Image

ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ.

പന്തളം ബിജു. Published on 13 November, 2025
ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ.

ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയതായി ചെയർമാൻ ബിജു സ്കറിയ അറിയിച്ചു. ദേശീയ തലത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട മീറ്റിലേക്ക് സ്റ്റാർട്ടപ്പ് ബിസിനസിന്റെയും വെഞ്ച്വർ ക്യാപിറ്റലിസത്തിന്റെയും തലതൊട്ടപ്പന്മാർ പങ്കെടുക്കുന്നു എന്നതാണ് ഒരു പ്രത്യേക സവിശേഷത.

ചെയർമാനായി സ്ഥാനമേറ്റയുടൻ തന്നെ ഈ ഒരു പരിപാടി വന്പിച്ച വിജയപ്രദമാക്കാൻ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഒരു ബിസിനസ്സിൽ പ്രൊഫെഷണിലിസം എന്തിനാണ് എന്ന് നന്നായി അറിയാവുന്ന ബിജു സ്കറിയ ഈ പരിപാടിയുടെ വെബ്സൈറ്റ് ഡിസൈൻ, രെജിസ്ട്രേഷൻ, താമസസൗകര്യങ്ങൾ, സിറ്റി ടൂർ മുതൽ പ്രോഗ്രാം ചാർട്ട് വരെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സെമിനാർ പോലെ കാര്യങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ മികവോടെ കൃത്യതയോടെയും വ്യക്തതയോടെയും വിവരിക്കുന്ന ഇദ്ദേഹത്തിന്റെ കൈകളിൽ ഈ പരിപാടി ഭദ്രമാണ് എന്ന് വെസ്റ്റേൺ റീജിയൻ പ്രോഗ്രാം കമ്മറ്റി ഒന്നടങ്കം വിശേഷിപ്പിച്ച് കഴിഞ്ഞു.

പല സംസ്ഥാങ്ങളിലായി പടർന്നു പന്തലിച്ച് കിടക്കുന്ന ഫോമായുടെ വെസ്റ്റേൺ റീജിയന്റെ മലയാളി ബിസിനെസ്സ് സംരംഭകരെ ഒരുകുടക്കീഴിൽ കൊണ്ടുവരികയും, അവരുടെ അനുഭവ സമ്പത്തുകളുടെ വിജയഗാഥ പുതുതായി ബിസിനസ് ആരംഭിക്കുന്നവർക്കായി പങ്കുവെക്കുക എന്നതാണ് ഈ മീറ്റിന്റെ ഉദ്ദേശ്യം.

ആറ് വർഷങ്ങൾ ഷിക്കാഗോയിലും, നാല് വർഷങ്ങൾ ന്യൂയോർക്കിലും, ഇപ്പോൾ രണ്ട് ദശകങ്ങളായി വാഷിംഗ്ടണിലെ സിയാറ്റിൽ കുടുംബസമേതം താമസിക്കുന്ന ബിജു സ്കറിയ ഫോമയിലെ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ്. 2023 ലെ ഫോമാ ഇന്റർനാഷണൽ കാൻകൂൺ കൺവൻഷനിലെ ബിസിനസ് മീറ്റിന്റെ വൈസ് ചെയർമാൻ, കേരളം അസോസിയേഷൻ ഓഫ് വാഷിങ്ങ്ടന്റെ പ്രസിഡന്റ് , പലപല ചാരിറ്റി ഓർഗനൈസഷനുകളുടെ ബോർഡ് മെമ്പർ എന്ന നിലകളിൽ സ്തുത്യർഹമായ പദവികൾ അലങ്കരിച്ചിട്ടുണ്ട്.

വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ്, റീജിയണൽ ചെയർമാൻ റെനി പൗലോസ്, ലാസ് വേഗസ് അസോസിയേഷൻ പ്രസിഡന്റ് തോംസൺ ചെമ്പ്ലാവിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സബ്കമ്മറ്റികളും ഇദ്ദേഹത്തോടൊപ്പം ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് https://fomaavegas2025.com/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക