
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ഇ.ആര് ഇവെന്റുമായി കൈകോര്‍ത്ത് നവംബര്‍ 21 ന് ദമ്മാമില്‍ നടത്തുന്ന, മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ എസ് ചിത്ര നയിക്കുന്ന 'റിഥം 2025 - ട്യൂണ്‍സ് ഓഫ് ഇന്ത്യ' എന്ന മെഗാഷോയുടെ ലോന്‍ജിംഗ് പ്രോഗ്രാം ദമ്മാമില്‍ നടന്നു.
ദമാം അല്‍ വഫാ മാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വെച്ച്, നവയുഗം നേതാക്കളായ എംഎ വാഹിദ്, ഷാജി മതിലകം, സാജന് കണിയാപുരം, ശരണ്യ ഷിബുകുമാര്‍, സ്പോണ്‍സര്‍മാരായ റോയിസണ്‍ (ജയ് മസാല), റോബിന് (യൂണിവേഴ്സല്‍ ഇന്‍സെപക്ഷന്‍ കമ്പനി) എന്നിവര്‍ ചേര്‍ന്ന് 'റിഥം 2025 - ട്യൂണ്‍സ് ഓഫ് ഇന്ത്യ' പ്രോഗാമിന്റെ ലോന്‍ജിംഗ് നിര്‍വഹിച്ചു.
പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ നാലു കാറ്റഗറിയില്‍ വില്‍പ്പനയ്ക്കെത്തുന്ന മെഗാഷോയുടെ ടിക്കറ്റുകളുടെ ലോന്‍ജിംഗ് തുടര്‍ന്ന് അരങ്ങേറി. പ്ലാറ്റിനം ടിക്കറ്റ് പ്രദീപ് കൊട്ടിയവും (നവോദയ), ഡയമണ്ട് ടിക്കറ്റ് മോഹന്‍ ദാസും (ഇലഗന്റ് ഇന്റീരിയര്‍ കേരള), ഗോള്‍ഡ് ടിക്കറ്റ് ബിജു കല്ലുമലയും (ഒ.ഐ.സി.സി), സില്‍വര്‍ ടിക്കറ്റ് അലികുട്ടി ഉളവട്ടൂറും (കെ.എം.സി.സി) ലോന്‍ജിംഗ് നിര്‍വ്വഹിച്ചു.
കിഴക്കന്‍ പ്രവശ്യയിലെ കലാകാരന്മാര് അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ആരംഭിച്ച ലോന്‍ജിംഗ് പരിപാടിയ്ക്ക്, പ്രിജി കൊല്ലം സ്വാഗതവും, ബിജു വര്‍ക്കി പ്രോഗ്രാം ആമുഖവും, മുഹമ്മദ് ഷിഷു നന്ദിയും പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനകളുടെ നേതാക്കളും, പ്രോഗ്രാം സ്പോണ്‍സേര്‍മാരുടെ പ്രതിനിധികളും, നൂറുകണക്കിന് പ്രവാസികളും, കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
നവയുഗം കലാവേദി, വനിതാവേദി, കുടുംബവേദി, പ്രോഗ്രം മാനേജ് മെന്റ് കമ്മറ്റി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി.