Image

നന്ദി പൂർവം (താങ്ക്സ്ഗിവിങ് രചന :ജയൻ വർഗീസ്)

Published on 20 November, 2025
നന്ദി പൂർവം (താങ്ക്സ്ഗിവിങ് രചന :ജയൻ വർഗീസ്)

ആപേക്ഷികത്തിന്റെ

നൂലിഴയിൽ നി -

രാപേക്ഷികത്തിന്റെ

നേർ വരയിൽ

ആയിരം കോടി

യുഗങ്ങൾ കൊരു -

ത്തനായാസം ചരിക്കും

പ്രപഞ്ച ശിൽപ്പീ,

 

ആകാശ നീലിമ -

ക്കപ്പുറത്തായിര -

മാകാശ ഗംഗകൾ -

ക്കപ്പുറത്തും

ആദിയുമെന്തവു -

മൊന്നു ചേരുന്നിട -

ത്താരു നീ എത്രയോ

ഭാവോജ്ജ്വലൻ !

 

ആദിത്യനിൽ നി -

ന്നടർന്നു യുഗങ്ങളി -

ലാറിത്തണുത്തൊരീ

ഭൂസരസ്സിൽ

ആയിരം മോഹവു-

മായി വിടരുമോ -

രാമ്പൽപ്പൂ മൊട്ടു ഞാൻ

നിന്റെ മുന്നിൽ !

Join WhatsApp News
Jayan varghese 2025-11-20 07:49:55
‘ ആദിയുമന്തവുമൊന്നു ചേരുന്നിട -‘ എന്ന് തിരുത്തി വായിക്കാനപേക്ഷ. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക