
ന്യു യോര്‍ക്ക്: ഫോമായുടെ തുടക്കം മുതല്‍ നേത്രുരംഗത്തു പ്രവര്‍ത്തിക്കുന്ന റോയ് ചെങ്ങന്നൂര്‍ ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മല്‍സരിക്കുന്നു. റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ (റോമ) പ്രസിഡന്റായി എട്ടു വര്‍ഷം പ്രവര്‍ത്തിച്ച റോയിയെ സംഘടന എൻഡോഴ്സ് ചെയ്തു.
2004-ല്‍ ഹഡ്സന്‍ വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്ന റോയ് ചെങ്ങന്നൂര്‍ 2010-12 കാല്ത്ത് ഫോമാ എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയിരുന്നു. പിന്നീട് റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ (റോമ) പ്രസിഡന്റായി.
2004-ല്‍ അവിഭക്ത ഫൊക്കാനയുടെ ഇന്റര്‍നാഷനല്‍ കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. ഫോമാ ചിക്കാഗോ കണ്വന്‍ഷന്‍ കോര്‍ഡിനേറ്റര്‍, കാന്‍കുന്‍ കൺ വൻഷനില്‍ വി.ഐ.പി. കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചു.
ന്യു യോര്‍ക്ക് സിറ്റിയിൽ ഇന്ത്യാ ഡേ പരേഡിൽ ഫൊമായുടെ ഫ്‌ലോട്ട് ഇറക്കുകയും ഒട്ടെറെ പേരെ പരേഡിന് എത്തിക്കുകയും ചെയ്തത് എരെ ശ്രദ്ധിക്കപ്പെട്ടു. യൂത്ത് ഫെസ്റ്റിവലും റീജിയനല്‍ കണ്വന്‍ഷനും വിജയകരമാക്കാനും റോയിക്കു കഴിഞ്ഞു.
പതിനഞ്ചു വര്‍ഷമായി ഒരു ഔദ്യോഗിക സ്ഥാനവും ഏറ്റെടുത്തിട്ടില്ല. നേതൃരംഗത്ത് കടിച്ചു തൂങ്ങാൻ ഒരിക്കലും മുതിർന്നിട്ടില്ല. സഹപ്രവർത്തകരുടെ നിര്‍ബന്ധ പ്രകാരമാണ് ഇപ്രാവശ്യം മല്‍സരരംഗത്തിറങ്ങാൻ തീരുമാനിച്ചത് .
വലിയ സൗഹ്രുദബന്ധത്തിന്റെ ഉടമയായ റോയ് ചെങ്ങന്നൂർ കേരള എന്റര്ടെയിന്മെന്റ്സ് എന്ന സ്വന്തം സ്ഥാപനം വഴി ഒട്ടെറെ സ്റ്റേജ് ഷോകൾ നടത്തി.
റോയ് വിജയിക്കുന്നത് സംഘടനക്ക് ഏറെ ഗുണപ്രദമായിരിക്കുമെന്ന് റോമാ പ്രവർത്തകരും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നു.