
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരുപാട് നേതാക്കന്മാരെ സംഭാവന ചെയ്ത സംസ്‌ഥാനം ആണ് ബീഹാർ. എൺപതുകളിലും തൊണ്ണൂറുകളിലും ബീഹാറിൽ ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും രാജകീയ ഭരണവും ഗുണ്ടായിസവും അധികാരത്തിന്റെ അതിപ്രേസരവും നിറഞ്ഞു നിന്ന കാലഘട്ടം ആയിരുന്നു
തൊണ്ണൂറ്റി എഴിൽ മുഖ്യമന്ത്രി ആയിരുന്ന ലാലു കാലിതീറ്റ കുംഭകോണ കേസിൽ പെട്ടു ജയിലിൽ പോയെങ്കിലും ഭാര്യ റാബറി ദേവിയെ പകരം മുഖ്യമന്ത്രി ആക്കി പിന്സീറ്റ് ഭരണം നടത്തി
ബീഹാറിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ആയിരുന്ന ലാലുവിന്റെ രാഷ്ട്രീയ ജനതദൾ ലാലു ജയിലിൽ കിടന്ന കാലം കൊണ്ടു അതിന്റെ അടിത്തറ ഇളകി. ഭാര്യ റാബറി ദേവിയും മകൻ തേജസി യാദവും നേതൃത്വം ഏറ്റെടുത്തുകൊണ്ട് മുൻ നിരയിൽ പ്രവർത്തിച്ചെങ്കിലും ബീഹാറിലെ ജനങ്ങൾക്കു ലാലു ഒരു രാഷ്ട്രീയ നേതാവിനപ്പുറം ഒരു വികാരം ആയിരുന്നു. ആ വിടവ് നികത്താൻ ഭാര്യക്കോ മകനോ സാധിച്ചില്ല
സമത പാർട്ടി നേതാവും ബുദ്ധിജീവിയും ആയിരുന്ന ജോർജ് ഫെർണാണ്ടസിന്റെ അരുമ ശിഷ്യൻ ആയിരുന്നു നിലവിലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
ഒരു എം എൽ എ ആയി ബീഹാർ രാഷ്ട്രീയത്തിൽ എൺപതുകളിൽ പിച്ച വച്ചു തുടങ്ങിയ നിതീഷ് ജോർജ് ഫെർണാണ്ടാസിന്റെ പിന്തുണയിൽ എൺപത്തി ഒൻപതിലെ വി പി സിംഗ് മന്ത്രിസഭയിൽ കേന്ദ്ര സഹമന്ത്രി ആയി ദേശീയ രാഷ്ട്രീയത്തിൽ ശ്രെദ്ധിക്കപ്പെട്ടു തുടങ്ങി
കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് ഡൽഹി രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ നിതീഷ് രണ്ടായിരത്തിൽ ലാലുവിന്റെ പാർട്ടി ബീഹാറിൽ അധികാരത്തിൽ നിന്നും പുറത്തായപ്പോൾ ലാലുവിന്റെ എതിർ പാർട്ടികളെ കൂട്ടിയിണക്കി ആദ്യമായി ബീഹാർ മുഖ്യമന്ത്രി ആയി. വലിയ ഭൂരിപക്ഷം ഇല്ലാതിരുന്ന നിതീഷിന്റെ ഗവണ്മെന്റ് അധികം വൈകാതെ താഴെ പോയി
കേന്ദ്ര മന്ത്രിയോ ബീഹാർ മുഖ്യമന്ത്രിയോ അല്ലാത്ത ഒരു ജീവിതത്തെ പറ്റി ചിന്തിക്കുവാൻ വയ്യാത്ത നിതീഷ് ബീഹാറിലെ തന്റെ ഗവണ്മെന്റ് താഴെ പോയ ഉടൻ അന്ന് കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്ന ബി ജെ പി യുടെ വാജ്‌പേയ് ഗവണ്മെന്റിന് പിന്തുണ പ്രഖ്യാപിച്ചു ഓടി ഡൽഹിയിൽ എത്തി റെയിൽവേ മന്ത്രി ആയി
ബീഹാറിൽ ആണെങ്കിലും കേന്ദ്രത്തിൽ ആണെങ്കിലും അധികാരം കിട്ടുവാൻ ആരുമായും കൂട്ടു കൂടുവാൻ മടിയില്ലാത്ത നിതീഷ്ജി കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ പത്തു പ്രാവശ്യം എങ്കിലും ബീഹാർ മുഖ്യമന്ത്രി ആയി സത്യപ്രേതിഞ്ഞ ചെയ്തു
കോൺഗ്രസ് ആയിട്ടാണെങ്കിലും ബി ജെ പി ആയിട്ടാണെങ്കിലും ലോക്സഭ ഇലക്ഷൻ ആണെങ്കിലും നിയമസഭ ആണെങ്കിലും ധാരണയിൽ എത്തിയ ശേഷം മലക്കം മറിയുന്നത് നിതീഷ്ജിക്കു ഒരു ഹോബിയാണ്
കഴിഞ്ഞ വർഷം നടന്ന ലോക്സഭ ഇലക്ഷന് മുൻപ് ഇന്ത്യ സഖ്യം രൂപീകരിച്ചപ്പോൾ അതിന്റെ കൺവീനർ നിതീഷ്ജി ആയിരുന്നു. ഇന്ത്യ സഖ്യത്തിന്റെ പല കൺവെൻഷാനുകളിലും ഉദ്ഘടകൻ നിതീഷ്ജി ആയിരുന്നു. അതുപോലെ ഇന്ത്യ സഖ്യം നേതാക്കളുടെ യോഗങ്ങൾ മുഴുവൻ നിതീഷ്ജിയുടെ ഡൽഹിയിലെ ആഡംമ്പര വസതിയിൽ ആണ് കൂടികൊണ്ടിരുന്നത്
പക്ഷേ ഇലക്ഷന് രണ്ടാഴ്ച മുൻപ് നിതീഷ്ജി ഒരു ദിവസം പാതിരാത്രിയിൽ തലയിൽ മുണ്ടിട്ടു ബി ജെ പി യുടെ എൻ ഡി എ പാളയത്തിൽ എത്തി ബി ജെ പി യ്ക്കു കേന്ദ്ര ഭരണം ഉറപ്പാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു
കഴിഞ്ഞ ദിവസം നടന്ന ബീഹാർ നിയമസഭ ഇലക്ഷനിൽ ബി ജെ പി യോടൊപ്പം ചേർന്ന് മത്സരിച്ചു കോൺഗ്രസിനെയും തേജസി യടവിന്റെ പാർട്ടിയെയും കാലാപുരിയ്ക്കു അയച്ചു വീണ്ടും അഞ്ചു വർഷം മുഖ്യമന്ത്രി കസേര ഉറപ്പിച്ചു ഇന്ത്യയിൽ നരേന്ദ്രമോദിജി കഴിഞ്ഞാൽ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവ് ആയിരിക്കുന്ന നിതീഷ്ജിയ്ക്കു ഇനിയിപ്പോൾ ഇന്ത്യ സഖ്യത്തെ കൂട്ടുപിടിച്ചു ഇപ്പുറത്തേയ്ക്കു ഒരു ചാട്ടം ചാടി പ്രധാനമന്ത്രി ആകുവാൻ എന്തെങ്കിലും പൂതി ഉണ്ടോ ആവോ