
ഫോമ സെൻട്രൽ റീജിയൻ, ഫോമ സെൻട്രൽ റീജിയൻ സീനിയർ ഗ്രൂപ്പ്എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ “Plan & Control Your Future — Or Someone Else Will” എന്ന ശീർഷകത്തിൽ ഒരു നിയമ സെമിനാർ സംഘടിപ്പിക്കുന്നു. ഈ Legal Strategy Seminar നയിക്കുന്നത് Attorney Jeff Kulinsky, Esq., J.D. (Cooley Law School, Michigan), Attorney Vimal Kottukapally, Esq., J.D. (Loyola University of Chicago School of Law) എന്നിവർ ആയിരിക്കും. സെമിനാർ 2025 നവംബർ 23, ഞായറാഴ്ച രാവിലെ 9:15 ന് Syro-Malabar Cathedral Hall-ൽ നടക്കും.
ഈ സെമിനാറിൽ Estate Planningഎന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് പ്രഭാഷണങ്ങൾ നടക്കുക. ഇതിൽ വിൽ (Wills), ട്രസ്റ്റുകൾ (Trusts), മരണാനന്തര ആസ്തി കൈമാറ്റം (Transfers Upon Death), പവർ ഓഫ് അറ്റോർണി (Powers of Attorney), ലിവിംഗ് വിൽ (Living Wills), ഗാർഡിയൻഷിപ്പ് (Guardianship), പ്രൊബേറ്റ് / എസ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ (Probate/Estate Administration) തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു.
സെമിനാറിൽ ഉൾപ്പെടുത്താത്ത, എന്നാൽ വ്യക്തിഗത ആലോചനയ്‌ക്ക് ലഭ്യമായ മറ്റ് നിയമ മേഖലകളിൽ ഇവർക്കു പ്രാവീണ്യമുണ്ട്. അതിൽ കോർപ്പറേറ്റ് ആൻഡ് ബിസിനസ് ലോ, ഓർഡേഴ്സ് ഓഫ് പ്രൊട്ടക്ഷൻ, സിവിൽ നോ-കോണ്ടാക്റ്റ് ഓർഡേഴ്സ്, വിവിധ സിവിൽ ലിറ്റിഗേഷൻ (Plaintiff/Defendant), കരാർ വിഷയങ്ങൾ (Contract Litigation), ട്രസ്റ്റ് ലിറ്റിഗേഷൻ, റിപ്ലെവിൻ, കൺവേഴ്ഷൻ, റിയൽ എസ്റ്റേറ്റ് ക്ലോസിംഗ്, ലീസ്, ലാൻഡ്‌ലോർഡ്/ടേനന്റ് വിഷയങ്ങൾ, എവിക്ഷൻ, എവിക്ഷൻ ഡിഫൻസ്, പ്രീ-നപ്ഷ്യൽ & പോസ്റ്റ്-നപ്ഷ്യൽ കരാറുകൾ, കൂടാതെ കുടുംബനിയമ വിഷയങ്ങൾ (Family Law) — വിവാഹമോചനം (Divorce), കുട്ടികളുടെ സംരക്ഷണവും വകമാറ്റവും (Allocation/Custody), പിതൃത്വം (Paternity) തുടങ്ങിയവയും ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ദയവായി Johnson Kannookaden, George Joseph Kottukappally, Luke (Kochumon) Chirayil, Shabu Mathew, കൂടാതെ FOMAA സെൻട്രൽ റീജിയൻofficials Achenkunju Mathew, Anto Kavalakal, Moni (Varghese Thomas) എന്നിവരുമായി ബന്ധപ്പെടുക.