Image

സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ച് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍

ആദ്വിക് സുജേഷ് Published on 03 November, 2025
സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ച് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍

മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍, സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഉം അല്‍ ഹസം, കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലുമായി ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.


സ്തനാര്‍ബുദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുക, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയായിരുന്നു ബോധവല്‍ക്കരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. ചടങ്ങില്‍ സ്‌പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ കൃഷ്ണപ്രിയ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു.


ക്യാമ്പില്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി വനിതകളും കുട്ടികളും പങ്കാളികളായി. അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
സമൂഹത്തിന്റെ ആരോഗ്യപരമായ കാര്യങ്ങളില്‍ സംഘടന എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക