
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കലാ - സാഹിത്യ വിഭാഗം സൃഷ്ടി യുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഓണ്‍ലൈന്‍ കൈയെഴുത്തു മാസികയുടെ കവര്‍ പേജ് പ്രകാശനം നടന്നു.
പ്രവാസിശ്രീ സ്ഥാനാരോഹണ ചടങ്ങില്‍ വച്ച് കൈയെഴുത്തു മാസിക 'എഴുത്താണി' യുടെ ആദ്യ ലക്കത്തിന്റെ കവര്‍ പേജ് സൃഷ്ടി ജനറല്‍ കണ്‍വീനര്‍ ജഗത് കൃഷ്ണകുമാര്‍ കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്ററിനു കൈമാറി.

പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികളായ ദീപ ജയചന്ദ്രന്‍ , പ്രദീപ് പുറവങ്കര, മോഹിനി തോമസ്, ആര്‍ ജെ ബോബി, ബിജു മലയില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കവര്‍ പേജ് പ്രകാശനം.
സൃഷ്ടി സാഹിത്യവിഭാഗം കണ്‍വീനര്‍ വിനു ക്രിസ്റ്റി, കെ പി എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, പ്രവാസിശ്രീ ചെയര്‍പേഴ്‌സണ്‍ അഡ്വ. പ്രദീപ അനില്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ മാരായ അഞ്ജലി രാജ്, ഷാമില ഇസ്മായില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.