
കൊല്ലം പ്രവാസി അസോസിയേഷന്‍ 10 ഏരിയാകളിലായി നടത്തി വരുന്ന പോന്നോണം 2025 പരിപാടിയുടെ ഭാഗമായി മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ സിറ്റി ഹാളില്‍ വെച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മനാമ ഏരിയയുടെ വിപുലമായ ഓണാഘോഷത്തോട് കുടി ഈ വര്‍ഷത്തെ കെ പി എ പൊന്നോണം 2025 ന് ഉജ്വലമായി സമാപനം കുറിച്ചു.

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ലോക കേരള സഭ അംഗവും ബഹറിന്‍ സാമൂഹിക പ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍, ബഹ്റൈന്‍ കെ എം സി സി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പുമംഗലം എന്നിവര്‍ മുഖ്യാതിഥികളായിയും കെ പി എ രക്ഷാധികാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ ചന്ദ്രബോസ്, സാമൂഹിക പ്രവര്‍ത്തകനായ അമല്‍ദേവും വിശിഷ്ട അതിഥിയായും പങ്കെടുത്തു.

കെപിഎ പൊന്നോണം 2025 മനാമ ഏരിയ പ്രോഗ്രാം കോഡിനേറ്റര്‍ ആയ സുമി ഷമീര്‍ ആമുഖപ്രസംഗം നടത്തി. മനാമ ഏരിയ വൈസ് പ്രസിഡന്റ് നാസ്സറുദീന്‍ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ ട്രഷറര്‍ അരുണ്‍ പ്രസാദ് സ്വാഗതം പറഞ്ഞു. കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ പി എ സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, മനാമ ഏരിയ കോഡിനേറ്റര്‍ ഷമീര്‍ സലിം, ഏരിയ ജോയിന്റ് സെക്രട്ടറി സുധീര്‍ സുലൈമാന്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ സെക്രട്ടറി അജയ് അലക്‌സ് നന്ദി രേഖപ്പെടുത്തി.

സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയും കെ പി എ സിംഫണി കലാകാരന്മാര്‍ അവതരിപ്പിച്ച ഗാന മേളയും മനാമ ഏരിയ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഓണക്കളികളും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മനാമ ഏരിയയുടെ ഓണാഘോഷത്തോടുകൂടി ഈ വര്‍ഷത്തെ കെ പി എ യുടെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി.