Image

ഷാര്‍ജ ഇന്റര്‍ നാഷ്ണല്‍ ബുക് ഫെയറില്‍ രാജന്‍ കിണറ്റിങ്കരയുടെ നോവലും.

Published on 05 November, 2025
ഷാര്‍ജ ഇന്റര്‍ നാഷ്ണല്‍ ബുക് ഫെയറില്‍ രാജന്‍ കിണറ്റിങ്കരയുടെ നോവലും.

നവംബര്‍ 5 മുതല്‍ 16 വരെ ഷാര്‍ജയില്‍ വച്ചു നടക്കുന്ന ലോക പ്രശസ്തമായ  ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ 2025 ല്‍ മുംബൈ എഴുത്തുകാരന്‍ രാജന്‍ കിണറ്റിങ്കരയുടെ *നഗരച്ചുടിലെ അമ്മനിലാവ്* എന്ന നോവലും. മുംബൈ മഹാനഗരത്തിന്റെ ഉള്‍ച്ചൂടില്‍  മലമക്കാവ് എന്ന തന്റെകൊച്ചു ഗ്രാമത്തേയും സ്‌നേഹത്തണലായ അമ്മയേയും വൈകാരികമായി വരച്ചിട്ട രാജന്റെ നോവല്‍ ആസ്വാദക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

  പ്രസാധകരായ എച്ച്&സി പബ്ലിക്കേഷന്‍സ്, തൃശൂര്‍ പുസ്തകമേളയില്‍ ഉള്‍പ്പെടുത്തിയ ഈ നോവല്‍ ഹാള്‍ നമ്പര്‍ 7, സ്റ്റാള്‍ നമ്പര്‍ 8 - ZC യില്‍ ലഭ്യമായിരിക്കും. നൂറിലധികം രാജ്യങ്ങളിലെ എഴുത്തുകാരുടെ രചനകള്‍ കൊണ്ട് ഷാര്‍ജ പുസ്തകമേള സമ്പന്നമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക