Image

ഭഗവാനെന്തിനു സ്വർണ്ണം! (സന്തോഷ് പിള്ള)

Published on 22 November, 2025
ഭഗവാനെന്തിനു സ്വർണ്ണം! (സന്തോഷ് പിള്ള)

ശബരിമല അയ്യപ്പൻറെ സ്വർണ്ണം കാണാതെ പോയി. വിജയ മല്യ എന്ന പെരും കള്ളൻ കൊടുത്തത്, അരക്കള്ളന്മാരും, മുക്കാൽ കള്ളന്മാരും അടിച്ചോണ്ടുപോയി. സൂത്രധാരനായ തസ്‌കര പുംഗവൻ എവിടെയോ മറഞ്ഞിരുന്നു ഊറി ചിരിക്കുന്നുണ്ട്.  
"കക്കാൻ പഠിച്ചാൽ പോരാ, നിൽക്കാനും പഠിക്കണം"
എന്ന് മനസ്സിൽ കരുതി.
ഈ സ്വർണ്ണം മുഴുവൻ തൊട്ടുമുമ്പിൽ ഇരുന്നിട്ടും കലിയുഗ വരദൻ ഒന്നുനോക്കിയതുപോലും ഇല്ല.
അല്ലെങ്കിലും അയ്യപ്പനറിയാം, 
"കനകം മൂലം, കാമിനി മൂലം, കലഹം ഉലകിൽ സുലഭം" എന്ന്….
ഇതിൽ കാമിനിയെ അയ്യൻ പണ്ടേ ഒഴിവാക്കിയതാണ്. ഇനി ശേഷിച്ച സ്വർണം കൂടി മാറിക്കിട്ടിയാലേ കാനന വാസന്‌ സമാധാനം ആവൂ.
ശബരിമലയിൽ പോയിട്ടുള്ളവർക്കറിയാം എത്രമാത്രം പോലീസ് ഉദ്യോഗസ്ഥരാണ് അവിടെ ഉള്ളതെന്ന്. ഇവരുടെ എല്ലാം മുന്നിൽ കൂടി തൊണ്ടി മുതൽ എത്ര നിസ്സാരമായിട്ടാണ് കടത്തിയത്. 
അയ്യോ, അപ്പോൾ ഇതിലും ആയിരകണക്കിന്  മടങ്ങ് സ്വർണ്ണം സൂക്ഷിച്ചിരിക്കുന്ന ശ്രീ പദ്‌മനാഭി ക്ഷേത്രത്തിലെ സ്വർണ്ണമോ?
AK 47 പിടിച്ചുനിൽകുന്ന പട്ടാളക്കാരാണ് കാവൽക്കാർ. 
പക്ഷെ ഇവർക്കറിയുമോ മലയാളികളുടെ കാഞ്ഞ ബുദ്ധി?
അവിടുത്തെ മുതൽ മോഷ്ടിക്കുമ്പോൾ, വെളിയിലേക്ക് കൊണ്ടുപോകാൻ ഇവരെ തന്നെ മുന്നിലും പുറകിലുമായി സുരക്ഷ ഉറപ്പാക്കാൻ നടത്തുമായിരിക്കും. ദേവൻ്റെ മുതൽ അറ്റകുറ്റ പണികൾക്കായി കൊണ്ടുപോകുന്നു എന്ന് അവരെ ധരിപ്പിച്ചാൽ പോരെ? 
അല്ലെങ്കിലും, കടം കേറി മുടിഞ്ഞിരുക്കുന്ന  ആരെങ്കിലും,
"അമ്പലത്തിൽ  സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ കേണുനടപ്പു" 
എന്ന് വിചാരിച്ചാൽ കുറ്റം പറയാൻ സാധിക്കുമോ? 
എന്തായലും ശതാബ്ദങ്ങൾ  കഴിഞ്ഞിട്ടും, ശ്രീ പദ്മനാഭൻ സ്വർണാഭരണങ്ങൾ ഒന്നും എടുത്ത് ഉപയോഗിച്ചിട്ടില്ല. ആരും ഉപയോഗി ക്കാതെ നിലവറയിൽ തന്നെ സൂക്ഷിച്ചിരുന്നാൽ, കാലക്രമേണ ഭൂമികുലുക്കത്തിലോ, സുനാമിയിലോ ഒക്കെ എന്നന്നേക്കുമായി നഷ്ടപ്പെടാനും സാധ്യത ഉണ്ട്.
ഇതിനേക്കാളേറെ നിരീക്ഷിക്കേണ്ടത്, അതി ദൂരം ഭൂമി തുരന്ന് വരാൻ പ്രാഗൽഭ്യമുള്ള തുരപ്പൻ തസ്കരന്മാരെയാണ്.
ഇത്രയും വലിയ സമ്പത്തിന്റെ ഉടമസ്ഥർ അതുപയോഗിച്ച് . മനുഷ്യരാശിയുടെ മുഴുവൻ പുരോഗതിക്കായി ശ്രമിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. 
2050 ഓട് കൂടി ഒരുലക്ഷം മനുഷ്യരെ മാഴ്സിൽ എത്തിക്കാനാണ് ഇലോൺ മസ്‌ക് ശ്രമിക്കുന്നത്. ഇപ്പോഴുള്ള ഏറ്റവും വേഗം കൂടിയ റോക്കറ്റിന് മൂന്നു മാസം കൊണ്ടേ അവിടെ എത്താൻ സാധിക്കൂ.ഇതിലും വേഗം കൂടിയ ബഹിരാകാശ വാഹനം നിർമിച്ച് ഒരു മാസത്തെ യാത്രകൊണ്ട് അവിടെ എത്താനുള്ള ശ്രമങ്ങൾ തുടർന്നുവരുന്നു .
“ശ്രീ പദ്മനാഭ സ്പേസ് റിസർച്ച് സെന്റർ” എന്നപേരിൽ ഒരു സ്ഥാപനം തിരുവനന്തപുരത്ത് നിർമ്മിച്ച് ബഹിരാകാശ ഗവേഷണവും, അന്യഗ്രഹ യാത്രകൾക്ക് വേഗത കൂടിയ റോക്കറ്റുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും ചെയ്യാവുന്നതാണ്. ലോകോത്തര ശാസ്ത്രജ്ഞൻമാരെ വരുത്തി അർഹിക്കുന്ന വേതനം നൽകി, അതോടൊപ്പം തദ്ദേശീയ പ്രതിഭകളെ പ്രോത്സാഹിപ്പിച്ച് ഈ നേട്ടം കൈവരിക്കാവുൻ സാധിക്കും. തുമ്പയിൽ നിന്നും, ചന്ദ്രനിലേക്കും, മാഴ്‌സിലേക്കും, യൂറോപ്പയിലേക്കും ദിവസവും വണ്ടികൾ പോകുന്നത് ഒന്ന് സങ്കല്പിച്ചു നോക്കൂ.
ഇതെല്ലാം കാണുമ്പോൾ ശ്രീ പദ്മനാഭനും സന്തോഷിക്കാനാണ് സാദ്ധ്യത. കാരണം, മനുഷ്യർ പാലാഴി (Milkyway) കടയാനാണല്ലോ ഈ ശ്രമങ്ങളൊക്കെ ചെയ്യുന്നത്. അല്ലാതെ ഭൂമിക്കടിയിൽ, എങ്ങനെയെങ്കിലുമൊക്കെ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള സമ്പത്ത് വെറുതെ സൂക്ഷിച്ചു വച്ചിരിക്കുകയല്ലല്ലോ. 
 

Join WhatsApp News
Sudhir Panikkaveetil 2025-11-23 00:48:03
ക്ഷേത്രങ്ങൾ ക്ഷേത്രങ്ങളായി കണക്കാക്കിയാൽ അതായത് പ്രതിഷ്ഠയും ഭക്തരും മാത്രം. അതിനിടയിലെ നാണയക്കിലുക്കം വേണ്ട. അമ്പലങ്ങളിലെ വഴിപാട് എന്ന ഇടപാട് വന്നത് ബ്രാഹ്മണമാരുടെ ഉപജീവനം ലക്ഷ്യമാക്കിയാണെന്നു പറഞ്ഞിരുന്നു. ഡോക്ടർ അംബേക്കർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. If donation boxes are removed from the temples- the brahmans will be the first ones to reject hinduism." - Dr. BR Ambedkar. എന്നാൽ ഇപ്പോൾ ബ്രാഹ്മണർ മറ്റുള്ളവരെപ്പോലെ ജോലി ചെയ്യുന്നതുകൊണ്ട് ഇനിയെങ്കിലും ഭനഡാരപ്പെട്ടി നീക്കം ചെയ്യാം. ശബരിമല, ഗുരുവായൂർ എന്നിവടങ്ങളിലെ തിരക്കും കുറയും. നമ്മുടെ കുഞ്ചൻ നമ്പ്യാർ മുന്നേ പറഞ്ഞിട്ടുണ്ട് എമ്പ്രാൻ അൽപ്പം കട്ട് ഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ കക്കും.ശ്രീ സന്തോഷ് പിള്ളയുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രയോഗികമാക്കില്ലെങ്കിലും പരിഗണിക്കയെങ്കിലും ചെയ്യുമോ എന്ന് കാത്തിരിക്കാം.
Nainaan Mathullah 2025-11-23 12:46:31
What nonsense is going on in the comment column on religion! ‘enthoru kolaahalam’! Is there no other subject to talk about other than religion? It can be from the fear of BJP/RSS about losing their power that they are worried about conversion. When people like Sam Nilampallil openly wrote supporting BJP/RSS agenda, he lost all credibility. Now it is possible that they hired people like Regis for their agenda of destroying other religions. Now Regis appears to talk for BJP/RSS as their spoke person or mouthpiece. Suppose all the people of the world today are converted to Christian religion, Hinduism, Islam or Buddhism. The sky is not going to fall down. We all will wake up in the morning, eat breakfast and continue with our work. What is the big deal in religious conversion? Why nobody concerned about political conversion. When a person votes for a different political party, is it not conversion? It is based on faith. Until yesterday he/she believed Democrats the better party for us and today changed to faith in Republican Party. Those who voted for Trump or Modi voted from a faith that their leadership will be good for the country. Many now think that their faith was wrong. Why can’t we talk about something useful for man? Religion is just one subject. If you believe in one religion tell that to others. If you believe that BJP/RSS ideology is better for the future, tell that giving reasons. Let people take an informed decision. If you take a count of all the people ever lived on this Earth, more than 95% of people lived and died so far are from a religion different from your religion. They lived and died and served their purpose. Jesus never asked anybody what his/her religion or faith before helping them. In eternity also as per the Bible, nobody is asked their religion or faith. Those who did god will be rewarded and those who did badly to others will get punishment. Let us do something good for mankind. If you believe your faith (political or religious) better you tell that to others giving your reasons for it. Anything other than this comes from your fears and insecurities. The questions Mr. Santhosh Pilla asked here and Mr. Sudhir’s comment both very relevant. Money and power is behind it, or, in other words, your own selfish interests. Those, whose goal is propaganda, will ignore such questions and continue to ask stupid questions and baseless statements. Their goal is to mislead readers for their own interests. God could have created man as programmed robots to wire them anyway. They are created with freewill to make informed decision. Still questions will appear here, why Jesus didn’t do this or that. No other gods are blamed here. Please stop this nonsense, and try to write something useful for people.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-23 16:29:02
ഒരു ദൈവം ആയിരിക്കാനുള്ള minimum യോഗ്യത ശ്രീ. മാത്തുള്ള, mr. യേശുവിനുണ്ടോ എന്നാണ് ഞാൻ മുകളിൽ ചോദിച്ചിരിക്കുന്നത്. യേശുവിനെ , നമ്മുടെ താൽക്കാലീക ആവശ്യത്തിന്, അന്നേരം കയ്യിൽ കിട്ടിയ വസ്തുക്കൾ കൊണ്ട് നമ്മൾ തന്നെ പെട്ടെന്ന് ഉണ്ടാക്കിയതാണെന്നു അങ്ങ് പറഞ്ഞാൽ പോരേ.?? അതിനു ഇതിനും മാത്രം ഗുസ്തി പിടിക്കണോ? താങ്കളുടെ നിഷ്‌ക്കളങ്കതയെ ഞാൻ മാനിക്കുന്നു. നമ്മൾ യേശുവിൽ ആരോപിച്ചിരിക്കുന്ന ഔഷധ ഗുണങ്ങളൊന്നും തന്നെ അദ്ദേഹത്തിൽ ഇല്ലാ എന്നു ദൈനംദിന സംഭവങ്ങൾ എല്ലാം തന്നെ നമ്മെ ബോധ്യ പ്പെടുത്തുന്നുണ്ട്. അല്ലായെങ്കിൽ ഏതെങ്കിലും ചെറിയ ഒരെണ്ണം തെളിവു സഹിതം ഒന്ന് ചൂണ്ടി കാണിക്കാനേ ഞാൻ യാചിക്കുന്നുള്ളൂ. വേണ്ടാ, തെളിവും വേണ്ടാ, ഞാൻ മാത്തുള്ള പറയുന്ന ഏതെങ്കിലും ഒരു single അത്ഭുത സംഭവം മുഖ വിലയ്ക്കെടുക്കാം. പറയാമോ???? അത്രയേ ഉളളൂ മാത്തുള്ളേ എന്റെ ആഗ്രഹം. അല്ലാതെ എനിക്ക് ആരെയും bother ചെയ്യാൻ താൽപ്പര്യം ഇല്ലാ. തെളിവും വെളിവും ഇല്ലാതെ ജീവിക്കാൻ എനിക്കും ഇഷ്ട്ടമാ, പക്ഷേ യാഥാർഥ്യം എന്നെ തന്നെ ഇങ്ങനെ എപ്പോഴും തുറിച്ചു നോക്കി തക്കം പാർത്തിരിക്കുന്നു എന്റെ മേൽ ചാടി വീഴാൻ; ഞാൻ അല്ലാതെന്തു ചെയ്യും??? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-23 17:20:04
വേണ്ടാ, ഒന്നും വേണ്ടാ, ഏതെങ്കിലും ഒരു മതദൈവം നാം മനുഷ്യർക്ക്‌ ഇന്ന്‌ ഉപയോഗിക്കാനായി കണ്ടു പിടിച്ചു തന്ന എന്തെങ്കിലും ഒരു വളരെ ചെറിയ ഉപകരണം ആർക്കെങ്കിലും ഒന്ന് ചൂണ്ടി കാണിക്കാമോ?? വെറും കൃമിയായ മനുഷ്യൻ ചക്രം മുതൽ തീ മുതൽ കൃഷി മുതൽ ഇരുമ്പ് മുതൽ ഇങ്ങേയറ്റം video ഫോൺ വരെ കുത്തി യിരുന്നു കണ്ടു പിടിച്ച നേരം കൊണ്ട് മഹാ പൊങ്ങനായ ദൈവം ഒരു മൊട്ടു സൂചി ഉണ്ടാക്കാനുള്ള റെസിമി എങ്കിലും നമുക്ക് തന്നോ? ങേ? ( ഓ, ഫുത്തി തന്നു, 'ഫുത്തി' Ok ok.) വേണ്ടാ ഒന്നു മിണ്ടുക കൂടി ചെയ്തിട്ടുണ്ടോ ഒറ്റ തവണ ആരോടെങ്കിലും.?? ങേ?.അന്ന് ആ long weekend -ൽ off എടുത്ത് ഒരു പോക്ക് പോയതാ, പിന്നെ നാള് ഇന്ന്‌ വരെ ഇങ്ങോട്ട് , ഇടത്തെ കുണ്ടി കൊണ്ട് പോലും തിരിഞ്ഞു നോക്കിയിട്ടില്ല അദ്ദേഹം.ഒരു text മെസ്സേജ് പോലും അയക്കാനുള്ള മനസ്സ് കാണിച്ചിട്ടില്ല. പൊറപ്പെട്ടു പോയി. ആ പൊസ്തകം ആണെങ്കിൽ പുതിയ പതിപ്പ് ഇറക്കാറായി. അതെങ്കിലും ഒന്ന് ചെയ്തു കൂടേ?? ഇപ്പം 🫣 വരും,ഇപ്പം വരുമെന്ന് പറയാൻ തുടങ്ങീട്ട് നാള് കൊറേ ആയി. അത്ര busy ആണെങ്കിൽ എവിടെയെങ്കിലും ഒരു ഒന്നര മിനുറ്റ് പ്രത്യക്ഷപ്പെട്ടിട്ടു അങ്ങ് പൊയ്ക്കൂടേ? പിന്നെ സമയം എടുത്ത് വന്നാൽ മതിയല്ലോ. എവിടെയെങ്കിലും ഒരു മനുഷ്യൻ കഷ്ട്ട പെട്ട് എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമ്പോൾ ശിക്കാരി ശംഭുവിനെ പോലെ അതിന്റെ credit അടിച്ചു മാറ്റാൻ വരും.. നാണമില്ലേ ദൈവമേ നിനക്കു. ങേ?🫣 Rejice
Santhosh 2025-11-23 18:00:09
പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ചർച്ചകളാണ് വേണ്ടത്. നമ്മൾക്ക് ലഭിച്ചിരിക്കുന്നു ജീവിതം സന്തോഷകരമാക്കാൻ, എല്ലാവരും പരസ്പര സ്നേഹത്തോടെ, സഹോദര്യ ഭാവത്തോടെ പ്രവർത്തിച്ചാൽ ഈ ലോകം സ്വര്ഗ്ഗമാക്കാം. അപരനെ കൊന്നും, പീഡിപ്പിച്ചും, മാനസികമായി വിഷമിപ്പിച്ചും ജീവിച്ചാൽ, മരണശേഷം സ്വർഗ്ഗം ലഭിക്കും എന്ന ചിന്തയാണ് മാനവരാശിയെ ഇപ്പോൾ ദുരിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
Nainaan Mathullah 2025-11-23 19:13:07
Again, asking questions that have no answers and wasting space and time of readers here. Most of these questions were answered before. Regis choose to ignore it, and ask the same questions again after rephrasing it. The goal is not to know but to create doubt in readers mind. Some questions asked are to Jesus, and Jesus only can answer such questions. Just like Regis choose to ignore my questions; if Jesus choose to not answer directly, it is stupid to ask such questions continuous. The problem is in measuring the wisdom of God with our own wisdom. About priests working without any pay, what justice is in it? Don’t they have to take care of their families or help people close to them? Why don’t we ask politicians to work free? They accumulate much more wealth than priests do. In the Bible, God asked to give ten percent of your income to priest and church. Most people cut corners there and try to save from it. According to Josephus, practicing Jews gave 23 percent of their income to church and charity. About miracles, let emalayalee start a column to describe miracles happening in lives. I have described three miracles in my book, ‘Metamorphosis of an Atheist’. You can download it from my website, www.bvpublishing .org for less than two dollars or order the book from there.
ജെ. മാത്യു 2025-11-23 22:49:18
ഒരുസാധാരണമനുഷ്യനായിരിക്കാനുള്ള മിനിമം യോഗ്യത ഇല്ലെന്ന് ഇതിനോടകം തെളിയച്ചവരാണ് റെജിയന്മാർ. അവർ പറയുന്നത് ഇന്നതെന്ന് അവർ അറിയുന്നില്ല.പരസ്പരവിരുദ്ധങ്ങളായ വികലമായ വാദങ്ങളുമായി വീണ്ടും വന്നിരിക്കുന്നു.മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും കണ്ടപിടിക്കാനുള്ള ബുദ്ധിതന്നത് ദൈവമാണെന്നുള്ള സാമാന്യബോധംപോലും ഇല്ലാതായിപ്പോയല്ലോ എന്നോർക്കുമ്പോൾസഹതാപം തോന്നുന്നു.ജനിക്കാൻപോകുന്നത് ഒരു കുബുദ്ധി ആയിരിക്കുമെന്ന് മാതാപിതക്കന്മാർക്ക് അറിയാമായിരുന്നെങ്കിൽഏതുവിധേനെയെങ്കിലും അത് ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു. ഇമലയാളി വായനക്കാരെങ്കിലും രക്ഷപെടുമായിരുന്നു.
vayankaaran 2025-11-23 23:41:18
ഒരു സാധാരണ മനുഷ്യന്റെ ആശങ്കകളും സംശയങ്ങളും അല്ലെ ശ്രീ റെജിസ് ചോദിക്കുന്നത്. യേശുവിന്റെ കൂടെ നടന്നു എല്ലാം കണ്ട തോമാശ്ലീഹാ വരെ സംശയം പ്രകടിപ്പിച്ചല്ലോ. ശ്രീ റെജിസ് അവർകളുടെ ചോദ്യങ്ങൾ ചോദ്യങ്ങളായി അവശേഷിക്കുന്നതിനോടൊപ്പം ദൈവ നിഷേധി എന്ന പദവിയും വായനക്കാരിൽ ചിലർ അദ്ദേഹത്തിന് ചാർത്തിക്കൊടുക്കും. . ശ്രദ്ധിക്കുക ഇ മലയാളിയുടെ വായനക്കാരിൽ ഒരു ജെ മാത്യവും, വെരി റെവ മാത്തുള്ളയുമാണ് എതിർപ്പും കൊണ്ട് വരുന്നത്. കണ്ണടച്ച് വിശ്വസിക്കാൻ ആർക്കും ഇഷ്ടമല്ല. എന്നാൽ ശ്രീ റെജിസിനെപോലെ ആരും അത് തുറന്നുപറയുന്നില്ല. ശ്രീ റെജിസ് താങ്കൾക്ക് മേല്പറഞ്ഞ കക്ഷികളിൽ നിന്നും മറുപടി കിട്ടാൻ പോകുന്നില്ല. താങ്കൾ വേറെ വേദികൾ അന്വേഷിക്കു. അന്വേഷിപ്പിൻ കണ്ടെത്തുമെന്നും യേശു പറഞ്ഞിട്ടുണ്ടല്ലോ.
ജെ. മാത്യു 2025-11-24 02:48:39
പ്രിയ വായനക്കാരാ എതിർപ്പുമായി വരുന്നത് വെറും റെജിയന്മാരാണ്. എന്റെ ഒരുചോദ്യത്തിനും റെജിയന്മാർക്ക് ഉത്തരമില്ല. ഉത്തരംമുട്ടുമ്പോൾ വേറെ വിഷയവുമായി വരുന്നത് സ്ഥിരം പരിപാടിയാണ്.ഒരു മൊട്ടുസൂചിപോലും സ്വയം ഉണ്ടാകുന്നില്ലെന്ന് സാമാന്യബോധമുള്ള ആർക്കും ബോദ്ധ്യമുള്ള കാര്യമാഞ് റെജിയന്മാർക്കൊഴിച്ച്. എല്ലാചോദ്യങ്ങൾക്കും ഉത്തരമുള്ളത് ദൈവത്തിനുമാത്രം. എല്ലാത്തിനും മറുപടി പറയാൻ അവനാണ് ദൈവം. അതുകൊണ്ടുതന്നെ ദൈവശ്രിഷ്ടിയായ മനുഷ്യന്റ അറിവ് അപൂർണ്ണമാണ്.ദൈവം ഭാഗം ഭാഗമായി വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ മാത്രമാണ് അവന് അറിയാവുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക