
കൊല്ലം പ്രവാസി അസോസിയേഷന്‍ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡിലൈറ് റസ്റ്റോറന്റില്‍ വെച്ച് ഇരുന്നൂറ്റി അന്‍പതോളം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍, കെ പി എ രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ബിനോജ് മാത്യു എന്നിവര്‍ വിശിഷ്ട അതിഥികളായും ചടങ്ങില്‍ പങ്കെടുത്തു.

കെ.പി.എ സല്‍മാനിയ ഏരിയ പ്രസിഡന്റ് ജയകമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി ജിബി ജോണ്‍ വര്ഗീസ് സ്വാഗതം പറഞ്ഞു. കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി,അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, ഏരിയ കോഓര്‍ഡിനേറ്റര്‍ റെജിമോന്‍ ബേബികുട്ടി, സല്‍മാനിയ ഏരിയ ട്രഷറര്‍ സന്തോഷ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ജേക്കബ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സല്‍മാനിയ ഏരിയ കെ പി എ പൊന്നോണം 2025 പ്രോഗ്രാം കണ്‍വീനര്‍ അക്ബര്‍ഷാ നന്ദി രേഖപ്പെടുത്തി.

കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കെപിഎ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും കെ.പി.എ സൃഷ്ടി സിമ്പണി കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും സല്‍മാനിയ ഏരിയ കമ്മിറ്റി മൊമെന്റോ നല്‍കി.സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയും, അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും, കുട്ടികളും കെ.പി.എ കുടുംബാംഗങ്ങളും പങ്കെടുത്ത ഓണക്കളികളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി.