Image

കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ

Published on 08 October, 2025
കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം  ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ

ന്യൂയോർക്ക് : "ബഹുസ്വര സമൂഹത്തിൽ സുവിശേഷം പങ്കിടൽ" എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ നടത്തി. ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ ടാബർണാക്കിൾ സഭയിൽ വെച്ച് നടത്തപ്പെട്ട സെമിനാറിൽ ചാപ്റ്റർ സെക്രട്ടറി ഇവാഞ്ചലിസ്റ്റ് സാം മേമന അധ്യക്ഷത വഹിച്ചു.

സത്യത്തിന്റെ മത്സരാത്മകമായ അവകാശവാദങ്ങളുടെ ലോകത്ത്, വേദവചന സത്യങ്ങളിൽ വേരൂന്നിയതും നമ്മുക്ക് ബോധ്യമായതുമായ യേശുക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ വിശ്വാസ സമൂഹം തയ്യാറാകണമെന്ന് ലണ്ടനിലെ നോർത്ത് ഹാംപ്ടണിൽ നിന്നുള്ള പാസ്റ്റർ വർഗീസ് എം സാമുവൽ പ്രസ്താവിച്ചു. ഏകദിന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബഹുസ്വര സമൂഹത്തിൽ സുവിശേഷം പങ്കിടൽ" എന്ന വിഷയത്തിൽ ഉപന്യാസ മത്സരം ആരംഭിക്കുമെന്ന് കെ.പി.ഡബ്ല്യു.എഫ് പ്രഖ്യാപിച്ചു. ഇംഗ്ലീഷിലോ മലയാളത്തിലോ 500 വാക്കുകളുള്ള ഒരു ഉപന്യാസം സമർപ്പിക്കാൻ പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നു. മത്സരത്തിൽ താൽപ്പര്യമുള്ള എല്ലാ എഴുത്തുകാർക്കും പ്രായഭേദമെന്യേ പങ്കെടുക്കാമെന്ന് ചാപ്റ്റർ പ്രസിഡന്റ് റവ. ഡോ. ജോമോൻ ജോർജ് അറിയിച്ചു. എൻട്രികൾ 2025 നവംബർ 30-നകം kpwfchapter@gmail.com എന്ന ഇമെയിൽ വഴി സമർപ്പിക്കണം. രണ്ട് ഭാഷാ വിഭാഗങ്ങളിലും അവാർഡുകൾ വെവ്വേറെ നൽകപ്പെടും. ഒന്നും രണ്ടും മൂന്നും.സ്ഥാനക്കാർക്ക് പ്രത്യേക പുരസ്ക്കാരം നൽകും.


റവ. എബി തോമസ് – (വൈസ് പ്രസിഡന്റ്), ബ്രദർ. സാം മേമന (സെക്രട്ടറി) ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോസ് ബേബി (ട്രഷറർ) സൂസൻ ജെയിംസ് (വനിതാ കോർഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) എന്നിവരാണ് കെപിഡബ്ല്യുഎഫ് ന്യൂയോർക്ക് ചാപ്റ്റർ ഭാർവാഹികൾ

നോർത്ത് അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ രൂപം കൊണ്ട കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ഭാരവാഹികളായി രാജൻ ആര്യപ്പള്ളി (പ്രസിഡന്റ്), സാം മാത്യു (വൈസ് പ്രസിസന്റ്), നിബു വെള്ളവന്താനം ( ജനറൽ സെക്രട്ടറി), റവ. എബിൻ അലക്സ് (ജോ.സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാർ), ഡോ. ഷൈനി സാം (ലേഡീസ് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.


വാർത്ത: നിബു വെള്ളവന്താനം

Join WhatsApp News
One Chotta writer & reader 2025-10-08 03:38:07
houston ഭാഗത്തുള്ള റൈറ്റേഴ്സ് ഫോറവുമായി നിങ്ങൾക്ക് വല്ല ബന്ധവും ഉണ്ടോ?. അവർ നിങ്ങളുടെ അസോസിയേഷൻറെ വെറുമൊരു ശാഖ മാത്രമാണ് എന്ന് തോന്നുന്ന രീതിയിൽ പലപ്പോഴും വാർത്തകൾ വരാറുണ്ട് വായിക്കാറുണ്ട്. അവിടെ മൂന്നാല് സ്ഥിരം ഭാരവാഹികൾ വന്ന കുത്തിയിരുന്ന് പുസ്തകപ്രകാശനങ്ങൾ നടത്തുന്നു, പിന്നെ, ബൈബിൾ പഠനങ്ങൾ, പെന്തക്കോസ്ത് കാവ്യങ്ങൾ എല്ലാം ചൊല്ലുന്നതായി സ്ഥിരം വാർത്തകൾ വായിക്കാറുണ്ട്. ഇത്തരം റൈറ്റേഴ്സ് ഫോറത്തിൽ സാമൂഹ്യ ഭാഷ ശാസ്ത്രസംബന്ധമായ വിഷയങ്ങൾ അവതരിപ്പിക്കാറില്ല അതിനെ പ്രോത്സാഹിപ്പിക്കാറില്ല എന്നാണ് തോന്നുന്നത്
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-08 09:44:10
കഷ്ട്ടം, എങ്ങനെ, എങ്ങനെ, എങ്ങനെ???? ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെയാണു യേശുവിന്റെ സുവിശേഷം പങ്കിടാൻ പറ്റുന്നത്? 🫣. അത് മത സ്പർദ്ധയുടെ തിരിക്ക് തീ കൊളുത്തുകയല്ലേ ചെയ്യുന്നത്? മറ്റു മതക്കാർ ഇത് കയ്യും കെട്ടി നോക്കി നിൽക്കുമോ? മതവും ദൈവവും private ആയി ആചരിക്കേണ്ടതിനു പകരം സമുദായ ലഹളയ്ക്കു വഴിമരുന്ന് ഇടാൻ വേണ്ടി സമൂഹത്തിൽ, അതും ഒരു ബഹുസ്വര സമൂഹത്തിൽ പങ്കിടാനും പരത്താനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നോ? അറയിൽ കടന്ന് കതകടച്ചു വേണ്ടേ ഇതൊക്കെ ചെയ്യാൻ? സകല വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി മറ്റുള്ളവരെ വെറുപ്പിക്കാതെ, ദൈവ നാമം ദുഷിപ്പിക്കാതെ വേണ്ടേ ഇതൊക്കെ ചെയ്യാൻ? വെറുതെയാണോ ഹിന്ദുക്കൾ ഇന്ത്യയിലും , ഇസ്ലാമുകൾ ആഫ്രിക്കയിലും കൃസ്തിയാനികളെ എടുത്തിട്ടലക്കുന്നത്, അറഞ്ചം പൊറഞ്ചം വെട്ടി കൊല്ലുന്നത്? എന്റെ പൊന്നു "പെന്റോ കുസ്താ"ക്കാരേ നിങ്ങൾ ഒരു പൊടിക്ക് ഒന്ന് അടങ്ങ്.... ഇത് 2025 അല്ലേ? ങേ 🫣🫣 Rejice John malayaly3@gmail.com
റെജീസ് നെടുങ്ങാ ട പ്പള്ളി 2025-10-08 11:09:08
ഈ വന്ന കാലത്ത് ലോകത്ത് നടക്കുന്ന കൂട്ടക്കൊലകളും യുദ്ധങ്ങളും അക്രമങ്ങളും ഭൂരിപക്ഷവും മത - ദൈവ ജന്യമാണ്. എന്റെ ചക്കരദൈവം മാത്രമാണ് ഒരേ ഒരു ദൈവം എന്ന് പറയുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ആ രണ്ടായിരം വർഷം പഴക്കമുള്ള ഒന്നിനും കൊള്ളാത്ത, ഒരു tv repair ചെയ്യാനുള്ള അറിവ് പോലുമില്ലാത്ത ആ പഴയ ഫാന്റസി പുസ്തകങ്ങൾ ആണ് ഇതിനെല്ലാം കാരണം. അആ പുസ്തകം ശരിയാണെങ്കിൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി പുസ്തകങ്ങളെല്ലാം തോട്ടിൽ ഇടണം. മത ഇടങ്ങൾ മത രഹിത ഇടങ്ങളാവട്ടെ : മത രഹിത ഇടങ്ങൾ മതേതര ഇടങ്ങൾ ആവട്ടെ : മതേതര ഇടങ്ങൾ മനവീയ ഇടങ്ങൾ ആവട്ടെ. 💪
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക