
ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ ഇന്ത്യൻ അസോസിയേഷൻ ഹാൾ നമ്പർ ഏഴിൽ യുവകവി വിഷ്ണു പകൽക്കുറിയുടെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
അപഥസഞ്ചാരിയുടെ പുലയാട്ട്, ഭാര്യ ഒരു ദുർമന്ത്രവാദിനി എന്നീ പുസ്തകങ്ങൾ എഴുത്തുകാരനും നിരുപകനുമായ ശൈലൻ പ്രകാശനം ചെയ്തു, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി പി.ശീപ്രകാശ് പുസ്തകം ഏറ്റുവാങ്ങി.
കവി എം.ഒ.രഘുനാഥ്, എഴുത്തുകാരി ഉഷ ചന്ദ്രൻ, തുടങ്ങി ഒട്ടേറെ എഴുത്തുകാർ സാന്നിധ്യം വഹിച്ചു.
