Image

കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു.

Published on 18 November, 2025
കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ടൂബ്ലി അബു സാമി സ്വിമ്മിംഗ് പൂളില്‍ നടന്ന കുടുംബസംഗമത്തില്‍ വെച്ച് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു.  തതവസരത്തില്‍ പുതിയ അപേക്ഷ ഫോം മെമ്പര്‍ഷിപ് സെക്രെട്ടറി  മജു വര്‍ഗീസില്‍ നിന്നും സ്വീകരിച്ചു.  

ചടങ്ങില്‍  മറ്റു സെക്രട്ടറിയേറ്റ്, സെന്‍ട്രല്‍, ഡിസ്ട്രിക്റ്റ്, പ്രവാസിശ്രീ അംഗങ്ങള്‍ സന്നിഹിതരായിരുന്നു.ബഹ്റൈനില്‍ അതിവസിക്കുന്ന മുഴുവന്‍ കൊല്ലം  നിവാസികളെയും അസോസിയേഷന്റെ ഭാഗമാക്കുക  എന്നതാണ് ഈ കാമ്പയിന്റെ മുഖ്യ ലക്ഷ്യം. 2025 ഡിസംബര്‍ 31നു  അവസാനിക്കുന്ന  രണ്ടു മാസം  നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ആണ് തുടക്കമായത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ പി എ മെമ്പര്‍ഷിപ് സെക്രട്ടറി  മജു വര്ഗീസ് 3987 0901 കെ പി എ  സെക്രട്ടറിമാരായ അനില്‍ കുമാര്‍  3926 6951 രജീഷ് പട്ടാഴി  3415 1895 എന്നിവരെ ബന്ധപ്പെടാവുന്നത് ആണ്. എല്ലാ കൊല്ലം പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നു പ്രസിഡന്റ് അനോജ് മാസ്റ്ററും ജനറല്‍സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അഭ്യര്‍ഥിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക