
ശ്രീഭാവം മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ജയശ്രീ ടി നിര്‍മ്മിച്ച പുതിയ മൈക്രോ-സിനിമ ഗാനം ''ത്രിപുരസുന്ദരി'' ഇടക്കുളങ്ങര ശ്രീ വന ദുര്‍ഗ്ഗാദേവിയോടുള്ള ആദരസൂചകമാണ്. ഗാനം 2025 ഒക്ടോബര്‍ മാസത്തില്‍ ഇടക്കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ച് കൊല്ലം ജില്ല ഡെപ്യൂട്ടി കളക്ടര്‍ ബി ജയശ്രീ റിലീസ് ചെയ്തു. ഇടക്കുളങ്ങരയിലെ വനദുര്‍ഗാദേവിയുടെ ബലിക്കല്‍ പുരയില്‍ വരച്ച ഗജേന്ദ്ര മോക്ഷം, ത്രിപുര സുന്ദരി എന്നീ രണ്ട് ചുവര്‍ചിത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ത്രിപുരസുന്ദരി' നിര്‍മ്മിച്ചിരിക്കുന്നത്. ഗജേന്ദ്ര മോക്ഷം, ത്രിപുര സുന്ദരി തുടങ്ങി രണ്ട് ചിത്രങ്ങളും വരച്ചത് എസ് എന്‍ ശ്രീപ്രകാശും, സമര്‍പ്പിച്ചത് ടി ജയശ്രീയുമാണ്.

മൂകാംബിക ദേവിയോടുള്ള സ്‌നേഹത്തിന്റെ ആഴമായ ആത്മീയ ഭക്തിയില്‍ ഒരു ചിത്രകാരന്‍ അലയുന്നതിനെ പരോക്ഷമായി ചിത്രം പ്രതിപാദിക്കുന്നു. കുടജാദ്രി, സൗപര്‍ണിക, മൂകാംബിക ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ഛായാഗ്രാഹകന്‍ അയ്യപ്പന്‍ എന്‍ ആണ്. ശ്രീ കിളിമാനൂര്‍ രാമവര്‍മ്മയാണ് (കിളിമാനൂര്‍ കൊട്ടാരം) ഈണം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. രാജീവ് ശിവ മിശ്രണം ചെയ്ത ഗാനത്തിലൂടെ ഗോപാലകൃഷ്ണന്റെ കാവ്യാത്മകമായ വരികള്‍ സജീവമാകുന്നു. ലിയോ രാധാകൃഷ്ണനാണ് ക്ഷേത്രത്തിന്റെ കഥ പറയുന്നത്. ഉണ്ണികൃഷ്ണന്‍ നാരായണയാണ് പദ്ധതിയുടെ രൂപരേഖ നിര്‍വഹിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ മനുവിന്റെ (കഥകളി) ഒരു താളമുഹൂര്‍ത്തവും ചിത്രത്തിന് നിറം പകരുന്നുണ്ട്. നൃത്തസംവിധാനം നിര്‍വ്വഹിച്ചത് ശീതള്‍ രാജേഷ്‌നായരാണ്. കൂടാതെ കുമാരി അനശ്വരയുടെ മാസ്മരിക നൃത്തപ്രകടനവും നിരഞ്ജന എ പി -യുടെ ആനന്ദകരമായ ഷോട്ടും ചിത്രത്തിന്റെ ആത്മീയ സത്ത വര്‍ധിപ്പിക്കുന്നു.

എസ്. എന്‍. ശ്രീപ്രകാശ് സംവിധാനം ചെയ്ത മൂന്നാമത്തെ മൈക്രോ-സിനിമ ഗാനമാണിത്. 1943 ഡിസംബര്‍ 30 ന് നേതാജി സുഭാഷ് ചന്ദ്രബോസ് ആന്‍ഡമാനില്‍ ഉയര്‍ത്തിയ ആദ്യത്തെ ത്രിവര്‍ണ്ണ പതാകയക്കു സമര്‍പ്പിച്ച 'പെഹ്ല തിരംഗ' എന്ന ഹിന്ദി ദേശഭക്തി ആല്‍ബം, പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മയെ ആദരിച്ചു കൊണ്ടുള്ള മ്യൂസിക്കല്‍ ആല്‍ബം 'പ്രണാമം' എന്നിവയാണ് ശ്രീ പ്രകാശിന്റെ ആദ്യ രണ്ട് സൃഷ്ടികള്‍.

ഓരോ പ്രോജക്റ്റും വ്യത്യസ്തമായ പരമ്പരാഗത കലാരൂപങ്ങളും ദൃശ്യങ്ങളും കൊണ്ട് ഇഴചേര്‍ന്ന് ശ്രീപ്രകാശിന്റെ ഫൈന്‍ ആര്‍ട്സിലൂടെ കഥ വിവരിക്കുന്ന തനതായ സമീപനം കാണിക്കുന്നു. ''ത്രിപുരസുന്ദരി'' എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍, ശ്രീ വനദുര്‍ഗ്ഗയുടെ ശാന്തമായ രൂപം ഉള്‍ക്കൊള്ളുന്ന ഇടക്കുളങ്ങരയിലെ വന ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിന്റെ ഐതിഹ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
അജയ് തുണ്ടത്തിലാണ് പിആര്‍ഓ .......