Image

സ്റ്റാന്‍ലി ഇത്തൂണിക്കല്‍ ഫൊക്കാന ആർ.വി.പി. ആയി മത്സരിക്കുന്നു

Published on 14 November, 2025
സ്റ്റാന്‍ലി ഇത്തൂണിക്കല്‍ ഫൊക്കാന ആർ.വി.പി.  ആയി മത്സരിക്കുന്നു

വാർഷിങ്ടൺ ഡി.സി : യുവ നേതാവ് സ്റ്റാൻലി ഇത്തൂണിക്കൾ ഫൊക്കാന വാഷിംഗ്‌ടൺ ഡിസി ആർ.വി.പി ആയി ഫിലിഫോസ് ഫിലിഫിന്റെ പാനലിൽ മത്സരിക്കുന്നു. 

യുവ പ്രതിനിധി ആയി ഫൊക്കാനയുടെ യൂത്ത് കമ്മിറ്റീയിൽ തുടങ്ങി, നാഷണൽ കമ്മിറ്റിയിൽ, ബോർഡ് ഓഫ് ട്രസ്റ്റ്ടിയിൽ, ഇപ്പോളത്തെ ഫൊക്കാനയുടെ ഓഡിറ്റർ ആയി പ്രവൃത്തിക്കുന്ന മികവിന്റെ അംഗീകാരം ആയിട്ടാണ് ഈ നേട്ടം. 

വാഷിംഗ്‌ടൺ ഡിസി റീഗൻ നാഷണൽ എയർപോർട്ട് ഉദ്യോഗസ്‌ഥൻ ആണ് സ്റ്റാൻലി. കൈരളി ഓഫ് ബാൾട്ടിമോറിയന്റെ എന്റർടൈന്മെന്റ് ചെയർ ആയി പ്രവർത്തിക്കുന്നു അതുപോലെ തന്നെ വാഷിങ്ടൺ ഡിസി സൈന്റ്റ് ജോൺസ് സിറിയക് ഓർത്തോഡോട്സ് ചർച് സെക്രെട്ടറി കൂടെ ആണ് .

യുവജനതക്ക് അര്ഹമായ പ്രാതിനിധ്യം ലഭിക്കാൻ സ്റ്റാൻലിയെ വിജയിപ്പിക്കേണ്ടത്  ആവശ്യമാണെന്നു പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്  ചൂണ്ടിക്കാട്ടി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക