Image

തമിഴ്‌നാട്ടിൽ ഇനി 'രോഗികൾ' ഇല്ല; ആശുപത്രിയിൽ എത്തുന്നവർ 'മെഡിക്കൽ ഉപഭോക്താക്കൾ'; സ്റ്റാലിൻ സർക്കാരിൻ്റെ പുതിയ ഉത്തരവ്

രഞ്ജിനി രാമചന്ദ്രൻ Published on 07 October, 2025
തമിഴ്‌നാട്ടിൽ ഇനി 'രോഗികൾ' ഇല്ല; ആശുപത്രിയിൽ എത്തുന്നവർ 'മെഡിക്കൽ ഉപഭോക്താക്കൾ'; സ്റ്റാലിൻ സർക്കാരിൻ്റെ പുതിയ ഉത്തരവ്

തമിഴ്‌നാട്ടിലെ ആശുപത്രികളിൽ ഇനി ചികിത്സ തേടിയെത്തുന്നവരെ 'രോഗികൾ' (Patients) എന്ന് വിളിക്കേണ്ട. പകരം, ഇനിമുതൽ അവർ 'മെഡിക്കൽ ഉപഭോക്താക്കൾ' (Medical Beneficiaries) എന്നറിയപ്പെടും. ഇതുസംബന്ധിച്ച് എം.കെ. സ്റ്റാലിൻ സർക്കാർ ഉത്തരവ് പുറത്തിറക്കി.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വൈദ്യശാസ്ത്രം ഒരു മനുഷ്യത്വപരമായ സേവനം ആയതിനാലാണ് 'രോഗി' എന്ന വാക്ക് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

തമിഴ്‌നാട്ടിൽ ഉടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് ഈ ഉത്തരവ് നിർബന്ധമായും നടപ്പിലാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചികിത്സ തേടിയെത്തുന്നവരോടുള്ള സമീപനത്തിൽ മാറ്റം വരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

 

 

English summary:

No more “patients” in Tamil Nadu; those visiting hospitals will now be called “medical consumers,” as per the new order from the Stalin government.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക