
തിരയടങ്ങിയ നേരമവളുടെ ശാന്തരൂപം കണ്ടു ഞാൻ
തിരികെയെത്തും പ്രഹരമോടെന്നോർത്തതില്ലാ ഇരവിലും
കലിയടക്കിയൊതുക്കിയുള്ളിൽ തീരമവളൊന്നണയവേ
കദനമുണ്ടാ വരവിലെന്നാ കരയുമറിയാക്കഥയതായ്
പ്രണയമാണോ പരിതപിക്കാൻ പതിവുതെറ്റിയ രൂപവും
പരിതാപമേറും മോഹമായോരുള്ളിലെ പ്രതികാരമോ ?
തീരമിന്നറിയുന്നു നിന്നുടെ തീവ്രമാകും വേദന
തിരികെയൊന്നു പുണർന്നു പോകെ തരിക നിന്നുടെയുള്ളവും