
കൊല്ലം പ്രവാസി അസോസിയേഷന്‍ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡിലൈറ് റസ്റ്റോറന്റില്‍ വെച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബഹ്റൈന്‍ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.

കെ.പി.എ ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ ജോയിന്റ് സെക്രട്ടറി പ്രിന്‍സ് ജോര്‍ജ് സ്വാഗതം പറഞ്ഞു. കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , സെക്രട്ടറി അനില്‍കുമാര്‍, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, കെ പി എ മുന്‍ സെക്രട്ടറി സന്തോഷ് കാവനാട്, ബുദൈയ ഏരിയ കോഓര്‍ഡിനേറ്റര്‍ ജോസ് മങ്ങാട് , ഏരിയ സെക്രട്ടറി നിസാമ് , ഏരിയ വൈസ് പ്രസിഡന്റ് അനില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ ട്രഷറര്‍ ബിജു ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി.

സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയും, അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും, കുട്ടികളും കെ.പി.എ കുടുംബാംഗങ്ങളും പങ്കെടുത്ത ഓണക്കളികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
വരുന്ന ഒക്ടോബര്‍ 31ന് നടക്കുന്ന കെ പി എ മനാമ ഏരിയയുടെയും ഹിദ്ദ് ഏരിയയുടെയും ഓണാഘോഷങ്ങളോടുകൂടി കെപിഎ പൊന്നോണം 2025 ന് സമാപനം ആകുമെന്ന് കെ പി എ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അറിയിച്ചു.