Image

ഡോ. ബ്രീജിറ്റ് ജോര്‍ജ് ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ആയി മത്സരിക്കുന്നു

Published on 17 November, 2025
ഡോ. ബ്രീജിറ്റ് ജോര്‍ജ് ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ആയി മത്സരിക്കുന്നു

ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പി ഡോക്ടറുമായ ബ്രീജിറ്റ് ജോര്‍ജ് ഫൊക്കാനയുടെ 2026- 28 ഭരണസമിതിയില്‍ അസോസിയേറ്റ് സെക്രട്ടറി ആയി മത്സരിക്കുന്നു. ലീലാ മാരേട്ട് പ്രസിഡന്റായി മത്സരിക്കുന്ന ടീമില്‍ നിന്നാണ് ഡോ. ബ്രിജിറ്റും മത്സരിക്കുന്നത്.

മികച്ച പ്രാസംഗിക, ടിവി അവതാരക, പ്രോഗ്രാം അവതാരക, മികച്ച സംഘടനാ പ്രവര്‍ത്തക, ഗായിക, മത - സാംസ്‌കാരിക പ്രവര്‍ത്തക, അതുര സേവന സംഘടനാ പ്രവര്‍ത്തക തുടങ്ങിയ നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. 2022- 24 കാലയളവില്‍ ഫൊക്കന വിമന്‍സ് ഫോറത്തിന്റെ  ചെയര്‍ പേഴ്‌സണായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ചിക്കാഗോ മലയാളി അസോസിയേഷന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാവായ ഡോ. ബ്രിജിറ്റ് അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍, യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചു.

2012-ല്‍ ഹൂസ്റ്റണില്‍ വെച്ച് നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഓര്‍ലാന്റോ കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍, മലയാളി മങ്ക കോര്‍ഡിനേറ്റര്‍ എന്നീ ഉത്തരവാദിത്വങ്ങളും വഹിച്ചിട്ടുണ്ട്.

 

Join WhatsApp News
Observer 2025-11-17 12:53:16
ഫൊക്കാനക്ക് എതിരെ പലവട്ടം കേസ് കൊടുത്ത ഒരാൾ അതിന്റെ പ്രസിഡന്റാകാൻ ശ്രമിക്കുന്നത് അംഗീകരിക്കാമോ? അത് പോലെ എല്ലാ വനിതകളെയും ഒരുമിച്ചു കൂട്ടി ഒരു ഇലക്ഷനോ? വനിതകൾ മാത്രമേയുള്ളു ഫൊക്കാനയിൽ? എന്തായാലും ഇപ്പോഴത്തെ ഭരണസമിതിയുടെ പോക്ക് ശരിയല്ല.
pokkan 2025-11-17 13:02:11
പ്രസിഡന്റാകാൻ ലീലാ മാരെട്ടിനു എന്താണ് യോഗ്യത? പലവട്ടം തോറ്റത് ഒരു യോഗ്യത അല്ല. ജയിച്ചാൽ ഫൊക്കാനക്കും മലയാളി സമൂഹത്തിനും ഇവർ എന്ത് ചെയ്യും? ഒന്നുമില്ല എന്ന് വ്യക്തം.
FOKANA Snehi 2025-11-17 15:05:11
ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ ഈ ഒരു കമ്മിറ്റിയെ പോലെ പ്രവർത്തിച്ച ഒരു കമ്മിറ്റി കാണില്ല, അതിന്റെ പ്രതിഭലനം ആയിരിക്കാം സ്ത്രികൾ കുട്ടത്തോട് മത്സരിക്കാൻ ഫൊക്കാനയിലേക്ക് വരുന്നത്. പല സംഘടനകളിലെ പോലെ സ്ത്രികൾക്ക് ഒരു നീതിയും പുരുഷന് വേറെ നീതിയും അല്ല ഫൊക്കാനയിൽ. Observer പറഞ്ഞത് ശരിയാണ് ഫൊക്കാന പഴയ ഫൊക്കാനയല്ല. സ്ത്രികൾ കുട്ടത്തോട് വരട്ടെ , അവരും ഭരിക്കട്ടെ. നിങ്ങൾ എന്തിന് ബേജാറാകുന്നു.
observer-2 2025-11-17 15:12:05
തോറ്റു തോറ്റു മടുത്ത് വീട്ടിലിരുന്ന ഒരാളെ കുത്തിപ്പൊക്കി കൊണ്ട് വന്നത് ഇപ്പോഴത്തെ ഭരണസമിതിയാണ്. അതിന്റെ ആവശ്യം എന്തായിരുന്നു?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-17 15:27:45
കുറേ കോട്ടിട്ട ലൊട്ടകളുടെ കൂട്ടം. മലയാള- അമേരിക്കർക്കു , അല്ലെങ്കിൽ കേരളത്തിന്‌, അല്ലെങ്കിൽ ഭാരതത്തിന്, ഇക്കൂട്ടരെ കൊണ്ട് എന്തു പ്രയോജനം? അല്ലാ, ഇവർക്ക് തന്നെ എന്തെങ്കിലും പ്രയോജനം ഉണ്ടോ? പേര് മാത്തച്ചൻ മുതലാളി ; കച്ചവടം ഇഞ്ചിയും ജീരകവും. നിങ്ങളെല്ലാം സ്വയം പിരിഞ്ഞു പോയിട്ട് ,നിങ്ങളുടെ മക്കൾക്ക്‌ വേണ്ടിയെങ്കിലും അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ എത്രയും വേഗം engage ആകൂ.. ( community കോളേജുകളിൽ ഫ്രീ spoken english ക്ലാസുകൾ ഉണ്ട് ) Rejice
Fokannan 2025-11-17 17:18:10
തോറ്റു തോറ്റു മടുത്ത് വീട്ടിലിരുന്ന ഒരാളെ കുത്തിപ്പൊക്കി കൊണ്ട് വന്നത് ഇപ്പോഴത്തെ ഭരണസമിതിയാണ് ,Because............ They want the upcoming convention to draw a large crowd and higher attendance for election purposes, not out of genuine love or care for FOKANA. If they have the capacity, they should amend the bylaws to ensure that only registered convention delegates are eligible to vote in the upcoming General Assembly, and that walk-ins on Election Day are not permitted to vote. Can You Do that ?
Mathew Thumanamthotti 2025-11-17 20:12:10
FOKANA ഓക്കാനയിൽ ഓരോ കസേരകളും മാറിമാറി കുത്തിയിരിക്കുന്ന വരും, ഞാൻ ആദ്യത്തെ ഫൗണ്ടിംഗ് കമ്മിറ്റി ട്രഷററും മറ്റും മറ്റും, പിന്നെ ട്രോഫി മാനുഫാക്ചർ ചെയ്തു കൊടുക്കുന്നവനും എന്നൊക്കെ പറഞ്ഞ് എപ്പോഴും സ്റ്റേജിൽ കയറി കുത്തിയിരിക്കുന്നവനും തൊള്ള തുറക്കുന്നവനും. താനൊരു സംഭവവും താനൊരു ഭാഷയ്ക്കുള്ള സംഭാവനയും, നാട്ടിലെ മന്ത്രിമാരുമായി നല്ല പിടിയുള്ള വരും, താനൊരു ചിരി അവതാരകനും, പിന്നെ താൻ ഒരു വലിയ സംഭവമാണെന്നും, തനിക്ക് കമ്മ്യൂണിറ്റി കോളേജിൽ നിന്ന് ഡോക്ടറേറ്റ് കിട്ടിയെന്നും, താൻ ഇല്ലാതെ പൊക്കാനായും FOMA നടക്കുകയില്ലെന്നും, താൻ ആരെയും അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് പൊക്കി വിടുമെന്നും, തന്റെ ഭവനത്തിൽ നിന്ന് ഉണ്ടാക്കുന്ന ഉണ്ണിയപ്പം തിന്നാത്തവർ എങ്ങും ഇല്ലെന്നും. താനൊരു ആടിപ്പാടി പേരെടുത്ത ഒരു പിടിയാനയും ഒരു കൊമ്പനാനയും ഒരു കുഴിയാനയും ആണെന്നും, താൻ സ്വാമി ആയിരക്കണക്കിന് പരസ്യം പിടിച്ച് കൊടുത്ത സംഘടനകൾ ശക്തിപ്പെടുത്തിയ വ്യക്തിയാണെന്നും. താനൊന്ന് ഞൊടിച്ചാൽ ഇന്ത്യയിലെ ഏതു മന്ത്രിയും, അതുമാതിരി ഏത് സിനിമാതാരങ്ങളും ഓടിയെത്തും എന്നൊക്കെ പറഞ്ഞുകൊണ്ട് പൊക്കാനേലും foma, തട്ടിക്കൂട്ട് world മലയാളിയിലും മത്സരിക്കാൻ ഓടി കിതച്ചു വരുന്ന പൊങ്ങന്മാരെയും പൊങ്കത്തിമാരെയും ചാട്ടവാർ എടുത്ത് അടിച്ചോടിക്കുക.
HAHA 2025-11-20 00:27:40
Observer, നിങ്ങളുടെ കമന്റിൽ പഴയകാല ധാരണകളുടെ നിഴലാണ് കാണുന്നത്. സ്ത്രീകൾക്ക് നേത്യത്വം നൽകാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്? നേതൃത്വത്തിന് ലിംഗവ്യത്യാസം ഒരു മാനദണ്ഡമല്ല – നമുക്ക് താലിബാനെ മാതൃകയാക്കാനാവില്ലല്ലോ! ഒരു പാനലിൽ സമർത്ഥമായ സ്ത്രീകൾ ഉള്ളത് ഒരു പ്രശ്‌നമല്ല, അത് പുരോഗതിയാണ്. മറിച്ച്, മറ്റെ പാനലിൽ സ്ത്രീകൾ ഇല്ലാത്തത് എങ്ങനെ ന്യായീകരിക്കാം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക