Image

മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് നവംബർ 1 മുതൽ 25% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ്

Published on 07 October, 2025
മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് നവംബർ 1 മുതൽ 25% താരിഫ് ഏർപ്പെടുത്തുമെന്ന്  ട്രംപ്

വാഷിംഗ്ടൺ : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും നവംബർ 1 മുതൽ 25% താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഹെവി ട്രക്ക് ഇറക്കുമതി പുതിയ തീരുവകൾ നേരിടേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

നവംബർ 1 മുതൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എല്ലാ മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും 25% നിരക്കിൽ തീരുവ ചുമത്തും, ട്രംപ് തന്‍റെ സോഷ്യൽ മീഡിയ വെബ്‌സൈറ്റായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഒക്ടോബർ 1 മുതൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 ശതമാനവും, കിച്ചൺ കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനവും, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക