Image

മോഹന്‍ലാലിന് കരസേനയുടെ ആദരം

Published on 07 October, 2025
മോഹന്‍ലാലിന് കരസേനയുടെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിനെ ആദരിച്ചു. മോഹൻലാൽ ഇതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'ഇന്ന് ആർമി ഹെഡ്ക്വാർട്ടേഴ്‌സിൽ വെച്ച് സേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി (PVSM, AVSM) എന്നെ COAS കമ്മൻഡേഷൻ കാർഡ് നൽകി ആദരിച്ചു ഭാഗ്യം. ഹോണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം സ്വീകരിക്കുന്നത് അതിയായ അഭിമാനവും നന്ദിയും നിറഞ്ഞ നിമിഷമാണ്. ജനറൽ ഉപേന്ദ്ര ദ്വിവേദിക്കും, ഇന്ത്യൻ സൈന്യത്തിനും, എന്റെ യൂണിറ്റായ ടെറിറ്റോറിയൽ ആർമിക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു,' മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് മോഹന്‍ലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് സമ്മാനിച്ചത്. പിന്നാലെ മോഹൻലാലിനെ ആദരിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ 'വാനോളം മലയാളം ലാല്‍സലാം' എന്ന ചടങ്ങും ഒരുക്കിയിരുന്നു.

Join WhatsApp News
Ann 2025-10-07 23:52:30
Give respect to the Indian Army Uniform. Where did Mohan Lal took his training from.? If he can get give this Uniform to all Indians. Yes I took 4 yrs Training in the Indian Army.
One ex Military Person 2025-10-08 03:43:48
ഇയാൾക്കൊക്കെ എന്തിനാണ് ഇത്രയധികം അനർഹമായ ആദരങ്ങൾ കൊടുക്കുന്നത്. ഇയാൾ ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ചതായി അറിവില്ല. അയാൾ ഈ പട്ടാള ഡ്രസ്സ് അണിഞ്ഞ് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത് യൂണിഫോമിനോട്, രാഷ്ട്രത്തോട് ചെയ്യുന്ന അപരാധം അല്ലേ?. എന്ത് ചെയ്യാനാണ് ഇവിടെ നീതിയില്ല. സൂപ്പർസ്റ്റാറുകൾക്ക് എന്തുമാകാം. അവരെയൊക്കെ പൊക്കിക്കൊണ്ട് നടക്കാൻ, നാട്ടിലും, അമേരിക്കയിലും എല്ലാം വലിയ കൊമ്പന്മാർ ഉണ്ട്.
Ann 2025-10-08 15:21:28
Hi, I am contacting High Army Officials in India.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക