
സംഘടനാ രംഗത്തും സാമൂഹിക മേഖലയിലും ശക്തമായ പ്രവർത്തനമികവ് കൈമുതലായുള്ള ഫോബി പോൾ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയൻ ആർവിപി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു
ഐടി പ്രൊഫഷണലായ ഫോബി പോൾ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്റെ പ്രസിഡന്റ് ആയി (2023) മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയുണ്ടായി. ആക്ടിംഗ് ബിഒഡി (2024-25) ആയും പ്രവർത്തിക്കുന്നു.
കുരുത്തുറ്റ നേതൃത്വം മുഖമുദ്രയായ ഫോബി പോളിന്റെ നേതൃത്വം എക്കാലത്തും ഫൊക്കാനക്ക് നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.