Image

ജോജോ മാത്യു ഫൊക്കാന ചിക്കാഗോ റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി ആയി മത്സരിക്കുന്നു

Published on 20 November, 2025
ജോജോ മാത്യു ഫൊക്കാന ചിക്കാഗോ റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി  ആയി മത്സരിക്കുന്നു

വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ജോജോ മാത്യു,ഫൊക്കാന ചിക്കാഗോ റീജണല്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു.

കാല്‍ നൂറ്റാണ്ടില്‍ അധികമായി ഇല്ലിനോയി സ്റ്റേറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുകയും ചിക്കാഗോ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമാണ് ജോജോ മാത്യു.

ഉമ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനും, ക്‌നാനായ കുടുംബയോഗ പ്രസിഡന്റും, ക്‌നാനായ  അസോസിയേഷന്‍ ബോര്‍ഡ് മെമ്പറുമായും ജോജോ മാത്യു ചെയ്ത സുദീര്‍ഘമായ പ്രവര്‍ത്തനങ്ങള്‍ മറക്കാനാകുന്നതല്ല.

ചിക്കാഗോ മലയാളികള്‍ക്ക് മാത്രമല്ല ലോകം എമ്പാടുമുള്ള മലയാളികള്‍ക്ക് ഏതൊരു ആവശ്യത്തിനും സഹായഹസ്തവുമായി വരുന്ന ജോജോ മാത്യുവിന്റെ സേവനങ്ങള്‍ എണ്ണമറ്റതാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.

ജോജോ മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഫോക്കാനക്ക് ഒരു മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരാട്ടിനെ ഏറിവരുന്ന ജനപ്രീതി കണക്കിലെടുത്ത് ലീലാ മാരേട്ടിന്റെ പാനലിലാണ് ജോജോ മാത്യു മത്സരിക്കുന്നത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക