
ഈ മാസം നാലാമത്തെ വ്യാഴാഴ്ച അമേരിക്കയിൽ താങ്ക്സ്ഗിവിങ് ആഘോഷിക്കപ്പെടുന്നു. നമ്മുടെ ഓരോ ആഘോഷങ്ങളും പൂർവികരുടെ ഒരു അനുഭവം അല്ലെങ്കിൽ അവരുടെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ടതാണ്. മേയ്ഫ്‌ളവർ കപ്പലിൽ വന്നിറങ്ങിയ തീർത്ഥാടകർ പ്ലിമത് എന്ന കോളനി സ്ഥാപിച്ച് ജീവിതം ആരംഭിച്ചെങ്കിലും പുതിയ രാജ്യവും കാലാവസ്ഥയും അവരെ കഷ്ടപെടുത്തി. എന്നാൽ വമ്പനുഗ് എന്ന റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാരുടെ (Wampanoag Tribe) സഹായത്തോടെ തീർത്ഥാടകർ അവരുടെ ജീവിതം കെട്ടിപ്പടുത്തു.
അങ്ങനെ വർഷം 1621 ലെ ഒരു കൊയ്ത്തുകാല വിളവെടുപ്പോടൊത്ത് തീർത്ഥാടകരും ഗോത്രവർഗ്ഗക്കാരും ടർക്കി കോഴിയെ കൊന്നു വിരുന്നുണ്ടപ്പോൾ ആദ്യം ദൈവത്തിന് നന്ദിപറയുകയുണ്ടായി. അത് പിന്നെ പ്രതിവർഷം ഒരു ആഘോഷമായി കൊണ്ടാടിവരുന്നു.
നമ്മെ സഹായിച്ചവരും നമുക്ക് നന്മകൾ ചെയ്തവരും ഓർമ്മിക്കപ്പെടേണ്ടവർ തന്നെ. എല്ലാവരിലും ഉപരിയായി നമ്മൾ ഈശ്വരനെ ഓർക്കുന്നു. അതെല്ലാം ഓരോ വ്യക്തിയുടെ വിശ്വാസങ്ങൾ. എന്തായാലും നന്ദി പറയുന്നതും, നല്ലത് ഓർക്കുന്നത് നന്മയാണെന്നു വിശ്വസിക്കാം. ഇ-മലയാളിയുടെ വായനക്കാർക്ക് ഇതേക്കുറിച്ച് ലേഖനങ്ങളോ, കഥകളോ, കവിതകളോ എഴുതി അയക്കാവുന്നതാണ്. ഇപ്പോൾ മുതൽ നവംബർ 26 വരെ അയക്കാവുന്നതാണ്.
ഇമെയിൽ editor@emalayalee.com or ggjey1@gmail.com.
എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ നന്ദിദിനം നേരുന്നു,
സ്നേഹത്തോടെ
ഇ-മലയാളി ടീം