Image

തലയ്ക്ക് ചെറിയൊരു വേദനയുണ്ട്, പക്ഷേ ഒരു ഹൈദരാബാദി ബിരിയാണിക്കും ഉറക്കത്തിനും പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും എനിക്കില്ല: വിജയ് ദേവരകൊണ്ട

Published on 07 October, 2025
തലയ്ക്ക് ചെറിയൊരു വേദനയുണ്ട്, പക്ഷേ ഒരു  ഹൈദരാബാദി ബിരിയാണിക്കും ഉറക്കത്തിനും പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും എനിക്കില്ല: വിജയ് ദേവരകൊണ്ട

കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ വിശദീകരണവുമായി നടൻ വിജയ് ദേവരകൊണ്ട. തലയ്ക്ക് ചെറിയ വേദനയുണ്ട്. എന്നാൽ നല്ലൊരു ബിരിയാണിയും സുഖമായൊരു ഉറക്കവും ലഭിച്ചാൽ അതുമാറുമെന്നും വിജയ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് നടൻ പ്രതികരിച്ചത്.1

'ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. കാറിന് ആക്സിഡൻ്റ് ഉണ്ടായിരുന്നു, ഞങ്ങളെല്ലാം സുരക്ഷിതരാണ്. സ്‌ട്രെങ്ത് വര്‍ക്കൗട്ടും ചെയ്തു, ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ. തലയ്ക്ക് ചെറിയൊരു വേദനയുണ്ട്, പക്ഷേ ഹൈദരാബാദി ബിരിയാണിക്കും ഉറക്കത്തിനും പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും എനിക്കില്ല. അപകട വാർത്ത നിങ്ങളെ വിഷമിപ്പിക്കാതിരിക്കട്ടെ,' വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലേക്ക് സഞ്ചരിക്കവെ ദേശീയപാത 44 ഹൈവേയിൽ വെച്ചാണ് വിജയ്‌യുടെ കാർ അപകടത്തിൽപ്പെട്ടത്. യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാർ വിജയ് ദേവരകൊണ്ടയുടെ വാഹനത്തിൽ വന്ന് ഇടിച്ചതാണ് അപകടകാരണം. പരിക്കുകൾ ഒന്നുമില്ലാതെ നടനും കൂടെ ഉണ്ടായിരുന്നവരും സുരക്ഷിതരായി. 

ഇടിച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് വിജയ്‌യുടെ ഡ്രൈവർ ലോക്കൽ പൊലീസിൽ പരാതി നൽകി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശേഷം വിജയ് ദേവരകൊണ്ട സുരക്ഷിതമായി ഹൈദരാബാദിൽ എത്തി. കഴിഞ്ഞ ദിവസമാണ് നടനും രശ്‌മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക