Image

ഫൊക്കാനയെ പുതിയ തലത്തിലേക്ക് ഉയർത്തുക ലക്ഷ്യമിട്ട് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റിയും

Published on 09 November, 2025
ഫൊക്കാനയെ  പുതിയ തലത്തിലേക്ക് ഉയർത്തുക ലക്ഷ്യമിട്ട് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റിയും

ന്യു യോർക്ക്: ഫൊക്കാനയുടെ മുന്നോട്ടുള്ള കുതിപ്പിനു കരുത്തുപകരുകയും പുതിയ പദ്ധതികളും  കൂടുതൽ ജനപങ്കാളിത്തവുമായി  സംഘടനയെ  പുതിയ തലത്തിൽ എത്തിക്കുമെന്നും ഉറപ്പുനൽകി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന 'ടീം ഇന്റഗ്രിറ്റി.' സമൂഹത്തിലും സംഘടനയിലും മികച്ച പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയരായ സന്തോഷ് നായർ (ജനറൽ സെക്രട്ടറി-ചിക്കാഗോ), ലിൻഡോ ജോളി (എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ്-ഫ്ലോറിഡ ), ആന്റോ വർക്കി (ട്രഷറർ-ന്യു യോർക്ക്), ഷൈനി രാജു (വിമൻസ് ഫോറം ചെയർ-ന്യു ജേഴ്‌സി) എന്നിവരാണ് ഫിലിപ്പോസ് ഫിലിപ്പിനൊപ്പം പുതിയ കർമ്മ പദ്ധതികളുമായി രംഗത്തു വന്നത്.

മൂന്നു പതിറ്റാണ്ടിലേറെ പ്രതിസന്ധികളില്‍ സംഘടനയോടൊപ്പം നിന്ന് സംഘടനയുടെ ഉയര്‍ച്ചയില്‍ ഭാഗഭാക്കായ ചരിത്രമാണ് ഫിലിപ്പോസിന്റെത്. കേസുകൾ കൊടുത്ത് സംഘടനയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കാൻ  ചിലർ ശ്രമിച്ചപ്പോൾ അവയെ കോടതിയിൽ  പരാജയപ്പടുത്തി ഫൊക്കാനയുടെ  കെട്ടുറപ്പ് സംരക്ഷിച്ച നേതാവാണ് ഫിലിപ്പോസ് ഫിലിപ്പ്. സംഘടനയുടെ എമ്ബളവും പേരും വരെ കോടതി കയറിയപ്പോൾ  ശക്തമായ ചെറുത് നില്പ് നടത്തിയതുകൊണ്ടാണ് സംഘടനാ പലതാകാതെ പോയത്.  ഫൊക്കാന ലീഗൽ കോർഡിനേറ്റർ എന്ന നിലയിൽ  2018 മുതലുള്ള 7 വ്യവഹാരങ്ങളിലും ഫൊക്കാനയെ പ്രതിരോധിക്കുകയും എതിർ  കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരെ  വിജയം നേടുകയും ചെയ്തു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി സംഘാടന ശേഷി തെളിയിച്ച സന്തോഷ് നായർ ഇപ്പോൾ ഫൊക്കാന ആർവിപി ആണ്. ഫൊക്കാനയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം വോളി ബോള് ടൂര്ണമെന്റും സംഘടിപ്പിക്കുന്നു.  

ആദ്യമായി ഫൊക്കാന സ്റ്റാർ സിംഗർ പ്രോഗ്രാമും സ്പെല്ലിംഗ് ബിയും സംഘടിപ്പിച്ചു .  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയും ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റും ആയിരുന്നു. ഇപ്പോൾ ഐ‌ഒ‌സി യുഎസ്എ കോർ കമ്മിറ്റി അംഗവും ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ് പ്രസിഡന്റുമാണ്.

ഫൊക്കാനയുടെ  ഫ്‌ളോറിഡ ആർ വി പി ആയ  ലിൻഡോ  ജോളി സംഘടനാ രംഗത്തും വ്യക്തിപരമായും  മികച്ച പ്രവർത്തനങ്ങൾക്കും വലിയ നേട്ടങ്ങൾക്കും ഉടമയാണ്.  ചെറുപ്പം മുതല്‍   പൈലറ്റാകുക എന്ന ആഗ്രഹത്തില്‍ അമേരിക്കന്‍ നിലവാരത്തിലുള്ള  പ്രൊഫഷണല്‍ പരിശീലന സ്‌കൂള്‍ ആരംഭിക്കുകയും നിരവധി ചെറുപ്പക്കാരെ വൈമാനികരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നിരവധി ബിസിനസ് സംരംഭങ്ങളും ഇതൊടൊപ്പം ലിൻഡോ  ജോളി നടത്തുന്നു. ഹൈ എന്‍ഡ് ബിസിനസുകാരനായ ഇദ്ദേഹത്തിന് നിരവധി ഗ്യാസ് സ്റ്റേഷനുകളുമുണ്ട് . ഇത്തരം സംരംഭങ്ങളിലൂടെ നിരവധി മലയാളികൾക്ക്   തൊഴിൽ നൽകുന്നു.

സാംസ്‌കാരികവും കായികവുമായ ഇവന്റുകള്‍ സംഘടിപ്പിക്കുകയും സ്‌പോണ്‍സര്‍ ചെയ്യുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ എന്നും മുമ്പിലാണ് ലിന്റോ. ചാരിറ്റി രംഗത്തും മുന്നിലാണ്.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഫൊക്കനയ്ക്ക് ലിൻഡോ ജോളി വലിയ മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല.

ഫൊക്കാന ന്യു യോർക്ക്  റീജനൽ വൈസ് പ്രസിഡന്റ് കൂടിയായ ആന്റോ വർക്കി  വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ    മുൻ പ്രസിഡന്റും  ഇപ്പോഴത്തെ കോഓർഡിനേറ്ററും ആണ്.

വൈസ്മെൻസ് ക്ലബ്ബിന്റെ കമ്മിറ്റി മെംബർ കൂടിയാണ്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഈ യുവനേതാവ്  2023 മുതൽ സിറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു.  

ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുള്ള ആന്റോ  ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് മെംബർ കൂടിയാണ്.  
ന്യൂ ജേഴ്‌സിയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (മഞ്ച്) മുൻ  പ്രസിഡന്റ്  ഡോ. ഷൈനി രാജു വിമെൻസ് ഫോറം  എക്യൂട്ടിവ് കമ്മിറ്റി മെംബർ , റീജണൽ വിമെൻസ് ഫോം കോർഡിനേറ്റർ, നാഷണൽ കമ്മിറ്റി മെംബർ   തുടങ്ങി  നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ  വഹിച്ചിട്ടുണ്ട്.  

അവതാരക,  സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക , അദ്ധ്യാപിക , ഹെൽത്ത് കെയർ പ്രോഫഷണൽ   തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂജേഴ്‌സിക്കാരുടെ അഭിമാനമായ ഡോ. ഷൈനി രാജു.  

ഡോ. ഷൈനിയുടെ നേതൃത്വത്തിൽ മഞ്ച്  നിരവധി ചാരിറ്റി പ്രവത്തനങ്ങൾ നടത്തുകയും സംഘടയുടെ പ്രവർത്തനം വിപുലീകരിക്കുകയും ചെയ്തു.  

ന്യൂ ജേഴ്‌സിയിലെ എസക്സ് കൗണ്ടി കോളേജ്, കേൾഡ് വെൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ മാത്തമാറ്റിസ്‌ അദ്ധ്യാപികയായി സേവനം ചെയ്യുന്ന  ഡോ. ഷൈനി  ഹെൽത്ത് കെയർ പ്രൊഫഷണൽ കുടിയാണ് . എസക്സ്  കൗണ്ടി കോളേജിൽ റേഡിയോളജി വിഭാഗത്തിൽ ക്ലിനിക്കൽ കോർഡിനേറ്റർ കൂടിയാണ് അവർ.

കേരളത്തിൽ നിന്നും മത്തമാറ്റിസിൽ മാസ്റ്റേഴ്‌സ് കഴിഞ്ഞ  ഡോ.ഷൈനി ന്യൂ ജേഴ്‌സി സ്റ്റേറ്റ് കോളേജിൽ നിന്നും എം എസും , അതിന് ശേഷം PHD യും കാരസ്ഥമാക്കിയിട്ടുണ്ട്. മത്തമാറ്റിസിൽ പി എച് ഡി യുള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഷൈനി .  

 

Join WhatsApp News
Abu Cherian 2025-11-09 20:29:51
പോക്കാനേ പുതിയ തലത്തിലേക്ക് ഉയർത്തി ഉയർത്തി FOKANA എന്ന കാട്ടാന ഒരു പരുവത്തിലായി. FOKANA എന്ന ആന കാര്യമായി തീറ്റയൊന്നും കിട്ടാത്തതിനാൽ ഇപ്പോൾ നാട്ടിലേക്ക് ഇറങ്ങി മനുഷ്യരുടെ കൃഷി നശിപ്പിക്കൽ ഒരു ഹോബിയായി എടുത്തിരിക്കുകയാണ്. LANA എന്ന മറ്റൊരു പിടിയാന Dallas പരിസരവും എല്ലാം വിസർജിച്ചു നാശമാക്കി. ലീല Marret, എന്ന പെൺപുലി FOKANA - ആനക്കാരിയാകാൻ പലവട്ടം ശ്രമിച്ചിട്ടും, കൂടെ നിന്നവർ കാലു വാരിയതിനാൽ പലവട്ടം എട്ടുനിലയിൽ പോട്ടേണ്ടി വന്നു. ഇപ്പോൾ ഇതാ വേറൊരു വ്യക്തി, മറ്റൊരു കസേരയിൽ നിന്ന് ചാടി ആനക്കാരൻ ആകാൻ വന്നിരിക്കുകയാണ്. . ലീല മാരിയേട്ടന്റെ പാനലിൽ മത്സരിക്കാം എന്ന് ഏറ്റിരുന്ന ചില അംഗങ്ങളെ സൂത്രത്തിൽ അടിച്ചുമാറ്റി പുള്ളിക്കാരൻ പൊക്കാനെ പുതിയ തലത്തിലേക്ക് അങ്ങ് അടിച്ചുമാറ്റി കൊണ്ടുപോവുകയാണ്. തീർച്ചയായിട്ടും Leela Marriot ഒരു ഈറ്റപ്പുലി മാതിരി ചാടി വന്നു, വിജയിക്കും. അല്ലെങ്കിൽ കളി കാണാൻ ഇരിക്കുന്നതേയുള്ളൂ.
സംഘടന നേതാക്കൾ 2025-11-10 00:28:27
പണ്ടത്തെ, മലയാള സിനിമയുടെ ടൈറ്റിലിൽ, എഴുതിക്കാണിക്കുമായിരുന്നു “അഭിനയിക്കുന്നത് നിങ്ങളുടെ ഇഷ്ടതാരങ്ങൾ” എന്ന്‌, നമുക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും. അതുപോലെയാണ്, ഇവിടുത്തെ, സംഘടന നേതാക്കളുടെ കാര്യം. മറ്റുള്ളവർക്, ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ഞങ്ങൾ തിരിച്ചിട്ടും മറിച്ചിട്ടും നേതാക്കൾ ആകും, എന്നാണ്.
Abdul 2025-11-10 05:05:39
I worked with Phillip Philippos. I do know that Philippos can do great job for Fokana.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക