നതല്ലേ കൊറച്ചൂടെ നല്ലത്. 🤔നിങ്ങളെയെല്ലാം പടത്തിൽ കണ്ടിട്ട് നല്ല നീളവും വീതിയും ഒക്കെ ഉണ്ടെന്ന് തോന്നുന്നു. ഒരു മാതൃക foma ഉണ്ടാക്കിയാൽ നാളെ ഫോകാനയും ചെയ്തു കൊള്ളും. അടുത്ത കാര്യം - കപ്പലിലും കുമരകത്തും ആടിയും പാടിയും തിന്നും തൂറിയും നടന്നതല്ലാതെ - അല്ലാതെ എന്ത് വാഴയ്ക്കാ ആണ് നിങ്ങൾ മലയാളി സമൂഹത്തിനു ചെയ്തിട്ടുള്ളത്??? കുറേ പേർ ഒരുമിച്ചുകൂടി enjoy ചെയ്യുന്നത് ok, ഗുഡ്. But, ഒറ്റ നല്ല കാര്യം ചെയ്തത് ഒന്ന് പറയാമോ? ഞാൻ 1989 മുതൽ ന്യൂയോർക്കിൽ താമസിക്കുന്നു , ഇന്ന്‌ വരെയും ഏതെങ്കിലും ഒരു അസോസിയേഷൻ എന്തെങ്കിലും ഒരു പ്രയോജനം ഉള്ള കാര്യം അമേരിക്കയിലെ മലയാളി സമൂഹത്തിനു ചെയ്തതായി ഞാൻ കണ്ടിട്ടില്ല. കുറേ കോട്ടിട്ട ലൊട്ടകൾ കൂട്ടം കൂട്ടമായി നിന്ന് പടമെടുത്ത് പത്രത്തിൽ ഇടുന്നത് കണ്ടിട്ടുണ്ട്. പിന്നെ വർഷാവർഷമുള്ള ഈ യോഗങ്ങളും വോട്ടു പിടിത്തങ്ങളും. എന്തിന്, ആർക്ക് പിണ്ഡം വയ്ക്കാൻ, ആ???? Rejice john
പ്രാഞ്ചിയേട്ടൻ 2025-11-24 20:22:11
പക്ഷികൾ കാഷ്ഠിക്കുന്ന ഗാന്ധി പ്രതിമ ഒന്ന് വൃത്തിയാക്കുന്ന ഫോട്ടം ഇട്ടിരുന്നെങ്കിൽ ഇതിനേക്കാൾ റീച്ച് ഉണ്ടായേനെ. ഇതിപ്പോൾ പല്ല് തേയ്ക്കാത്തവൻ പൗഡർ ഇട്ടപോലെയായി പോയി. ഇമ്മാതിരി ഉഡായിപ്പുകൾ കൊണ്ട് കിട്ടുന്നത് 5% വോട്ടുകളാണ്. ഈ സോഷ്യൽ മീഡിയ യുഗത്തിൽ ഇത്തരം അടവുകളൊന്നും വിലപ്പോകില്ല. ഇവരൊക്ക ജയിച്ച് വന്നാലും ഇമ്മാതിരി കാട്ടിക്കൂട്ടലുകളാവും പ്രതീക്ഷിക്കേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക