
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന് (നൈമാ) പ്രസിഡന്റ് ബിബിന്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ജിന്‍സ് ജോസഫിനെ ഫൊക്കാന 2026-28 നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
മലയാളി സമൂഹത്തിലെ കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്ന ജിന്‍സ് ജോസഫ്, വിവിധ സംഘടനകളില്‍ നിര്‍ണായക ചുമതലകള്‍ കൈകാര്യം ചെയ്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിത്വമാണ്.
ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ നിലവിലെ Event/Sports Coordinator ആയി പ്രവര്‍ത്തിക്കുന്ന ജിന്‍സ് ജോസഫ്, ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായും കമ്മിറ്റിയംഗമായും സ്തുത്യര്‍ഹമായ സേവനം വഹിച്ചു വരുന്നു.

കേരള ക്രിക്കറ്റ് ലീഗിന്റെ പ്രസിഡന്റായി തുടര്‍ച്ചയായി എട്ട് വര്‍ഷം സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോള്‍ സംഘടനയുടെ ഉപദേഷ്ടാവാണ്. അതേസമയം, ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ്ബില്‍ ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ മുന്‍കാലങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ജിന്‍സ്, ഇപ്പോഴും കമ്മിറ്റിയംഗമായി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കി വരുന്നു.
മൂന്നു വര്‍ഷം തുടര്‍ച്ചയായി Malayali Ecumenical Church Cricket Tournament നയിച്ച ജിന്‍സ് ജോസഫ്, സമൂഹത്തിലെ കായിക വികസനത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിപ്പിക്കുന്നതിനും, യുവതലമുറയുടെ വളര്‍ച്ചയ്ക്കും ശക്തമായ പിന്തുണ നല്കി വരുന്നു
2025ല്‍ ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയന് ജിന്‍സ് ജോസഫിന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു. കായികം വഴി സാമൂഹ്യസേവനത്തിന് മാതൃകയായ ഈ പ്രവര്‍ത്തനം, ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തില്‍ വലിയ പിന്തുണ നേടി കൊടുത്തു.
ഫൊക്കാന 2026-28 വര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേക്ക് എല്ലാ പിന്തുണയും, ആശംസകളും ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയന് വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു. കൂടാതെ നൈമയുടെ പിന്തുണയും ലഭിക്കുകയുണ്ടായി. ഏവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി ജിന്‍സ് ജോസഫ് അറിയിച്ചു.